Thursday, May 10, 2012

ഇസ്ലാമിക രാഷ്ട്രം: ഒരു മുജാഹിദ് നേതാവിന്റെ വികല മറുപടി

താനും മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ നാട്ടില്‍ നിച് ഓഫ് ട്രൂത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു സ്നേഹസംവാദം പരിപാടി സംഘടിപ്പിക്കുകയുണ്ടായി. 'പ്രവാചകന്‍ മാനവരില്‍ മഹോന്നതന്‍ ' എന്നതായിരുന്നു പ്രമേയം. പ്രസ്തുത പരിപാടിയില്‍ പ്രവാചകന്റെ സവിശേഷതകള്‍ പറഞ്ഞ കൂട്ടത്തില്‍ പ്രവാചകന്‍ മാതൃകാ യോഗ്യനായ ഒരു ഭരണാധികാരി ആയിരുന്നുവെന്ന പരാമര്‍ശം ഉണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ ഈയുള്ളവന്‍ ഒരു ചോദ്യം ചോദിക്കുകയും അതിനു മറുപടിയായി ചില കാര്യങ്ങള്‍ മറുപക്ഷത്ത് നിന്നും പറയുകയും ചെയ്തു. താഴെ ഉള്ള ഓഡിയോയില്‍ നിന്നും ചോദ്യവും മറുപടിയും കേള്‍ക്കാം. 

എന്റെ ചോദ്യത്തിന്റെ സംഗ്രഹം ഇതാണ് :  
പ്രവാചകന്‍ (സ) ഒരു മഹാനായ ഭരണാധികാരി കൂടിയാണെന്ന കാര്യം നമ്മളെല്ലാം അംഗീകരിക്കുന്നതാണ്. ഇതിന്റെ അര്‍ഥം ഇസ്ലാമില്‍ കൃത്യമായ ഒരു രാഷ്ട്രീയ വ്യവസ്ഥ കൂടി ഉണ്ടെന്നാണ്. എന്നാല്‍ സാധാരണ ഗതിയില്‍ മുസ്ലിം സംഘടനകള്‍ വളരെ സുപ്രധാനമായ ഈ വശം പ്രബോധനം ചെയ്യുന്നതായി കാണുന്നില്ല. അതെ സമയം ഇതിനേക്കാള്‍ എത്രയോ പ്രാധാന്യം കുറഞ്ഞ വിഷയങ്ങളില്‍ ഗൌരവപൂര്‍വ്വം സംസാരിക്കുകയും അതിനു വേണ്ടി പേജുകളും സ്റ്റേജുകളും ചിലവഴിക്കുകയും ചെയ്യുന്നു. ജനങ്ങളില്‍ ഇസ്ലാമിന്റെ ഈ മേഖലയെ കുറിച്ച് എത്തിച്ചു കൊടുക്കാന്‍ സംഘടനകള്‍ എന്ത് കൊണ്ട് തയ്യാറാകുന്നില്ല? 
ഇതിനു സുബൈര്‍ പീടിയേക്കല്‍ എന്ന നിചിന്റെ പ്രതിനിധി നല്‍കിയ മറുപടി ഇങ്ങനെ സംഗ്രഹിക്കാം:
1. പ്രവാചകന്‍ (സ) നീതിമാനായ ഒരു ഭരണാധികാരി തന്നെയാണ്. എന്നാല്‍ നബി (സ) യുടെ ലക്‌ഷ്യം ഒരു ഭരണാധികാരിയാകലോ  ഒരു രാഷ്ട്രം പിടിചെടുക്കലോ ആയിരുന്നില്ല.
2. പ്രവാചകന്‍ (സ) സമൂഹത്തിലേക്കു വന്ന താക്കീതുകാരനാണ്. അല്ലാഹു പഠിപ്പിച്ച പരമ യാഥാര്‍ത്യത്തെ ജനങ്ങള്‍ക്ക്‌ എത്തിച്ചു കൊടുക്കുകയാണ് ലക്‌ഷ്യം. 
3. ഭരണം പ്രവാചകന്റെ ലക്ഷ്യമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ മക്കയിലെ പൌരപ്രമുഖര്‍ പ്രവാചകന് അധികാരം, സമ്പത്ത് മുതലായവ ഓഫര്‍ ചെയ്തപ്പോള്‍ പ്രവാചകന്‍ സ്വീകരിക്കുമായിരുന്നു. പക്ഷെ പ്രവാചകന്‍ അവയെല്ലാം നിരാകരിച്ചു. 
4. ഇസ്ലാമിനെ പ്രബോധനം ചെയ്യുമ്പോള്‍ സ്വാഭാവികമായും ഭരണം വന്നുചേരും.
5. ഇസ്ലാമിലെ അനുഷ്ടാനങ്ങള്‍ രാഷ്ട്രം പിടിചെടുക്കാനോ ഭരണം നേടാനോ ഉള്ള പരിശീലനമോ തന്ത്രമോ അല്ല.
6. ഭരണം നേടിയില്ല എന്ന് കരുതി നമ്മള്‍ പൂര്‍ണ മുസ്ലിംകള്‍ അല്ല എന്ന് പറയാന്‍ പറ്റില്ല. ഇബ്രാഹിം (അ) നു ഭരണം ഇല്ലായിരുന്നല്ലോ. എന്നിട്ടും അദ്ദേഹം മാതൃകാ യോഗ്യനാണെന്ന് ഖുര്‍ആന്‍ പറയുന്നു.
7. പ്രവാചകന് ഭരണം സ്വാഭാവികമായി കിട്ടിയതായിരുന്നു. അപ്പോള്‍ പ്രവാചകന്‍ അതെറ്റെടുത്തു. നമുക്കും അങ്ങനെ ലഭിച്ചാല്‍ ഏറ്റെടുക്കാം.
8. ലക്‌ഷ്യം രാഷ്ട്ര പുനര്‍ നിര്‍മാണമല്ല . പരലോകമാണ്‌.
മേല്‍ മറുപടികളില്‍ എന്റെ ചോദ്യത്തിനല്ല അദ്ദേഹം മറുപടി പറഞ്ഞതെന്ന് വ്യക്തം. വളരെ നിസ്സാരമായ വിഷയങ്ങളില്‍ പോലും വാദപ്രതിവാദങ്ങള്‍ നടത്തുന്ന ഇക്കൂട്ടര്‍ മനുഷ്യജീവിതത്തിന്റെ വളരെ സുപ്രധാനമായ രാഷ്ട്രീയ-ഭരണ മേഖലകളില്‍ ഇസ്ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ ജനങ്ങളില്‍ പ്രബോധനം ചെയ്യാത്തത് എന്ത് കൊണ്ട് എന്നതാണ് ചോദ്യത്തിന്റെ കാതലായ വശം. അദ്ദേഹത്തിന്‍റെ മറുപടികളെ കുറിച്ചുള്ള ഉപചോദ്യം ചോദിക്കാനുള്ള അവസരം എനിക്ക് ലഭിച്ചില്ല. സമയക്കുറവു എന്നതായിരുന്നു അതിനവര്‍ പറഞ്ഞ കാരണം (അത് ശരിയായിരുന്നില്ല. ഒമ്പത് മണി വരെ അനുവദിക്കപ്പെട്ടിട്ടുള്ള പരിപാടി തീരാന്‍ പിന്നെയും 20 മിനുട്ട് ബാക്കിയായിരുന്നു).
ഇനി നല്‍കപ്പെട്ട മറുപടികള്‍ നമുക്കൊന്ന് വിശകലനം ചെയ്യാം.
1. പ്രവാചകന്‍ (സ) നീതിമാനായ ഒരു ഭരണാധികാരി തന്നെയാണ്. എന്നാല്‍ നബി (സ) യുടെ ലക്‌ഷ്യം ഒരു ഭരണാധികാരിയാകലോ  ഒരു രാഷ്ട്രം പിടിചെടുക്കലോ ആയിരുന്നില്ല.
നബി (സ) യുടെ ലക്‌ഷ്യം ഒരു ഭരണാധികാരിയാകലോ ഒരു രാഷ്ട്രം പിടിചെടുക്കലോ ആയിരുന്നു  എന്നൊരു വാദം ആര്‍ക്കുമില്ല. സമ്പൂര്‍ണമായ ഇസ്ലാമില്‍ ഭരണവും രാഷ്ട്രീയവും ഉണ്ടെന്നും മനുഷ്യന് ഏറ്റവും നല്ലത് അവനെ സൃഷ്ടിച്ച ദൈവത്തിന്റെ നിയമ നിര്‍ദേശങ്ങളും ജീവിതപദ്ധതിയും ആണെന്നും അത് ജനങ്ങള്‍ക്ക്‌ മുമ്പില്‍ മാന്യമായി പ്രബോധനം ചെയ്യണമെന്നുമാണ് പറയുന്നത്. അക്രമത്തിലൂടെ ഭരണം പിടിച്ചെടുക്കുക എന്നും ഭരണം മാത്രം ലക്ഷ്യമാക്കുക എന്നും ഇവിടെ ആരും പറഞ്ഞിട്ടില്ല. സമ്പൂര്‍ണ ഇസ്ലാം പ്രബോധനം ചെയ്യുക, അത് സ്ഥാപിക്കുവാനും നില നിര്‍ത്തുവാനും പരിശ്രമിക്കുക, ഇതാണ് ലക്‌ഷ്യം. ഇതിനെ കുറിച്ചാണ് ഖുര്‍ആന്‍ ഇഖാമത്ത്ദ്ദീന്‍ എന്ന് വിശേഷിപ്പിച്ചതും ലക്ഷ്യമാക്കി തന്നതും. ഇതിനു അട്ടിമറിയുടെയോ അക്രമത്തിന്റെയോ മാര്‍ഗം അവലംബിക്കരുതെന്നാണ് പറയുന്നത്.
2. പ്രവാചകന്‍ (സ) സമൂഹത്തിലേക്കു വന്ന താക്കീതുകാരനാണ്. അല്ലാഹു പഠിപ്പിച്ച പരമ യാഥാര്‍ത്യത്തെ ജനങ്ങള്‍ക്ക്‌ എത്തിച്ചു കൊടുക്കുകയാണ് ലക്‌ഷ്യം. 
ഇപ്പറഞ്ഞതും തര്‍ക്കമില്ലാത്ത കാര്യം തന്നെ. എന്നാല്‍ അല്ലാഹു പഠിപ്പിച്ച കാര്യങ്ങളില്‍ ഭരണവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ ഇല്ലേ? ജനങ്ങള്‍ക്ക്‌ എത്തിച്ചു കൊടുക്കണം എന്ന് പറയുമ്പോള്‍ ഈ വശം മറച്ചു വെക്കാമോ? അതിനാണ് മറുപടി കിട്ടേണ്ടത്.
3. ഭരണം പ്രവാചകന്റെ ലക്ഷ്യമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ മക്കയിലെ പൌരപ്രമുഖര്‍ പ്രവാചകന് അധികാരം, സമ്പത്ത് മുതലായവ ഓഫര്‍ ചെയ്തപ്പോള്‍ പ്രവാചകന്‍ സ്വീകരിക്കുമായിരുന്നു. പക്ഷെ പ്രവാചകന്‍ അവയെല്ലാം നിരാകരിച്ചു. 
ഭരണം മാത്രം പ്രവാചകന്റെ ലക്ഷ്യമായിരുന്നില്ല എന്നതാണ് ശരി. എന്നാല്‍ തന്റെ വാദത്തിനു  മറുപടിക്കാരന്‍ ചൂണ്ടികാണിച്ച തെളിവ് പരിഹാസ്യമാണ്. കാരണം മക്കയിലെ പൌരപ്രമുഖര്‍ ഈ ഓഫെറുകള്‍ നല്‍കുന്നത് പ്രവാചകന്‍ (സ) തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നതിന് വേണ്ടിയാണ്. ഇക്കാര്യം മറുപടിക്കാരന്‍ തന്നെ സൂചിപിക്കുന്നുണ്ട്. അല്ലാഹുവിന്റെ ഭരണ രാഷ്ട്രീയ വ്യവസ്ഥയുടെ പ്രബോധനമാണല്ലോ നാം പറയുന്നത്. അപ്പോള്‍ ഈ തെളിവും കൊണ്ട് വരുന്നത് വിഡ്ഢിത്തമല്ലെങ്കില്‍ മറ്റെന്താണ്? രസകരമായ മറ്റൊരു കാര്യം കൂടി: പൌരപ്രമുഖരുടെ മറ്റൊരു ഓഫര്‍ സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിപ്പിച്ചു തരാം എന്നായിരുന്നു. മേല്‍ പറഞ്ഞ ന്യായം വെച്ച് ഇസ്ലാമില്‍ വിവാഹം ഇല്ലെന്നാരെങ്കിലും പറയുമോ? അതിനു വേണ്ടി പ്രവര്‍ത്തിക്കരുതെന്നു പറയുമോ?
4. ഇസ്ലാമിനെ പ്രബോധനം ചെയ്യുമ്പോള്‍ സ്വാഭാവികമായും ഭരണം വന്നുചേരും.
ഈ വാചകം ശരിയും മറുപടിക്കാരന്റെ ഉദ്ദേശ്യം തെറ്റുമാണ്. കാരണം ഇസ്ലാമിനെ പ്രബോധനം ചെയ്യുക എന്നത് കൊണ്ട് അദ്ദേഹം കരുതുന്നത് ഇന്ന് മുജാഹിദ് പ്രസ്ഥാനം ചെയ്തു വരുന്ന നിലക്കുള്ള പ്രബോധനമാണ്. അതാവട്ടെ ഇസ്ലാമിന്റെ സമ്പൂര്‍ണ പ്രബോധനമല്ല. രാഷ്ട്രീയവും ഭരണവും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ ദീനാണ് പ്രബോധനം ചെയ്യേണ്ടത്. അങ്ങനെ ചെയ്താലേ സമ്പൂര്‍ണ ഫലമുണ്ടാവൂ.
5. ഇസ്ലാമിലെ അനുഷ്ടാനങ്ങള്‍ രാഷ്ട്രം പിടിചെടുക്കാനോ ഭരണം നേടാനോ ഉള്ള പരിശീലനമോ തന്ത്രമോ അല്ല.
ഇതൊരു വ്യക്തമായ തെറ്റിദ്ധരിപ്പിക്കല്‍ മാത്രമാണ്. മൌദൂദിയുടെ 'ഖുതുബാത്' എന്ന ഗ്രന്ഥത്തിലെ 'സംഘം ചേര്‍ന്നുള്ള നമസ്ക്കാരം' എന്ന അദ്ധ്യായത്തിലെ ചില   വരികള്‍ വെച്ച് മുജാഹിദ് പ്രസ്ഥാനം ഉന്നയിക്കുന്ന ആരോപണമാണിത്. സംഘനമസ്ക്കാരത്തിന്റെ നിരവധി സവിശേഷതകള്‍ പറഞ്ഞ കൂട്ടത്തില്‍ 'സുശക്തവും വിപുലവുമായ ഒരു ഭരണകൂടം നടത്താന്‍ അത് നിങ്ങളെ പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നു' എന്ന പരാമര്‍ശം വെച്ചാണ് മറുപടിക്കാരന്‍ ഇങ്ങനെ പറഞ്ഞത്. എന്നാല്‍ അദ്ദേഹം പറഞ്ഞ രൂപത്തിലുള്ള വാചകം അതിലില്ല. ഉള്ളതാവട്ടെ അക്ഷരം പ്രതി ശരിയുമാണ്. അത് തെറ്റാണെന്ന് പറയാന്‍ ഇവരുടെ കയ്യില്‍ എന്ത് തെളിവാനുള്ളത്? അങ്ങനെയൊരു തെളിവുണ്ടെങ്കില്‍ ആദ്യം ഇവര്‍ ഇവരുടെ നേതാക്കന്മാരെ തിരുത്തട്ടെ. (സംഘനമസ്ക്കാരം ഒരു മാതൃകാ ഗ്രാമപഞ്ചായത്ത് എന്ന post വായിക്കുക).
6. ഭരണം നേടിയില്ല എന്ന് കരുതി നമ്മള്‍ പൂര്‍ണ മുസ്ലിംകള്‍ അല്ല എന്ന് പറയാന്‍ പറ്റില്ല. ഇബ്രാഹിം (അ) നു ഭരണം ഇല്ലായിരുന്നല്ലോ. എന്നിട്ടും അദ്ദേഹം മാതൃകായോഗ്യനാണെന്ന് ഖുര്‍ആന്‍ പറയുന്നു.
ഇസ്ലാമിന്റെ സമ്പൂര്‍ണമായ സംസ്ഥാപനത്തിന് വേണ്ടി ആത്മാര്‍ഥമായി ശ്രമിച്ചിട്ടും ആ വ്യവസ്ഥ നടപ്പിലാക്കാന്‍ സാധിക്കാതെ പോയാല്‍ നമ്മള്‍ പൂര്‍ണ മുസ്ലിംകള്‍ തന്നെയാണ്. എന്നാല്‍ അതിനു ശ്രമിക്കാത്തവരെ കുറിച്ച് പൂര്‍ണമുസ്ലിംകള്‍ എന്ന് പറയാന്‍ പറ്റില്ല.
തൗഹീദ് നടപ്പില്‍ വരുത്തുവാന്‍ വേണ്ടിയാണ് പ്രവാചകന്മാര്‍ വന്നതെന്ന് മുജാഹിദുകള്‍ പറയുന്ന കാര്യമാണ്. എന്നാല്‍ എല്ലാ പ്രവാചകന്മാര്‍ക്കും ആ ലക്‌ഷ്യം നേടാന്‍ സാധിച്ചോ? ഇബ്രാഹിം നബി (അ) ക്ക് പോലും സ്വന്തം നാട്ടിലെ ബഹുദൈവാരാധന അവസാനിപ്പിച്ചു ഏകദൈവാരാധാന സ്ഥാപിക്കാന്‍ സാധിച്ചോ? 
   അപ്പോള്‍  ലക്‌ഷ്യം സഫലമാകാന്‍ പരമാവധി പരിശ്രമിക്കുകയാണ് എല്ലാ പ്രവാചകന്മാരും ചെയ്തത്. ചിലര്‍ വിജയം കണ്ടു, ചിലര്‍ കണ്ടില്ല. അത് അല്ലാഹുവിന്റെ തീരുമാനമനുസരിച്ച് നടക്കും. നമ്മളും അത് പോലെ പരിശ്രമിക്കണം. ഫലം കണ്ടാലും കണ്ടില്ലെങ്കിലും.
 7. പ്രവാചകന് ഭരണം സ്വാഭാവികമായി കിട്ടിയതായിരുന്നു. അപ്പോള്‍ പ്രവാചകന്‍ അതെറ്റെടുത്തു. നമുക്കും അങ്ങനെ ലഭിച്ചാല്‍ ഏറ്റെടുക്കാം.
ഭരണം സ്വാഭാവികമായി കിട്ടണമെങ്കില്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കണം. പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രം, സ്ത്രീക്ക് പള്ളിയില്‍ പോകാം, ഖുതുബ  മാതൃഭാഷയില്‍ വേണം എന്നൊക്കെ പറഞ്ഞു നടന്നാല്‍ മാത്രം ഭരണം സ്വാഭാവികമായി കിട്ടുമെന്ന് കരുതുന്നത് മൌഡ്യമാണ്. ഇസ്ലാം ദീനിലുള്ള എല്ലാം -ഭരണമടക്കം- പ്രബോധനം ചെയ്യുമ്പോഴേ അത് ലഭ്യമാവൂ. പ്രവാചകന്റെ മാതൃകയും അതാണ്‌. 
8. ലക്‌ഷ്യം രാഷ്ട്ര പുനര്‍നിര്‍മാണമല്ല . പരലോകമാണ്‌  .
ഇസ്ലാമിന്റെ രാഷ്ട്രീയ ഭരണ മേഖലകളെ ലക്ഷ്യമാക്കി പ്രബോധനം ചെയ്യാതിരിക്കാനുള്ള ന്യായമാണിതെങ്കില്‍ മറ്റെല്ലാത്തിനും ഇത് ന്യായമാക്കാം. നമ്മുടെ ലക്‌ഷ്യം ഏകദൈവാരാധന സ്ഥാപിക്കലല്ല; പരലോകമാണ്‌ എന്നൊരാള്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും? അത് പോലെയുള്ള ഒരു വാദമാണിതും.
ഒരു മുസ്ലിമിന്റെ ആത്യന്തിക ലക്‌ഷ്യം പരലോകവിജയമാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ഈ ലോകത്ത് എന്ത് ചെയ്താലാണ് പരലോക വിജയം നേടുക? അത് ഖുര്‍ആന്‍ തന്നെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. സകല പ്രവാചകന്മാരോടും കല്‍പ്പിച്ച ആ ദൌത്യമാണ് ഇഖാമത്ത്ദ്ദീന്‍ അഥവാ ദീനിന്റെ സമ്പൂര്‍ണ സംസ്ഥാപനം. ഭരണവും രാഷ്ട്രീയവുമെല്ലാം ദീനില്‍ ഉള്‍ക്കൊള്ളുന്നു എന്നത് ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ച ഏതൊരാള്‍ക്കും മനസ്സിലാവും. ഈ ഭൂമിയിലെ ലക്‌ഷ്യം അതാണ്‌. അതിനപ്പുറമുള്ള പരമമായ ലക്ഷ്യമാണ്‌ പരലോകവിജയം. ഭരണ-രാഷ്ട്രീയ മേഖലയിലെ അല്ലാഹുവിന്റെ ഹാകിമിയ്യത് (നിയമനിര്‍മാണത്തിനുള്ള പരമാധികാരം) എന്ന തൌഹീദിന്റെ വശം അംഗീകരിക്കാതെ എങ്ങനെയാണ് ഒരാള്‍ക്ക്‌ പരലോക വിജയം നേടാന്‍ കഴിയുക?


 

48 comments:

 1. ഫര്‍ഹാന്‍June 4, 2012 at 6:16 PM

  താങ്കള്‍ പറഞ്ഞതെത്ര ശരി...........

  ReplyDelete
  Replies
  1. ###ദീന്‍ വേറെ, ദുന്‍യാവ് വേറെ എന്ന സങ്കല്‍പമേ സലഫികള്‍ക്കുണ്ടായിരുന്നില്ല.###
   100% ശരിയാണ്..ഇന്ത്യയില്‍ പക്ഷെ അത് എങ്ങനെ ഇസ്ലാമിക രാഷ്ട്രമുണ്ടാക്കുവാന്‍ ഉള്ള മനോഭാവംഎന്ന് പറയാന്‍ പറ്റും.കേരളത്തിലെ എല്ലാ മുസ്ലിംങ്ങളും ചേര്‍ന്ന് ന്നിന്നാല്‍ പോലും അധികാരം വന്നു ചേരുമോ ???
   സെക്യുലരിസം നടപ്പാക്കാന്‍ "നമ്മള്‍ക്ക്" പറ്റില്ല എന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധം തന്നെയാണ്.ഖുറാനും സുന്നത്തും ഭരണഘടനാ ആകാന്‍ സാധികുന്ന ഒരു സാഹചര്യം ജമാത്ത്ത്കാര്‍ കാണിച്ചു തരേണ്ടതാണ്.
   മുജഹിട്കള്‍ ദഅവാത്തും ഇസ്ലാഹി പ്രവര്‍ത്തനവും വളരെ ഗംഭീരമായി മുന്നോട്ടു കൊണ്ട് പോകുന്നു.അതിനെ നവയഥാസ്തികത എന്ന് പറഞ്ഞു പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നു.
   മതരാഷ്ട്രം ഉണ്ടാക്കാന്‍ ജമാടുക്കാര്‍ 60 വര്‍ഷത്തെ കാലയളവില്‍ എത്ര മുനോട്ടുപോയി എന്ന് പറഞ്ഞു തരുമോ

   Delete
  2. .ഇസ്ലാമിക ഭരണം ഇല്ലെങ്കില്‍ തൌഹീദ് പൂര്‍ണമല്ല..ശിര്‍ക്ക്‌ വരുന്നുണ്ട് എന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളവരും മുന്‍പ് മരിച്ചവരും മുശ്രിക്ക്‌ ആണോ ..ലോകത് എവ്ടെയാണ് ഇപ്പോള്‍ ഇസ്ലാമിക ഭരണം ഉള്ളത് ...ഇസ്ലാമിക ഭരണം ഇല്ലാത്ത രാജ്യത്തെ മുസ്ലിങ്ങള്‍ എല്ലാം മുശ്രിക്ക ആക്കുന വാദം ആണ് താങ്കള്‍ക്ക് ഉള്ളത്
   ലോകത് എവ്ടെയും ഇന്ന് ഇസ്ലാമിക ഭരണം ഇല്ല...അത് കൊണ്ട് ലോകത്തുള്ള എല്ലാം മുസ്ലിംകലും മുശ്രിക്‌ എന്നാണ് നിങ്ങള്‍ പറയുന്നത്..

   Delete
  3. ഇസ്ലാമിക ഭരണം കൂടി തൌഹീദിന്റെ ഭാഗം ആനെകില്‍, അതില്ലാത്തവര്‍ ശിര്‍ക്ക്‌ ചെയ്യുന്നവര്‍ ആണ്.മുശ്രിക്കുക്കള്‍ ആണ് .
   തൌഹീദ് ഇല്ല എങ്കില്‍ പിന്നെ ശിര്‍ക്ക് തന്നെ ഉള്ളു അല്ലെ!? ..ലോകത് ഇസ്ലാമിക ഭരണം നടത്തി തൌഹീദ് പൂര്തികരികുന്ന,ശിര്‍ക്ക് പൂര്‍ണമായി ഒഴിവാക്കുന്ന ഒരു രാജ്യം അല്ലെങ്കില്‍ ഒരു സമുദായം എവ്ടെയാണ് ??

   ഇസ്ലാമിക ഭരണം ലോകത് ഇന്ന് എവ്ടെയാണ് ഉള്ളത് ..??? ഒരു സമുദായം
   " നശിച്ചാല്‍""" " " മറ്റൊരു സമുദായത്തെ അള്ളാഹു കൊണ്ട് വരും..ആ സമുദായം പ്രവാചക അധ്യപനങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തര്‍ ആവുകയുമില്ല..
   ഇസ്ലാമിക ഭരണം എല്ലായിപോഴും ദീനിന്റെ ഭാഗം കൂടിയാണ് എന്ന് പറഞ്ഞാല്‍!! എവടെ ഇസ്ലാമിക ഭരണം നടത്തുന്ന ഒരു രാജ്യം..അള്ളാഹു പറഞ്ഞപോലെ ഇന്ന് ലോകത്ത് എവ്ടെയാണ് അവന്‍ കൊണ്ട് വന്ന ഇസലമിക ഭരണം നടത്തുന്ന രാജ്യം അല്ലെങ്കില്‍ ഒരു സമുദായം..??

   Delete
 2. ഇസ്ലാമിനെയും പ്രവാചകനനെയും പരിചയപ്പെടുത്തുന്ന ഒരു വേദിയില്‍ ചോദിച്ച ന്യായമായ ഒരു സംശയത്തിനുള്ള ഉത്തരം പോലും ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയെക്കുറിച്ചുള്ള മുന്‍ധാരണയും വിവരക്കേടും നിമിത്തം വഴിതെറ്റിപ്പോയതാണ് നാമിവിടെ കാണുന്ന്. പോസ്റ്റില്‍ കാണുന്നത് പോലെ ചോദിച്ചതല്ല മറുപടി പറയുന്നയാള്‍ കേട്ടത്. മറിച്ച് ചോദ്യത്തെ ആദ്യമേ വക്രിച്ച് യഥാര്‍ഥ ചോദ്യത്തില്‍നിന്ന് രക്ഷപ്പെടുകയാണ് അദ്ദേഹം ചെയ്തത്. ഇതിലൂടെ ഒരു കാര്യം അദ്ദേഹം സമ്മതിച്ചു രാഷ്ട്രീയത്തിന്റെ പ്രബോധനം കൂടി നടത്തുന്നത് ജമാഅത്തെ ഇസ്ലാമി മാത്രമാണ്. അദ്ദേഹം ജമാഅത്തെ ഇസ്ലാമി എന്നുച്ചരിച്ചിട്ടില്ലെങ്കില്‍ കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകും ആരെയാണ് അദ്ദേഹം ഭയപ്പെടുന്നത് എന്ന്.

  ReplyDelete
 3. ഈ പരിപാടിയുടെ ആദ്യം ഘട്ടം മുതല്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആളാണ്‌ ഞാന്‍. പിന്നീട് ഇടക്കാലത്ത് വെച്ച് വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ കൊണ്ട് അതില്‍ നിന്ന് പോരേണ്ടി വന്നു. ഞങ്ങള്‍ കേരളത്തിലുട നീളം ഈ സംവാദ സദസ്സ് സംഘടിപ്പിച്ചിട്ടുണ്ട്. അതില്‍ ഓരോ ചോദ്യം ചോദിക്കുമ്പോഴും അതിനു ഒരു ഉപ ചോദ്യം ചോദിക്കാനുള്ള അവസരം ചോദ്യ കര്താവിനുണ്ടാകും. താന്കള്‍ അത് ചെയ്തിരുന്നോ ? ഇല്ലെങ്കില്‍ താങ്കളുടെ ചോദ്യത്തിന്റെ മര്മതിനു മാത്രം ഉത്തരം പറഞ്ഞ പ്രസങ്ങികന്റെ വാകുകളെ വികലമായി വ്യാഖ്യാനിച്ചു നിച്ചിന്റെ പശ്ചാത്തലം പോലും അറിയാതെ കൈ കെട്ടലും കുനൂതും സ്ത്രീ പള്ളി പ്രവേശവും മാത്രമാണ് അവര്‍ ചെയ്തത് കേരളത്തില്‍ ഇത് വരെ എന്നൊക്കെ വരുത്തി അങ്ങ് ഒരു ബ്ലോഗ്‌ ഇട്ടതു ഒരു തരാം കൊഞ്ഞനം കുത്തല്‍ ആയിട്ട് മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ! (കേരള മുസ്ലിം നവോധാനതിന്റെ പിന്നിലെ ചാലക ശക്തി തന്നെ കേരളത്തിലെ സലഫീ പ്രസ്ഥാനം ആണെന്ന് ചരിത്രത്തെ നിഷ്പക്ഷമായി വായിചവര്‍ക്ക് അനായാസം പറയാന്‍ സാധിക്കും.)

  നാളിതു വരെ കേരളത്തില്‍ ഉയര്‍ന്നിട്ടുള്ള ഇസ്ലാമിന്റെ ശത്രുക്കളുടെ വെല്ലു വിളകളെ എല്ലാം നേരിട്ടിട്ടുള്ള നിച്ചിനു അതിന്റെ മാസികയായ സ്നേഹംസംവാടതിലൂടെ തങ്ങള്‍ നടത്തിയ പ്രോഗ്രമ്മിനെതിരെയുള്ള വിമര്‍ശനങ്ങളും അതില്‍ വരുന്ന ലേഖനങ്ങളോടുള്ള വിമര്‍ശനവും തുറന്നെഴുതാന്‍ നിച്ച് അവസരമോരുക്കാരുണ്ട്. അങ്ങനെ ഒരു വിമര്‍ശനം എഴുതി അയച്ചിട്ടുണ്ടോ താന്കള്‍ ? ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സത്യവിശ്വാസി ചെയ്യേണ്ടത് ആ ആളോട് തന്നെ അതിനെ പറ്റി ചോദിക്കുക എന്നതല്ലേ ? അത് ചെയ്യണം എന്ന് താങ്കളോട് ഞാന്‍ പറയില്ല, പകരം ഭീരുത്വം കളഞ്ഞു സ്നേഹസംവാടതിലേക്ക് ഒരു തുറന്ന കതെന്കിലും എഴുതാനുള്ള ധൈര്യം മാന്യ സുഹൃത്ത്‌ കാണിക്കണം.

  ReplyDelete
  Replies
  1. വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഈ പോസ്റ്റില്‍ കൈകാര്യം ചെയ്യുന്നത്. നല്ല നിലക്ക് മറുപടി പറയാവുന്ന ലളിതമായ ഒരു ചോദ്യത്തിന് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള മുന്‍ധാരണകളാല്‍ നിച്ച് ഓഫ് ട്രൂത്ത് എന്ന ഉത്തരവാദപ്പെട്ട ഒരു വിംഗിന്റെ ആളുകളില്‍നിന്ന് ഉത്തരം വഴിമാറിപ്പോയ ഒരു അസ്വസ്ഥതയാണ് ഞാന്‍ പ്രകടിപ്പിച്ചത്. പരിശുദ്ധ ഇസ്ലാം വിട്ട് സംഘടന സങ്കുചിതത്വത്തോടെ ഇത്തരം പ്രവര്‍ത്തനം ഫലപ്രാപ്തി കൈവരിക്കില്ല എന്ന ഒരു വലിയ പാഠം ഇത് നല്‍കുന്നുണ്ട്.

   വളരെ സത്യസന്ധമായി ചോദ്യോത്തരത്തിന്റെ ഓഡിയോയും തുടര്‍ന്ന് അതിനെ ഭംഗിയായും വസ്തുനിഷ്ടമായും ഇവിടെ വിശകലനം ചെയ്യുകയുമുണ്ടായിട്ടുണ്ട്.

   വിയോജിപ്പ് ഈ വിഷയത്തില്‍ സ്വാഗതാര്‍ഹമാണ് എന്ന് ലേഖകന്‍ തന്നെ പറയുകയും ചെയ്തിട്ടുണ്ട്. പക്ഷെ അഫ്താബ് ചെയ്തത് മറ്റൊരു കാര്യമാണ്. നിച്ച് ഓഫ് ട്രൂത്തിനെക്കുറിച്ച് ഇവിടെ ആര്‍ക്കുമില്ലാത്ത ഒരു വാദം പറഞ്ഞുകൊണ്ട് അതില്‍ പിടിച്ച് വികാരം കൊള്ളുക. പോസ്റ്റുപോലും ശരിയായി വായിച്ചോ എന്ന സംശയം. കാരണം ഉപചോദ്യം സമയമുണ്ടായിട്ടും അനുവദിച്ചില്ല എന്ന് ഇവിടെ പറഞ്ഞു. ഇനി ഇതേ ചോദ്യം സ്നേഹ സംവാദത്തിലേക്ക് അയച്ചത് കൊണ്ട് എന്ത് കാര്യം.

   നിച്ച് ഓഫ് ട്രൂത്ത് ഇസ്ലാമിക പ്രബോധന രംഗത്ത് നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പക്ഷെ അതിന്റെ വെള്ളവും വളവും തനിസങ്കുചിത വീക്ഷണവും കടുംപിടുത്തവുമുള്ള മുജാഹിദ് പ്രസ്ഥാനമായിപോയതിന്റെ ചില ദോശങ്ങള്‍ ഇവ്വിധം വെളിപ്പെടുന്നതും കാണാതിരിക്കരുത്.

   ഇസ്ലാമിന്റെ വലിയ ഒരു സവിശേഷതയാണ് അത് ആത്മീയതയെയും ഭൌതികതയെയും മതത്തെയും രാഷ്ട്രത്തെയും ഭംഗിയായി സംയോജിപ്പിച്ചുവെന്നത്. പ്രവാചകന്റെ ജീവിതം രാഷ്ട്രീയത്തില്‍നിന്ന് മുക്തമായിരുന്നില്ല. രാഷ്ട്രീയം എന്നത് വെറുക്കപ്പെടേണ്ടതോ അകറ്റപ്പെടേണ്ടതോ ആയ ഒരു കാര്യമായി പ്രവാചക ജീവിതത്തില്‍നിന്ന് ലഭിക്കുകയില്ല.

   പക്ഷെ ആ ഭാഗം പറയാന്‍ ഇത്തരം ഇസ്ലാമിന്റെ പ്രചാരകര്‍ ആരെയോ ഭയപ്പെടുന്നു. സത്യത്തില്‍ ഭയപ്പെടേണ്ട ഒരു കാര്യവും ഇല്ല.

   അഫ്താബിന്റെ ആവശ്യം കണക്കിലെടുത്ത് ഇതിന്റെ ഒരു കോപി ഈ ബ്ലോഗര്‍ക്ക് സ്നേഹസംവാദം മാസികയിലേക്ക് അയക്കാവുന്നതാണ്.

   Delete
  2. ഉപചോദ്യം ചോദിക്കാനുള്ള അവസരം നല്‍കിയില്ല എന്ന് ഇവിടെ പറഞ്ഞുകഴിഞ്ഞു. ഇനി ഇത് എന്ത് കൊണ്ട് സ്നേഹസംവാദത്തിന് അയച്ചില്ല എന്നതാണ്. അത് ലേഖകന്‍റെ ഇഷ്ടം. ഇതില്‍ കൂടുതലായി സ്നേഹ സംവാദം മാസികയിലൂടെയും ലഭിക്കുമെന്ന് തോന്നുന്നില്ല. എന്നാലും അഫ്താബിന്റെ ആവശ്യം പരിഗണിച്ച് ഒന്ന് ശ്രമിച്ച് നോക്കാവുന്നതാണ്.

   നിച്ച് ഓഫ് ട്രൂത്തിന്റെ പരിമിതി ഇവിടെ ചര്‍ച ചെയ്തിട്ടില്ല. തീര്‍ചയായും അതിന്റെ പരിമിതി അങ്ങേ അറ്റം സങ്കുചിത വീക്ഷണമുള്ള അതിന്റെ മാതൃസംഘടന തന്നെയാണ്. അതാണ് സത്യം മറച്ചുവെക്കാന്‍ ഇത്തരക്കാരെ ശീലിപ്പിച്ചത്.

   Delete
  3. സെക്യുലരിസം നടപ്പാക്കാന്‍ "നമ്മള്‍ക്ക്" പറ്റില്ല എന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധം തന്നെയാണ്.ഖുറാനും സുന്നത്തും ഭരണഘടനാ ആകാന്‍ സാധികുന്ന ഒരു സാഹചര്യം ജമാത്ത്ത്കാര്‍ കാണിച്ചു തരേണ്ടതാണ്.
   മുജഹിട്കള്‍ ദഅവാത്തും ഇസ്ലാഹി പ്രവര്‍ത്തനവും വളരെ ഗംഭീരമായി മുന്നോട്ടു കൊണ്ട് പോകുന്നു.അതിനെ നവയഥാസ്തികത എന്ന് പറഞ്ഞു പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നു.
   മതരാഷ്ട്രം ഉണ്ടാക്കാന്‍ ജമാടുക്കാര്‍ 60 വര്‍ഷത്തെ കാലയളവില്‍ എത്ര മുനോട്ടുപോയി എന്ന് പറഞ്ഞു തരുമോ

   Delete
 4. നമ്മുടെ ആശയാദര്‍ശങ്ങള്‍ ഗള്‍ഫിലെ അറബികള്‍ മനസ്സിലാകുകയാനെങ്കില്‍ അവര്‍ നമ്മെ സലഫികലായി തന്നെ അങ്ങീകരിക്കില്ല . bid അത്തുകാരും മുഅട്തസിലികലുമായി അവര്‍ നമ്മെ പരിഗണിച്ചേക്കും .എന്തിനതികം ,നമ്മുടെ ആദര്‍ശങ്ങള്‍ സൂക്ഷ്മ മായി അവര്‍ ഗ്രഹിച്ച്ചാല്‍ നമ്മെ അവര്‍ മുസ്ലീമ്കലായിപ്പോലും അന്ഗീകരിച്ച്ചു കൊള്ളനമെന്നില്ല.അവര്‍ വ്യക്തമായ കുഫ്രും മത പരിത്യാകവുമായി കാണുന്ന കാര്യങ്ങളെ നാം അപ്രകാരം ഗണിക്കുന്നില്ല എന്നതാണ് കാരണം.....
  .....ഗള്‍ഫ് സലഫിസം ഇവിടെ ഇറക്കുമതി ചെയ്‌താല്‍ എ .പി അബ്ദുല്‍ കാദേര്‍ മൌലവി അടക്കമുള്ള നാമെല്ലാവരുടെയും സ്ഥാനം ഇഖവാനിസത്തിലോ സുരൂരിസത്തിലോ അവസാനിക്കുകയില്ല മറിച്ചു നമ്മുടെ സ്ഥാനം ഇസ്ലാമിന് പുറത്താണെന്ന് വരും .....('കേരള നദവത്തുല്‍ മുജാഹിദീന്‍ പുലര്‍ത്തി പോന്ന ആശയാദര്‍ശങ്ങള്‍ ' എന്ന പുസ്തകം -ഗള്‍ഫ് സലഫികളും കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനവും എന്ന തലക്കെട്ടില്‍ കൊടുത്ത ഭാഗം പേജ്; 27-33)

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. കേരളത്തിലൊഴിച്ച് മറ്റൊരിടത്തും മതത്തിന്റെ സ്വകാര്യവത്കരണത്തെ സലഫികള്‍ അംഗീകരിക്കുന്നില്ല
  ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ പരിഷ്കരണ പ്രസ്ഥാനം പ്രായോഗികമായി വിജയിച്ചത് തന്നെ സഊദ് രാജവംശം അതില്‍ ആകൃഷ്ടരായതുകൊണ്ടും സ്റേറ്റ് രക്ഷാകര്‍തൃത്വം അതിന് ലഭിച്ചത് കൊണ്ടുമാണ്. ദീന്‍ വേറെ, ദുന്‍യാവ് വേറെ എന്ന സങ്കല്‍പമേ സലഫികള്‍ക്കുണ്ടായിരുന്നില്ല. ഇന്നും കേരളത്തിലൊഴിച്ച് മറ്റൊരിടത്തും മതത്തിന്റെ സ്വകാര്യവത്കരണത്തെ സലഫികള്‍ അംഗീകരിക്കുന്നില്ല. പാകിസ്താനിലും ഈജിപ്തിലും കുവൈത്തിലും മറ്റും അവര്‍ രാഷ്ട്രീയം കൈയാളുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്യുന്നു. ഇന്ത്യ സെക്യുലര്‍ രാഷ്ട്രമാണെന്നതും അമുസ്ലിം ഭൂരിപക്ഷ രാജ്യമാണെന്നതും ശരി. താത്ത്വിക പ്രബോധനത്തില്‍ ഇസ്ലാമിന്റെ സമഗ്രത തള്ളിപ്പറയാന്‍ അത് കാരണമായിക്കൂടാ. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അന്തര്‍ധാരയായ മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ത്യയില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. രാജ്യം നേരിടുന്ന ധാര്‍മിക പ്രതിസന്ധിക്ക് പരിഹാരവും അതാണ്. സെക്യുലരിസം നടപ്പാക്കാന്‍ ഒരു പ്രവാചകനും നിയുക്തനായിരുന്നില്ലെന്നും ജീവിതത്തെ ധാര്‍മികമായി സംസ്കരിക്കുക(ഇസ്ലാഹ്)യായിരുന്നു അവരുടെ ലക്ഷ്യമെന്നും മറന്നുകൂടാത്തതാണ്.

  ReplyDelete
  Replies
  1. ###ദീന്‍ വേറെ, ദുന്‍യാവ് വേറെ എന്ന സങ്കല്‍പമേ സലഫികള്‍ക്കുണ്ടായിരുന്നില്ല.###
   100% ശരിയാണ്..ഇന്ത്യയില്‍ പക്ഷെ അത് എങ്ങനെ ഇസ്ലാമിക രാഷ്ട്രമുണ്ടാക്കുവാന്‍ ഉള്ള മനോഭാവംഎന്ന് പറയാന്‍ പറ്റും.കേരളത്തിലെ എല്ലാ മുസ്ലിംങ്ങളും ചേര്‍ന്ന് ന്നിന്നാല്‍ പോലും അധികാരം വന്നു ചേരുമോ ???
   സെക്യുലരിസം നടപ്പാക്കാന്‍ "നമ്മള്‍ക്ക്" പറ്റില്ല എന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധം തന്നെയാണ്.ഖുറാനും സുന്നത്തും ഭരണഘടനാ ആകാന്‍ സാധികുന്ന ഒരു സാഹചര്യം ജമാത്ത്ത്കാര്‍ കാണിച്ചു തരേണ്ടതാണ്.
   മുജഹിട്കള്‍ ദഅവാത്തും ഇസ്ലാഹി പ്രവര്‍ത്തനവും വളരെ ഗംഭീരമായി മുന്നോട്ടു കൊണ്ട് പോകുന്നു.അതിനെ നവയഥാസ്തികത എന്ന് പറഞ്ഞു പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നു.
   മതരാഷ്ട്രം ഉണ്ടാക്കാന്‍ ജമാടുക്കാര്‍ 60 വര്‍ഷത്തെ കാലയളവില്‍ എത്ര മുനോട്ടുപോയി എന്ന് പറഞ്ഞു തരുമോ

   Delete
  2. പ്രാര്‍ഥന അല്ലാഹുവോട് മാത്രം ആരാധന അല്ലോഹുവോട് മാത്രം എന്നിങ്ങനെ മുജാഹിദുകള്‍ കാമ്പയിന്‍ നടത്താറുണ്ട്. ഒരു മതേതരരാജ്യത്ത് ഇങ്ങനെ പറയാന്‍ അവര്‍ വൈമനസ്യം കാണിക്കുന്നില്ല. എന്നാല്‍ അതേ പ്രകാരം തന്നെ തൌഹീദിന്റെ ഭാഗമായി നിയമനിര്‍മാണാധികാരം അല്ലാഹുവിന് എന്ന പരമസത്യം മാത്രം മതേതരത്വത്തിന്റെ പേരില്‍ പറയാന്‍ ഇവര്‍ ഭയപ്പെടുന്നു. ഈ ഇരട്ടത്താപ്പ് ഗുരുതരമാണ്. സെക്യൂലര്‍ രാജ്യത്ത് ആരാധന അല്ലാഹുവോട് എന്ന് പറയുമ്പോള്‍ ഇല്ലാത്ത ഒരു കുഴപ്പവും നിയമനിര്‍മാണാധികാരം അല്ലാഹുവിന് എന്ന് പറയുമ്പോള്‍ ഉണ്ടാകുന്നില്ല. ജമാഅത്ത് 60 വര്‍ഷത്തിലേറെയായി അത് പറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട് എന്തുണ്ടായി എന്നാണ് ചോദ്യമെങ്കില്‍ ആരാധന അല്ലാഹുവിന് എന്ന് പറഞ്ഞിട്ട് ഇന്ത്യക്കാര്‍ മുഴുവന്‍ ആരാധന അല്ലാഹുവിനാക്കിയോ എന്നാണ് തിരിച്ചു ചോദിക്കാനുള്ളത്.

   മുജാഹിദ് പ്രസ്ഥാനത്തിന് വന്നുപ്പെട്ട തനിപിന്തിരിപ്പന്‍ നിലപാടും നവയാഥാസ്ഥിതകതയെയും കുറിച്ച് ഇന്ന് ഏറെ പറയുന്നവര്‍ മുജാഹിദുകളില്‍ ഒരു വിഭാഗം തന്നെയാണ്. അത് അവിശ്വസിക്കാന്‍ ഒരു ന്യായവും കാണുന്നില്ല.നിഷ്പക്ഷമതികള്‍ക്കൊക്കെ അത് അറിയുകയും ചെയ്യാം. അവരാണ് നിച്ച് ഓഫ് ട്രൂത്ത് കൈകാര്യം ചെയ്യുന്നത്.

   ജമാഅത്ത് മതരാഷ്ടവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്ന പ്രസ്താവന തികഞ്ഞ അസംബന്ധമാണ്. ജീവിതത്തിന്റെ മുഴുവന്‍ മേഖലയിലും മനുഷ്യന്‍ ഇസ്ലാം അനുസരിച്ച് കൈകാര്യം ചെയ്യുന്ന ഒരു വ്യവസ്ഥ നിലവില്‍വരുന്നതിന് വേണ്ടിയാണ് ജമാഅത്ത് പരിശ്രമിക്കുന്നത്. അത് സംഭവിക്കട്ടേ സംഭവിക്കാതിരിക്കട്ടേ. അതിന് വേണ്ടിയുള്ള പ്രബോധനം ഒരു കാലത്തും അവസാനിപ്പിക്കാന്‍ കഴിയില്ല. പക്ഷെ മുജാഹിദുകള്‍ക്ക് ആരാധന അല്ലാഹുവിന് മാത്രമാക്കിയാല്‍ മതി. ഇതാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പരിമിതിയും അവര്‍ പ്രബോധനം ചെയ്യുന്ന ഇസ്ലാമിന്റെ അപൂര്‍ണതയും.

   Delete
 7. ഇപ്പോള്‍ മുജാഹിദുകള്‍ എന്ത് പറയുന്നു?


  'ദൈവാധിപത്യമാണ് ഞങ്ങളുടെ മുദ്രാവാക്ക്യം ആവ്യവസ്ഥയില്‍ രാഷ്ട്രത്തിന്റെ പരമാധികാരി എതെങ്കും വ്യക്തിയോ വിഭാഗമോ അല്ല.അല്ലാഹുവാണ്.ഇസ്ലാം അവിഭാജ്യമാണ്.ഒന്നുകില്‍ അതിനെ പൂര്നമായന്ഗീകരിക്കണം.അല്ലെങ്കില്‍ നിശേഷം തള്ളിക്കളയണം.നിസ്സാര പ്രശ്നങ്ങളില്‍ ഇസ്ലാമിനെ കൈകൊള്ളുകയും സമൂഹത്തിന്റെ ജീവല്‍ പ്രശ്നങ്ങളില്‍ ഇസ്ലാമിനെ അവഗണിക്കുകയും ചെയ്യരുത്.പുരോഗമനാത്മകമായ ഒരു സാമൂഹിക ക്രമവും സമ്പൂര്‍ണമായ ഒരു സാമൂഹ്യ നീതിയും പുനസ്ഥാപിക്കപ്പെടനം.ഇസ്ലാമിക ഭരണം ഏര്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്.'(അല്‍ മുര്‍ഷിദ് 1967 സെപ്റ്റംബര്‍ .ലക്കം 7 ). ഇപ്പോള്‍ മുജാഹിദുകള്‍ എന്ത് പറയുന്നു?

  ReplyDelete
 8. അന്ന് അങ്ങനെ ആയിരുന്നു...


  "യാതൊരു നബിയേയും നബിയായി റബ്ബ് നിയോഗിച്ചശേഷം യാതൊരു കാഫിര്‍ ഗവണ്‍മെന്റിന്റെയും പ്രജയായി ജീവിച്ചിട്ടില്ല
  وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ -النساء: ٦٤
  എന്ന് അല്ലാഹു പറയുന്നു. കാഫിര്‍ ഗവണ്‍മെന്റിന്റെ പ്രജയായി ജീവിക്കുകയെന്നുവെച്ചാല്‍ ആ ഗവണ്‍മെന്റിന്റെ ആക്ജകളെ അനുസരിക്കുന്ന നിലയില്‍ ജീവിക്കുക എന്നാണല്ലോ അര്‍ഥം. നബി(സ)ക്ക് മറ്റുള്ളവര്‍ അല്ലാഹുവിന്‍റെ അനുവാദത്തോടുകൂടി വഴിപ്പെടുകയാണ് വേണ്ടത്‌. അദ്ദേഹം അല്ലാഹുവിന് വഴിപ്പെടുകയും. തന്‍റെ നായകനായി വേറെ നബിയുണ്ടെങ്കില്‍ അല്ലാഹുവിന്‍റെ അനുവാദത്തോടുകൂടി അദ്ദേഹത്തിന് വഴിപ്പെടുകയല്ലാതെ യാതൊരു കാഫിറിനും വഴിപ്പെടാന്‍ പാടില്ല. ഇത് ഖുര്‍ആന്‍ അനേക സ്ഥലത്ത് വെളിപ്പെടുത്തീട്ടുണ്ട്." ( അല്‍മനാര്‍, പുസ്തകം 1, ലക്കം 21-22, പേജ് 29)

  ReplyDelete
 9. ഇസ്ലാമിക രാഷ്ട്ര സങ്കല്‍പവും മതരാഷ്ട്രവാദവും

  ചോദ്യം: ഇസ്ലാമിക രാഷ്ട്ര സങ്കല്‍പത്തെക്കുറിച്ച് താങ്കള്‍ സംസാരിക്കുന്നത് ശ്രദ്ധിക്കുകയുണ്ടായി. ഇസ്ലാമിക രാട്രമെന്നാല്‍ ദൈവിക രാഷ്ട്രമാണെന്നും അതിന്റെ അവലംബം ഇസ്ലാമിക ദര്‍ശനമാണെന്നും താങ്കള്‍ പറയുന്നു. എന്താണതിന്റെ വിവക്ഷ.
  ഉത്തരം: ഡോ. യുസുഫുല്‍ഖറദാവി
  ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പും പിമ്പും ലോകം ദര്‍ശിച്ച രാഷ്ട്രങ്ങളെപ്പോലെയല്ല. ഇസ്ലാമിക രാഷ്ട്രം. ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഇതര രാഷ്ട്രസങ്കല്‍പങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണത്. ദൈവത്തിന്റെ പേരില്‍ ജനങ്ങളെ അടക്കിഭരിക്കുന്ന മതരാഷ്ട്രം (തിയോക്രാറ്റിക് സ്റേറ്റ്) അല്ല ഇസ്ലാമിന്റേത്. സ്രഷ്ടാവിന്റെ താല്‍പര്യത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പുരോഹിതവര്‍ഗത്തിന്റെ സ്റേറ്റുമല്ല. മറിച്ച് ഇസ്ലാമിക ദര്‍ശനത്തിന്റെ ഭൂമികയിലൂന്നി ഭരണം നടത്തുകയും ജനങ്ങളും ഭരണാധികാരിയും തമ്മിലുള്ള ഉടമ്പടിയുടെയും കൂടിയാലോചനയുടെയും അടിസ്ഥാനത്തില്‍ നിലകൊള്ളുകയും ചെയ്യുന്ന ഒന്നാണ്. ജനങ്ങളാണ് വിശ്വസ്തരും സേവന സന്നദ്ധരുമായ ജനപ്രതികളെ തിരഞ്ഞെടുക്കുക. വിശ്വസ്തതയും സേവന സന്നദ്ധതയുമൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞ ഒരാള്‍ക്ക് രാഷ്ട്രത്തിന്റെ പ്രതിനിധിയാവാന്‍ സാധിക്കില്ല. ഇതിര സമൂഹങ്ങളില്‍ ഉള്ളതുപോലെ പുരോഹിത വര്‍ഗത്തിന്റെ അപ്രമാദിത്വം ഇസ്ലാം അംഗീകരിക്കുന്നില്ല. ഓരോ മുസ്ലിമും ദീനിന്റെ വക്താക്കളാകാന്‍ യോഗ്യനാണ്. ഇസ്ലാമിക ജ്ഞാനമണ്ഡലങ്ങളില്‍ അവഗാഹമുള്ള പണ്ഡിതന്മാര്‍ക്ക് തീര്‍ച്ചയായും സവിശേഷമായ സ്ഥാനമുണ്ടാവുമെന്നത് ശരിയാണ്. നിയമത്തിലും തത്വചിന്തയിലും മറ്റു സാമൂഹിക ശാസ്ത്രങ്ങളിലുമെല്ലാം ഇതര സമൂഹങ്ങളില്‍ ലഭിക്കുന്ന സ്ഥാനത്തിന് സമാനമാണിത്. ഇസ്ലാമിക സമൂഹം ശരിയായ പാതയില്‍ ചലിക്കുന്നതിന് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ പണ്ഡിതന്മാര്‍ രാഷ്ട്രത്തിന് നല്‍കിക്കൊണ്ടിരിക്കണം. ഇതാണ് പണ്ഡിതന്മാര്‍ക്ക് രാഷ്ട്ര ഘടനയിലുള്ള സ്ഥാനം.

  ReplyDelete
 10. ഇത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണെങ്കിലും പണ്ഡിതന്മാര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ബാധ്യതയുണ്ട്. അങ്ങനെ സത്യത്തെ സത്യമായും മിഥ്യയെ മിഥ്യയായും അനുവദനീയങ്ങളെ അനുവദനീയങ്ങളായും നിഷിദ്ധങ്ങളെ നിഷിദ്ധങ്ങളായും തിരിച്ചറിയാന്‍ ഇസ്ലാമിക രാഷ്ട്രവും സമൂഹവും പ്രാപ്തിനേടുന്നു.യുക്തമായ ഉപദേശങ്ങള്‍ നല്‍കലും നന്മയുടെ സംസ്ഥാപനവും തിന്മയുടെ ഉഛാടനവും പണ്ഡിതന്മാരുടെ കര്‍ത്തവ്യം തന്നെ. ഇക്കാര്യത്തില്‍ ഒരു വിമര്‍ശകനെയും പണ്ഡിതന്മാര്‍ ഭയപ്പെടാവതല്ല.
  ഇസ്ലാമിക രാഷ്ട്രത്തിന് പണ്ഡിതന്മാരോട് തിരിച്ചും ചില കടമകളുണ്ട്. പ്രബോധപ്രവര്‍ത്തനങ്ങള്‍ നടത്താനും നന്മകല്‍പിക്കാനും തിന്മ വിരോധിക്കാനുമെല്ലാം രാഷ്ട്രത്തിന്റെ പിന്തുണയും സഹായവും പണ്ഡിതന്മാര്‍ക്ക് ലഭിച്ചിരിക്കണം. നിയമപ്രശ്നങ്ങള്‍ക്കും മറ്റും തീര്‍പ്പുകല്‍പിക്കുന്ന പണ്ഡിതസഭക്കോ ഭരണഘടനാ സാധുതയുള്ള കോടതിക്കോ രൂപം നല്‍കാവുന്നതാണ്. ഇസ്ലാമിന്റെ അന്തസ്സത്തക്ക് നിരക്കാത്ത ഉത്തരവുകള്‍ ഇറക്കാതിരിക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ ശ്രദ്ധിക്കണം. അങ്ങനെ വിജ്ഞാനവും ഭരണവും തോളോടുതോള്‍ ചേര്‍ന്ന് മുന്നോട്ടു ചലിക്കുന്നു. ചില ചരിത്ര സന്ദര്‍ഭങ്ങളില്‍ ഉണ്ടായതുപോലെ. വിജ്ഞാനവും ഭരണവും തമ്മിലുള്ള വേര്‍തിരിവ് ഇവിടെ സംഭവിക്കുകയില്ല. പണ്ഡിതന്മാര്‍ ഒരറ്റത്തും ഭരണാധിപന്മാര്‍ മറ്റൊരു അറ്റത്തുമായിരുന്നു അന്ന്. കവികളും സ്തുതിപാഠകരുമല്ലാതെ ഭരണധികാരികളെയൊട്ട് സമീപിച്ചതുമില്ല. ഇസ്ലാമിക നിയമങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കി, സ്വതന്ത്രമായി ഗവേഷണം നടത്താന്‍ മാത്രം പ്രാപ്തിയുള്ള പണ്ഡിതനായിരിക്കണം. ഇസ്ലാമിക ഭരണാധികാരി എന്നതാണ് അടിസ്ഥാന തത്വം. സച്ചരിതരായ ഖലീഫമാരും അവരുടെ പാതപിന്തുടര്‍ന്നുപോന്ന പൂര്‍വസൂരികളും ഇക്കാര്യത്തില്‍ മാതൃക കാണിച്ചിട്ടുണ്ട്. രാഷ്ട്രനേതാക്കളും ന്യായാധിപന്മാരും ഇജ്തിഹാദ്(ഗവേഷണം) ചെയ്യാന്‍ യോഗ്യരായിരിക്കണമെന്ന ഉപാധി എല്ലാ പണ്ഡിത ന്മാരും അംഗീകരിച്ചിട്ടുണ്ട്. അനിവാര്യ സാഹചര്യങ്ങളിലല്ലാതെ ഈ നിബന്ധന ഒഴിവാകുകയില്ല.

  ReplyDelete
 11. ഇസ്ലാമിക രാഷ്ട്രം തിയോക്രാറ്റിക് സങ്കല്‍പത്തിലുള്ള മതരാഷ്ട്രമല്ല എന്നതുപോലെ, അത് ശുദ്ധ മതേതര(സെക്യുലര്‍) രാഷ്ട്രവുമല്ല. കമ്യൂണിസ്റ് രാഷ്ട്രങ്ങളിലേതുപോലെ മതത്തെ പാടെ നിഷേധിക്കുക, മതത്തെ ശത്രുവായി പ്രതിഷ്ഠിക്കുക, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പ്രചരിപ്പിക്കുക തുടങ്ങിയ അര്‍ഥങ്ങളിലൊന്നും ഇസ്ലാമിക രാഷ്ട്രം സെക്യുലര്‍ രാഷ്ട്രമല്ല. പാശ്ചാത്യ രാഷ്ട്രങ്ങളിലേതുപോലെ മത രാഷ്ട്ര വിഭജനം നടത്തുക, സാമൂഹിക മണ്ഡലത്തില്‍ മതത്തിന്റെ പങ്ക് നിഷേധിക്കുക എന്നീ അര്‍ഥങ്ങളിലും ഇസ്ലാമിക രാഷ്ട്രം മതേതരമല്ല. പാശ്ചാത്യ രാഷ്ട്രങ്ങള്‍ ദൈവാസ്തിക്യത്തെ നിരാകരിക്കുന്നില്ലെങ്കിലും ദൈവത്തിന്റെ ആവശ്യകതയെ നിരാകരിക്കുന്നുണ്ട്.
  ചുരുക്കത്തില്‍, ദൈവിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിതമാവുന്ന ഒരു സിവില്‍ രാഷ്ട്രമാണ് ഇസ്ലാം വിഭാവന ചെയ്യുന്നത്. ഇക്കാരണം കൊണ്ടുതന്നെ ദൈവിക സഹായം ലഭിക്കാന്‍ അര്‍ഹമായിത്തീരുന്നു ആ രാഷ്ട്രം. അങ്ങനെയല്ലെങ്കില്‍ ആ രാഷ്ട്രത്തിന്റെ സാധുതക്കും അസ്തിത്വത്തിനും ഒരു ന്യായീകരണവുമില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ. ഭൂമിയില്‍ നാം അധികാരം നല്‍കുകയാണെങ്കില്‍ അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കും. സകാത്ത് നല്‍കും. ന•കല്‍പിക്കും. തിന്മ തടയും'' (അല്‍ഹജ്ജ്: 40,41)

  ReplyDelete
  Replies
  1. .ഇസ്ലാമിക ഭരണം ഇല്ലെങ്കില്‍ തൌഹീദ് പൂര്‍ണമല്ല..ശിര്‍ക്ക്‌ വരുന്നുണ്ട് എന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളവരും മുന്‍പ് മരിച്ചവരും മുശ്രിക്ക്‌ ആണോ ..ലോകത് എവ്ടെയാണ് ഇപ്പോള്‍ ഇസ്ലാമിക ഭരണം ഉള്ളത് ...ഇസ്ലാമിക ഭരണം ഇല്ലാത്ത രാജ്യത്തെ മുസ്ലിങ്ങള്‍ എല്ലാം മുശ്രിക്ക ആക്കുന വാദം ആണ് താങ്കള്‍ക്ക് ഉള്ളത്
   ലോകത് എവ്ടെയും ഇന്ന് ഇസ്ലാമിക ഭരണം ഇല്ല...അത് കൊണ്ട് ലോകത്തുള്ള എല്ലാം മുസ്ലിംകലും മുശ്രിക്‌ എന്നാണ് നിങ്ങള്‍ പറയുന്നത്..

   Delete
 12. മുജാഹിദ് നേതാക്കളോ സാദാരണക്കാരോ ?
  അഭിപ്രായ ഭിന്നതകളുടെ പേരില്‍ നാടിലാകെ കാളപൂട്ട് മത്സരം പോലെ സംവാദങ്ങള്‍ നടത്തുന്ന മുജാഹിദുകള്‍ സ്വന്തം മുഖ പത്രത്തിലെ ഈ വരികള്‍ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്.
  "എന്നാല്‍ അഭിപ്രായ ഭിന്നതകളുടെ പേരില്‍ വഴക്കും വക്കാണവും ഉണ്ടാക്കുന്നവര്‍ ഏതു പാര്‍ട്ടിയില്‍ പെട്ടവരായാലും ഇമാം ബുഖാരിയെയോ ഇമാം തുര്‍മുദി യെയോ ഹനഫിയെയോ അല്ലെങ്കില്‍ നബി (സ ) യെയോ സ്വഹാബത്തിനെയോ പിന്‍പറ്റിയവരല്ലെന്നും മറിച്ചു ഇബ്ലീസിനെയും അനുയായികളെയും പിന്‍പറ്റിയവരാണെന്നും സാദാരണ ജനങ്ങള്‍ മനസ്സിലാക്കെണ്ടാതാകുന്നു." ( അല്‍മനാര്‍ 1994 ഡിസംബര്‍ )
  സാദാരണ ജനങ്ങളല്ല മുജാഹിട് നേതാക്കളാണ് ഇതൊക്കെ മനസിലാക്കെണ്ടാതെന്നു ഇന്ന് ഏതു സാടാരനക്കാരനും മനസിലാകുന്ന കാര്യമല്ലേ?

  ReplyDelete
 13. അധികാരത്തിനു പ്രാര്‍ഥിക്കുകയോ?


  നബി(സ)യോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ അള്ളാഹു പറയുന്നു.
  وَقُل رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَللِّي مِن لَّدُنكَ سُلْطَانًا نَّصِيرًا﴿٨٠﴾
  (80) പ്രാര്‍ഥിക്കുക: `നാഥാ, എന്നെ നീ എങ്ങോട്ടു കൊണ്ടുപോയാലും സത്യത്തോടൊപ്പം കൊണ്ടുപോകേണമേ, എവിടെനിന്നു പുറപ്പെടുവിക്കയാണെങ്കിലും സത്യത്തോടൊപ്പം പുറപ്പെടുവിക്കേണമേ,നിങ്കല്‍നിന്നുള്ള ഒരു അധികാരശക്തിയെ എനിക്കു തുണയാക്കിത്തരികയും ചെയ്യേണമേ!ഈ ആയത്തിന് ഹസന്‍ ബസ്വരിയും ഖതാദയും നല്‍കിയിട്ടുള്ളതും ഇബ്നു കഥീര്‍ ഇബ്നുജരീര്‍ തുടങ്ങിയ പ്രഗത്ഭ വ്യാഖ്യാതാക്കള്‍ അംഗീകരിച്ചതുമായ വ്യാഖ്യാനം ഇങ്ങനെ: "അതായത്, ഒന്നുകില്‍ നീ എന്നെ സ്വയം ശക്തനാക്കണം. അല്ലെങ്കില്‍ ഏതെങ്കിലും ഭരണകൂടത്തെ എന്റെ സഹായിയാക്കണം. എന്തുകൊണ്ടെന്നാല്‍ ആ ബലത്താല്‍ ഈ ലോകത്തിന്റെ വക്രതയെ നേരെയാക്കാന്‍ എനിക്കു സാധിക്കും. ഈ ദുര്‍വൃത്തികളുടെയും കുറ്റങ്ങളുടെയും പ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും. നിന്റെ നീതിനിഷ്ഠമായ നിയമങ്ങള്‍ നടപ്പാക്കാന്‍ സാധിക്കും."

  ReplyDelete
 14. രാഷ്ട്രവും ഭരണകൂടവും ഇസ്ലാമില്‍
  ഇ.കെ.മൌലവി എഴുതുന്നു: “നാം ഇവിടെ അല്ലാഹുവിന്റെന പ്രാതിനിധ്യം സ്ഥാപിക്കണം. അതായത് അല്ലാഹുവിന്റെെ നിയമങ്ങളെ നടത്തുന്നതിനുള്ള അധികാരം നാം കൈവരുത്തണം. അത് ഭൌതിക ശക്തികൊണ്ടേ സാധിക്കുകയുള്ളൂ. നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്ത്തി കളോ ആയിരിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. നാം അജ്ഞാപിക്കുന്നവരും നിരോധിക്കുന്നവരും ആയിരിക്കണം” (അല്മുനര്ഷിലദ് – വാ: 4, പേജ്: 42)


  മനുഷ്യരാജ്യമായകന്ന് ദൈവരാജ്യമായി ബന്ധം സ്ഥാപിച്ച് അതിന് കീഴടങ്ങുവാന്‍ നിങ്ങള്‍ സന്നദ്ധരാവനം. പരിശുദ്ധനായ ദൈവത്തിന്റെച ആ അതുല്യമായ മഹാ സിംഹാസനത്തിന്റെ് ആഹ്വാനം മേല്ക്കു മേല്‍ ഉയരണമെന്ന് അവന്റെ ഭൂമി അവന്നുവേണ്ടി മാത്രമായിത്തീരണമെന്നും നീങ്ങള്‍ ആശിക്കതിരിക്കുന്നതെന്തുകൊണ്ടാണ്?.... ഹേ മുസ്ലിംകളെ, പരലോകസുഖത്തെ വിട്ടുകൊണ്ട് ഈ ലോകത്തിലെ ഏതാനും അലങ്കാരങ്ങള്‍ കൊണ്ട്മാത്രം തൃപ്തിപ്പെടുവാനാണോ നിങ്ങള്‍ ഭാവിക്കുന്നത്?. അല്ലാഹുവിന്റെത അധികാരത്തെ തിരസ്ക്കരിച്ചുകൊണ്ട് ഈ ലോകത്തിലെ ഗവണ്മെണ്ടുകളുമായി സഖ്യം സമ്പാദിക്കുവാനാണോ നിങ്ങള്‍ വിചാരിക്കുന്നത്?” (അല്മതനാര്‍ - പുസ്തകം: 4, ലക്കം: 20, 21)


  മുജാഹിദ് പണ്ഡിത സംഘടന KJU വിന്റെ മുഖപത്രമായ അല്മുകര്ശിരദ്‌ "ഇസ്ലാം ഏതു ദിവസം ദീന്‍ (മതം) ആയോ അന്ന് തന്നെ സിയാസത്തും (രാഷ്ട്രം) കൂടിയായിരുന്നു " (പുസ്തകം 3 , ലക്കം 11 , പേജ് 84)

  ReplyDelete
 15. കേവലം ആരാധനയില്‍ ലയിക്കലല്ല ഇസ്ലാം, അങ്ങനെയായിരുന്നെങ്കില്‍ റസൂല്‍ തിരുമേനിയും സ്വഹാബതും രാജ്യഭാരം നടത്തേണ്ടതില്ലായിരുന്നു. അപ്പോള്‍ ഭൌതികവും ആത്മീയവും ഒത്തു ചേര്ന്നു ള്ള ഒരു രാഷ്ട്രമാണ് ഇസ്ലാം എന്ന് മനസ്സിലാക്കണം (പുസ്തകം 5 , ലക്കം 3 , പേജ് 84 )


  KM മൌലവി പരിശോധിച്ച് അവതാരിക എഴുതിയ മുജാഹിദീന്‍ പുബ്ലിക്കെഷന്സിന്റെ "അതൌഹീദ്, പേജ് 7 , 8 "ലോകത്തെ അങ്ങനെതന്നെ കീഴ്പെടുത്തി അതില്‍ ദൈവരാജ്യം സ്ഥാപിക്കുവാനുള്ള ഏറ്റവും വമ്പിച്ച അഭൌതിക ഉപകരണമാണ് ലാ ഇലാഹ ഇല്ലല്ലാഹു എന്നാണല്ലോ ഈ വിശുദ്ധ വാക്യത്തില്‍ നിന്നും ഗ്രഹിക്കാവുന്നത്"


  "ജനസമുദായത്തിന്റെ കാംക്ഷയുള്ള മുസ്ലിം ഭരണാധികാരിക്ക് അവരെ ഇസ്ലാമിലേക്ക് നിര്ബസന്ധപൂര്വ്വം തന്നെ ചേര്ക്കാം .പക്ഷെ ഇസ്ലാം ഒന്നുകൂടി ഇളവ് ചെയ്ത വിശ്വാസം അവരുടെ സ്വാതന്ത്ര്യത്തിലേക്ക് വിട്ട് കൊടുത്ത് ലോകസമാധാനത്തിന് പര്യാപ്തമായ ഇസ്ലാമിലേക്കുള്ള ആനുകൂല്യത്തെമാത്രം ആര്ജിെക്കുന്നു.അതില്‍ പെട്ടതാണ് ജിസിയയും മുആഹദത്തും.അതിനാല്‍ വാളും ,കരബലവും ,രാഷ്ട്രീയ ശക്തിയും ഇസ്ലാമിന്റെ പാര്ശ്വടവര്ത്തികകളായി ഇസ്ലാം കരുതുന്നു.അതിലേക്ക് വേണ്ട സജ്ജീകരണം അത് എപ്പോഴും ചെയ്യുന്നതാണ്" (അല്‍ മുര്ഷി ദ് (1948) ജില്ദ് : 2 പേജ്:405 )

  ReplyDelete
  Replies
  1. .ഇസ്ലാമിക ഭരണം ഇല്ലെങ്കില്‍ തൌഹീദ് പൂര്‍ണമല്ല..ശിര്‍ക്ക്‌ വരുന്നുണ്ട് എന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളവരും മുന്‍പ് മരിച്ചവരും മുശ്രിക്ക്‌ ആണോ ..ലോകത് എവ്ടെയാണ് ഇപ്പോള്‍ ഇസ്ലാമിക ഭരണം ഉള്ളത് ...ഇസ്ലാമിക ഭരണം ഇല്ലാത്ത രാജ്യത്തെ മുസ്ലിങ്ങള്‍ എല്ലാം മുശ്രിക്ക ആക്കുന വാദം ആണ് താങ്കള്‍ക്ക് ഉള്ളത്
   ലോകത് എവ്ടെയും ഇന്ന് ഇസ്ലാമിക ഭരണം ഇല്ല...അത് കൊണ്ട് ലോകത്തുള്ള എല്ലാം മുസ്ലിംകലും മുശ്രിക്‌ എന്നാണ് നിങ്ങള്‍ പറയുന്നത്..

   Delete
 16. عن أبي أمامة الباهلي رضي الله عنه عن النبي صلى الله عليه وسلم أنه قال : لتنقضن عرى الإسلام عروة عروة ، فكلما انتقضت عروة تشبث الناس بالتي تليها ، وأولهن نقضاً الحكم وآخرهن الصلاة -- أخرجه الإمام أحمد في مسنده والطبراني في المعجم الكبيروابن حبان في صحيحه بإسناد جيد

  റസൂൽ (സ) പറഞ്ഞു: ഇസ്ലാമിന്റെ ഇഴകൾ ഒന്നിനു പിറകെ ഒന്നായി അഴിഞ്ഞു പോകും. ആദ്യം അഴിഞ്ഞു പോവുക ഭരണമാണ്. അവസാനം നമസ്കാരവും-

  -എന്നുവെച്ചാൽ ഭരണം ഇസ്ലാമിന്റെ ഭാഗമാണ് എന്ന് ഈ ഹദീസ് തെളിയിക്കുന്നു. ഭാഗമായ ഒന്ന് നഷ്ടപ്പെട്ടാൽ ബാക്കിയുള്ളത് അപൂർണ്ണം തന്നെ. മാത്രമല്ല നഷ്ടപ്പെട്ടത് തിരിച്ചുകൊണ്ടുവരാൻ ത്യാഗപരിശ്രമങ്ങൾ അർപ്പിക്കാതെ പോയത് പോയി, ഇനി ബാക്കിയുള്ളത് കൊണ്ട് കഴിച്ചുകൂട്ടാം എന്നു വെക്കുന്നവരെ ഈ ഹദീസ് വിമർശിക്കുകയും ചെയ്യുന്നു. റസൂൽ (സ) പറഞ്ഞിട്ടുണ്ട്:
  بدأ الإسلام غريباً وسيعود غريباً كما بدأ فطوبى للغرباء – മുസ്ലിം –
  എന്നു വെച്ചാൽ ഇസ്ലാം ആദ്യകാലത്ത് നേരിട്ട നിസ്സഹായാവസ്ഥ നേരിടുമ്പോൾ പ്രവാചകമാത്ര്ക നിലനിർത്താൻ പാടുപെടുന്നവർക്കാണ് സുവാർത്ത, അല്ലാതെ പോയത് പോയി ഇനി അതിനായി പണിയെടുക്കേണ്ടതില്ല, അത് ഇസ്ലാമിന്റെ ഭാഗമല്ല, അതില്ലെങ്കിലും മുസ്ലിമാകാൻ ഒരു കമ്മിയും ഇല്ല എന്നൊക്കെ പറയുന്നത് ആളെ പറഞ്ഞ് പറ്റിക്കലാണ്


  الملك والدين توأمان فالدين أصل والسلطان حارس وما لا أصل له فمهدوم وما لا حارس له فضائع - إحياء علوم الدين

  മതവും രാഷ്ട്രവും ഇരട്ടപെറ്റ സന്തതികളാണ്. എല്ലാറ്റിന്റെയും അടിസ്ഥാനം ദീനാണ്, കാവൽക്കാരൻ ഭരണാധികാരിയും. ദീനാകുന്ന അടിത്തറയില്ലാത്തത് തകർന്നു പോകുന്നതാണ്. ഭരണകൂടമാകുന്ന കാവൽക്കാരനില്ലാത്തത് നഷ്ടപ്പെട്ട് പോകുന്നതുമാണ് – ഇമാം ഗസാലി – ഇഹ്യാ ഉലൂമുദ്ദീൻ

  ReplyDelete
 17. يجب أن يعرف أن ولاية الناس من أعظم واجبات الدين بل لا قيام للدين إلا بها ، فإن بني آدم لا تتم مصلحتهم إلا بالاجتماع لحاجة بعضهم إلى بعض ، ولا بد لهم عند الاجتماع من رأس ، حتى قال النبي صلى الله عليه وسلم { إذا خرج ثلاثة في سفر فليؤمروا أحدهم } ، رواه أبو داود ، من حديث أبي سعيد وأبي هريرة .

  وروى الإمام أحمد في المسند عن عبد الله بن عمرو ، أن النبي قال : { لا يحل لثلاثة يكونون بفلاة من الأرض إلا أمروا عليهم أحدهم } فأوجب صلى الله عليه وسلم تأمير الواحد في الاجتماع القليل العارض في السفر ، تنبيها على سائر أنواع الاجتماع ، ولأن الله - تعالى - أوجب الأمر بالمعروف والنهي عن المنكر ولا يتم ذلك إلا بقوة وإمارة .

  وكذلك سائر ما أوجبه من الجهاد والعدل وإقامة الحج والجمع والأعياد ونصر المظلوم ، وإقامة الحدود لا تتم إلا بالقوة والإمارة ولهذا روي : { أن السلطان ظل الله في الأرض } ويقال : " ستون سنة من إمام جائر أصلح من ليلة بلا سلطان " .

  والتجربة تبين ذلك ; ولهذا كان السلف كالفضيل بن عياض وأحمد بن حنبل وغيرهما يقولون : " لو كان لنا دعوة مجابة لدعونا بها للسلطان " وقال النبي صلى الله عليه وسلم : { إن الله ليرضى لكم ثلاثة : أن تعبدوه ولا تشركوا به شيئا ، وأن تعتصموا بحبل الله جميعا ولا تفرقوا ، وأن تناصحوا من ولاه الله أمركم } ، رواه مسلم .

  നിർബ്ബന്ധമായും അറിഞ്ഞിരിക്കണം, ജനങ്ങളുടെ ഭരണകാര്യമെന്നത് ദീനിന്റെ ഏറ്റവും പ്രധാനപ്പെട്ട നിർബ്ബന്ധകാര്യങ്ങളിൽ ഒന്നാണ്. എന്നല്ല, അതു കൂടാതെ ദീനിന് നിലനിൽപ്പേയില്ല………. നന്മ കല്പിക്കലും തിന്മ വിലക്കലും മാത്രമല്ല, ജിഹാദും നീതി നിർവഹണവും ഹജ്ജ്, ജുമുഅ, പെരുന്നാളുകൾ സംഘടിപ്പിക്കലും മർദ്ദിതരെ സഹായിക്കലും ശിക്ഷകൾ നടപ്പാക്കലുമെല്ലാം അല്ലാഹു നിർബ്ബന്ധമാക്കിയിരിക്കുന്നു. ശക്തിയും ഭരണവുമില്ലാതെ അവയൊന്നും പൂർണ്ണമാവില്ല……… ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ – അസ്സിയാസത്തു ശറഇയ്യ

  ReplyDelete
 18. മമ്പുറം സയ്യിദ് അലവി തങള്‍ സൈഫുല്‍ ബത്താര്‍ ല്‍ എത്ര സുന്ദരമായാണ് ഹാകിമിയത്‌ വിവരിക്കുന്നതെന്ന് നോക്കൂ :

  ""ഖുര്ആരനും സുന്നത്തും ഉള്കൊള്ളുന്ന നിയമങളാണ്‌ നീതി, നീതി ചെയ്യാന്‍ അല്ലാഹു അജ്ഞാപിച്ചിരിക്കുന്നു. അതുകൊണ്ട് ക്രിസ്ത്യാനിയുടെ നിയമങള്‍ നീതിയാണ്‌ എന്നാണെങ്കില്‍ അത് ചെയ്യാന്‍ അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നു എന്നു വരും. അത് അവരെ എതിര്ക്കു ന്നതിന്‌ പ്രതിബദ്ധമാവുകയും ചെയ്യും. അല്ലാഹു ചോദിക്കുന്നു : " അനിസ്‌ലാമിക വിധിയാണൊ അവന്‍ ആഗ്രഹിക്കുന്നത്. ദൃഢമായി വിശ്വസിക്കുന്ന ജനതക്ക് അല്ലാഹുവിനേക്കാള്‍ നന്നായി വിധിക്കുന്നവന്‍ അരാണ്‌ ? ആകയാല്‍ അല്ലാഹുവിന്റെ വിധി മാത്രമാണ്‌ ഏറ്റവുമ്- നല്ല നീതി. അപ്പോള്‍ ക്രിസ്ത്യാനിയുടെ നിയമങള്‍ എങിനെയാണ്‌ നീതിയാവുക? എല്ലാ നീതിയും ഉത്തമമാണെന്ന ചിലരുടെ ധാരണയെ താഴെ പറയുന്ന ഖുര്ആളന്‍ സൂക്തം തിരുത്തിയിരിക്കുന്നു: "പിശാചിനെ നിഷേധിക്കാന്‍ അവര്‍ ആജ്ഞാപിക്കപെട്ടിരിക്കെ എങിനെയാണവര്‍ പിശാചുക്കളെ വിധികര്ത്താരക്കളാക്കുക?"

  ReplyDelete
 19. തെരഞ്ഞെടുപ്പില്‍ ഒരു മുസ്ലിം പങ്കെടുക്കാമോ?


  യഥാര്‍ത്ഥ സലഫി വീക്ഷണ പ്രകാരം ഇസ്തിഗാസ നടത്തുന്നവര്‍ കാഫിറുകളാണ് .കേരളത്തിലെ സുന്നികള്‍ ഇസ്തിഗാസയെ ന്യായീകരികുന്നവരുമാണ്.ശൈഖ് ഇബ്നുബാസിന്റെ " വിശ്വാസ വ്യതിചലനങ്ങളും രക്ഷാമാര്‍ഗങ്ങളും " എന്ന പുസ്തകത്തില്‍ പറയുന്നു ; " അള്ളാഹു അല്ലാത്തവരോട് പ്രാര്തിക്കുകയോ ഇസ്തിഗാസ നടത്തുകയോ ചെയ്‌താല്‍ അവന്‍ മനസാ -വാചാ-കര്‍മണാ കാഫിരായി. (ഉദ്ധരണം ;ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും .പേജ് 54 )
  സലഫികളുടെ പണ്ഡിത സമിതിക്ക് നല്‍കപെട്ട ഒരു ചോദ്യവും അതിനുള്ള മറുപടിയും നോകുക.
  ചോദ്യം; തെരഞ്ഞെടുപ്പില്‍ ഒരു മുസ്ലിം പങ്കെടുക്കാമോ?
  ഉത്തരം; കാഫിറുകള്‍ക്ക് മുസ്ലിംകള്‍ മുസ്ലിംകള്‍ വോട്ടു ചെയ്യാവതല്ല .അതുമൂലം അവര്‍ക്ക് അന്തസ്സും പ്രതാപവുമുണ്ടാവുകയും മുസ്ലിംകളുടെ മേല്‍ അവര്‍ക്ക് മാര്‍ഗം തുറന്നു കിട്ടുകയും ചെയ്യുന്നു." ഫത്വ നമ്പര്‍ :7796(ഉദ്ധരണം :ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും .പേജ് 64 )
  ചോദ്യം:1) സലഫി വീക്ഷണപ്രകാരം ഇസ്തിഗാസ നടത്തുന്ന സുന്നികള്‍ക്ക് വോട്ടു ചെയ്യാന്‍ പാടില്ലെന്നിരിക്കെ ,ഇത് പറയാന്‍ കേരള സലഫികള്‍ ധൈര്യം കാണിക്കാത്തത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുമ്പില്‍ ആദര്‍ശം പണയം വെച്ച്ചതുകൊണ്ടാണോ?
  ചോദ്യം:2) കാഫിരുകള്‍ക്ക് വോട്ടു ചെയ്യാന്‍ പോലും സലഫി വീക്ഷണ പ്രകാരം പാടില്ലെങ്കില്‍ ,കാഫിറുകള്‍ നേതാക്കളായ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയും അവര്‍ക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്യുന്ന മുജാഹിടുകളെ കുറിച്ച് എന്ത് പറയുന്നു?

  ReplyDelete
 20. "ഇസ്ലാം ഏതു ദിവസം ദീന്‍ (മതം) ആയോ അന്ന് തന്നെ സിയാസത്തും (രാഷ്ട്രം) കൂടിയായിരുന്നു "


  മുജാഹിദ് പണ്ഡിത സംഘടന KJU വിന്റെ മുഖപത്രമായ അല്‍മുര്‍ശിദ്‌ "ഇസ്ലാം ഏതു ദിവസം ദീന്‍ (മതം) ആയോ അന്ന് തന്നെ സിയാസത്തും (രാഷ്ട്രം) കൂടിയായിരുന്നു " (പുസ്തകം 3 , ലക്കം 11 , പേജ് 84)

  കേവലം ആരാധനയില്‍ ലയിക്കലല്ല ഇസ്ലാം, അങ്ങനെയായിരുന്നെങ്കില്‍ റസൂല്‍ തിരുമേനിയും സ്വഹാബതും രാജ്യഭാരം നടത്തേണ്ടതില്ലായിരുന്നു. അപ്പോള്‍ ഭൌതികവും ആത്മീയവും ഒത്തു ചേര്‍ന്നുള്ള ഒരു രാഷ്ട്രമാണ് ഇസ്ലാം എന്ന് മനസ്സിലാക്കണം (പുസ്തകം 5 , ലക്കം 3 , പേജ് 84 )

  ReplyDelete
  Replies
  1. ഇസ്ലാമിക രാഷ്ട്ര൦ ഉണ്ടാക്കാനുള്ള സാഹചര്യം ഇന്ത്യയില്‍ ഒട്ടും തന്നെയില്ലാത്ത അവസ്ഥയില്‍ നിങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക രാഷ്ട്ര൦ സ്ഥാപിക്കാന്‍ ആയിരിക്കുമല്ലോ...
   അതിനെ മറ്റുള്ളവര്‍ വര്‍ഗീയത തീവ്രവാദം എന്ന് പറയുകയും ജമ്മതുകാര്‍ കൊല്ലപെടുകയും ചെയ്യും

   Delete
  2. ഇന്ത്യ മതേതരത്വ-ജനാധിപത്യരാജ്യമായി നിലനില്‍ക്കുന്നത് /തെരഞ്ഞെടുത്തത് ആധുനിക കാലഘട്ടത്തില്‍ ഒരു ബഹുസ്വരസമൂഹം നിലനില്‍ക്കുന്നിടത്ത് പ്രയോഗവല്‍ക്കരിക്കാവുന്ന ഏറ്റവും മികച്ച വ്യവസ്ഥ എന്ന നിലക്കാണ്. യഥാര്‍ഥ ഇസ്ലാമിക വ്യവസ്ഥ രാജ്യങ്ങളില്‍ നിലനില്‍ക്കാത്തത് ഏകപക്ഷീയമായ ഒരു സ്വീകാര്യത അതിന് നേടിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥ ഇസ്ലാമിക കാഴ്ചപ്പാടില്‍ മതേതര-ജനാധിപത്യം എന്നത് അല്‍പം പോലും വിയോജനമര്‍ഹിക്കാത്ത ഒരു വിശുദ്ധപശുവാണ് എന്ന് ഒരു മുസ്ലിം ഏതായാലും ധരിക്കാന്‍ പാടില്ലായിരുന്നു. സത്യത്തില്‍ മതേതരത്വ-ജനാധിപത്യത്തിന് പോലും അത് അവകാശപ്പെടാന്‍ സാധ്യമല്ല. കാരണം അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഏറ്റവും നല്ല മൂല്യമാണ്. അതിനെ നിരാകരിച്ചാല്‍ പിന്നീട് അതും സ്വേഛാധിപത്യവും വലിയ വ്യത്യാസമൊന്നും ഇല്ല.

   മുജാഹിദുകളെ കുറ്റം പറയുന്നില്ല പാവങ്ങള്‍ ധരിച്ചിരിക്കുന്നത്, ഒരു സൌദി മോഡല്‍ ഭരണകൂടം സ്ഥാപിക്കലാണ് ഇസ്ലാമിക രാഷ്ട്രം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ്. അതുകൊണ്ടാണ് അത് വര്‍ഗീയതയായി തോന്നുന്നത്. ഇത് പറഞ്ഞാല്‍ ജമാഅത്തുകാര്‍ കൊല്ലപ്പെടുന്നത് ജനാധിപത്യത്തെപോലും ശരിയായ വിധം പഠിക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണ്.

   Delete
 21. 'നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പ്രഖ്യാപിക്കൂ അറബികളും അനറബികളും നിങ്ങള്ക്ക്ല കീഴ്‌പെടും ' എന്ന പ്രവാചക വചനം ഉയര്ത്തു ന്ന ഒരു വിപ്ലവാത്മക ഇസ്‌ലാമിനെ ഭയപ്പെടുന്നവര്‍ തന്നെയാണ്, കേവലം ചിഹ്നങ്ങളില്‍ ഒതുങ്ങിനില്ക്കുതന്ന ജീവനില്ലാത്ത ഇസ്‌ലാമിന്റെ പ്രചരണത്തിനും,പ്രോത്സാഹനങ്ങള്ക്കും പിന്നില്‍ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.ഇബ്രാഹീം (അ)ന്റെ ലാഇലാഹ ഇല്ലല്ലാഹ് നംറൂദിന്റെ കോട്ടകൊത്തളങ്ങളേയും,മൂസാ (അ)ന്റെ ലാഇലാഹ ഇല്ലല്ലാഹ് ഫിര്‍‌ഔനിന്റെ അധികാര സിരാകേന്ദ്രങ്ങളേയും വിറകൊള്ളിച്ചുവെങ്കില്‍ ,മുഹമ്മദ് നബി (സ)യുടെ ലാഇലാഹ ഇല്ലല്ലാഹ് ലോകത്തിന്റെതന്നെ വിമോചനപ്രഖ്യാപനമായി മാറിയെങ്കില്‍ ആര്ക്കും അരോചകമുണ്ടാക്കാത്ത, ആരുടേയും ഉറക്കം കെടുത്താത്ത താരാട്ടുപാട്ടും,ദിക്‌ര്‍ ഹല്ഖ്കളിലെ ഈണം തുളുമ്പുന്ന ഗാന ശകലങ്ങളും, വഴിയോരങ്ങളിലെ യാചകന്മാരുടെ ദാരിദ്ര്യത്തിന്റെ ദീനരോദനമായും എന്തേ നമ്മുടെ ലാഇലാഹ ഇല്ലല്ലാഹ് ഒതുങ്ങി ?

  ReplyDelete
  Replies
  1. വിപ്ലവാത്മക ഇസ്‌ലാമ൦ :കഷ്ട്ടമാണ് തോന്നുനത്,
   താങ്കള്‍ പറഞ്ഞ വിപ്ലവാത്മക ഇസ്‌ലാ൦ ജീവനില്ലതെയും,താങ്കള്‍ പറഞ്ഞ ജീവനില്ലാത്ത ഇസ്ലാം വിപ്ലവാത്മകമായാണ് കേരളത്തില്‍ മുന്നേറുന്നത്.വിപ്ലവം മുജഹിടുകള്‍ക്ക് തന്നെയെന്ന് അത് വ്യക്തമാകുന്നു
   ഇത് വര്‍ഗീയതയക്ക്‌ കാരണമാകും .ഭയമാണ് എനിക്ക് ഭീരുവയത് കൊണ്ടല്ല..ഈ രാഷ്ട്രത്തെ സ്നേഹികുന്നത് കൊണ്ട് .
   വിപ്ലവാത്മക ഇസ്ലാം ആണ് നിങ്ങള്‍ ചെയ്യുന്നത് എങ്കില്‍ ,...കാണിച്ചു തരു നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചത് എന്ന് ,അത് സമൂഹത്തില്‍ എന്ത് മാറ്റം ഉണ്ടാക്കിഎന്ന്.മുജഹിടുകള്‍ക്ക് പറയാന്‍ ഒരുപാടു ഉണ്ട് (ദഅവത് രംഗത്തും ഇസ്ലാഹി രംഗത്തും )
   തൌഹീദിന്റെ(ലാഇലാഹ ഇല്ലല്ലാഹ്) പ്രചരണം നല്ലത്..അത് തന്നെയാണ് വേണ്ടതും.ജനങ്ങളെ മുസ്ലിം വല്കരിക്കാതെ ഇവടെ എങ്ങനെ ഇസ്ലംവല്കരിക്കും.വര്‍ഗീയതയയാണ്‌ അനന്യ മതസ്ഥര്‍ ഇതിനെ കാണുക.
   തിരിച്ചു അവര്‍ വിപ്ലവാത്മക ഹൈധവികതയും വിപ്ലവാത്മക ക്രൈസ്തവതയും ആയി വന്നാല്‍ ശവ പറമ്പുകള്‍ മുസല്‍മാന്റെ ജീവനും നഷ്ട്ടതില്ലനു.ഇന്ത്യ ഒരു 51% ശതമാനം മുസ്ലിം ആകുന്നതുവരെ നാം മതരഷ്ട്രവാദം നമ്മുക്ക് അനന്യമാണ്.മറിച്ചാണ് എങ്കില്‍ ദുരിതമാകും ഫലം .ഒരു സ്റെപ്പ്‌ പോലും പ്രവര്‍ത്തിക്കാന്‍ പറ്റാതെ ഒരു അറുപതു വര്‍ഷം ജമാതുകാര്‍ പാഴാക്കി കളഞ്ഞു

   Delete
  2. അപ്പോള്‍ 51 ശതമാനം മുസ്ലിംകളായാല്‍ ഇസ്ലാമിലെ രാഷ്ട്ര സംവിധാനത്തെക്കുറിച്ചും പറയാം അല്ലേ... വേണ്ട നിങ്ങള്‍ പറയേണ്ട. നിങ്ങല്‍ക്ക് ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ല. സൌദി മോഡല്‍ രാഷ്ട്രമല്ലാതെ നിങ്ങള്‍ക്ക് ഒരു കാഴ്ചപ്പാടുമില്ല. ഞങ്ങള്‍ പ്രബോധനം ചെയ്യുന്നത്. ഏത് മതസ്ഥനും അവന്റെ ആരാധനാ സ്വാതന്ത്ര്യം ഇപ്പോഴുള്ളതിനേക്കാള്‍ ഭംഗിയായി അനുഭവിക്കാന്‍ കഴിയുന്നതും നിയമനിര്‍മാണത്തിന്റെ പരമാധികാരം സ്രഷ്ടാവിന് വകവെച്ച് നല്‍കുകയും അഥവാ ഒരു ദൈവപ്രോക്തമായ ധാര്‍മികസദാചാരമാനുഷിക മൂല്യങ്ങള്‍ക്കനുസരിച്ച് നിയമനിര്‍മാണം നടക്കുകയും ചെയ്യുന്ന ജനാധിപത്യത്തിന്റെ പരിമിതി പരിഹരിച്ച ഒരു വ്യവസ്ഥയെ സംബന്ധിച്ചാണ്. അത് നിങ്ങള്‍ക്ക് സ്വീകരിക്കാനാവുന്നത് വരെ നിങ്ങള്‍ രാഷ്ട്രീയം പറയാതിരിക്കുന്നത് തന്നെയാണ് നല്ലത്.

   Delete
  3. വര്‍ഗീയതയയാണ്‌ അനന്യ മതസ്ഥര്‍ ഇതിനെ കാണുക.
   തിരിച്ചു അവര്‍ വിപ്ലവാത്മക ഹൈധവികതയും വിപ്ലവാത്മക ക്രൈസ്തവതയും ആയി വന്നാല്‍ ????

   Delete
 22. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ " ജനങളുടെ ഭരണാധികാരം ദീനിന്റെ നിര്‍ബന്ധ കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. എന്നല്ല ; അത് കൂടാതെ ദീനിന് നില നില്പേയില്ല (യജിബു അന്‍ യഅരിഫ ഇന്ന വിലായത അംരിന്നാസി മിന്‍ അഅളമി വാജിബാത്തി ഉമൂരിദ്ദീനി, ബല്‍ ലാ ഖിയാമ ലിദ്ദീനി ഇല്ലാബിഹാ അസ്സിയാസതുശര്‍ഇയ്യ, പേജ് 166 , 167 )
  ഇബ്നു തൈമിയ മാത്രമല്ല ശൈഖു മുഹമ്മദ്‌ അബ്ദു , ശൈഖു രാഷീട് റിദ , അബ്ദുല്‍ വഹാബു പോലോത്ത ഒട്ടനവതി സലഫി പണ്ഡിതന്മാര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ് . പക്ഷെ ഉമര്‍ മൌലവിയുടെ ന്യായമാണ് ഇവര്‍ക്കുള്ളതും "ഇമാം റാസി മഹാനാണ് ഇതില്‍ അദ്ദേഹത്തിനു തെറ്റ് പറ്റിരിക്കുന്നു " .


  ഭാരന്നധികാരിയും ഭരണവും കൂടി ചേരുമ്പോഴേ ഇസ്ലാം അതിന്റെ പരിപൂര്‍ണതയില്‍ എത്തൂ എന്നരിയതവരാന് നമ്മുടെ മുജാഹിദുകള്‍ എന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്. ദീന്‍ ഇഖാമത് ചെയ്യാന്‍ തീര്‍ച്ചയായും ഒരു ശക്തി ആവശ്യമാണ്. അതില്ലെങ്കില്‍ ദീന്‍ വെറും ആചാരം ആയി പോകും. ഇത് തിരിച്ചരഞ്ഞവരായിരുന്നു പ്രവാചക സഹാബികള്‍. അതിനാല്‍ പ്രവാചക ശരീരം മറവു ചെയ്യുക എന്നതിനേക്കാള്‍ അവര്‍ ഇമാമിനെ തിരെഞ്ഞെടുക്കുക എന്നതിന് പ്രാധാന്യം നല്‍കി,

  ReplyDelete
 23. വിപത്തിന്‍റെ യഥാര്‍ത്ഥ കാരണം?
  “നാം ഇസ്ലാമിന്‍റെ മൌലികതത്വങ്ങള്‍ പ്രവത്തിക്കുന്നതിനെ ഉപേക്ഷിച്ചു കളഞ്ഞിരിക്കുന്നുവെന്നുള്ളതാണ് നമ്മുടെ സകലവിധ വിപത്തുകളുടെയും യഥാര്‍ത്ഥ കാരണം. നാം ഒരു കാര്യത്തെ അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ വീക്ഷിക്കുന്നതിന് വളരെ കുറച്ച് മാത്രമേ പരിശ്രമിക്കുന്നുള്ളൂ. ഏതൊരു തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് അറബികള്‍ ലോകത്തിന്‍റെ ഭൂരിഭാഗത്തില്‍ ഭരണം നടത്തിയോ ആ തത്വങ്ങള്‍ ഇന്നും ഖുര്‍ആനില്‍ കിടപ്പുണ്ട്. പക്ഷെ, ഈ മൂലതത്വങ്ങള്‍ക്ക് നാം ശാഖാ തത്വങ്ങളുടെ സ്ഥാനം മാത്രം നല്‍കിയിരിക്കുകയാണ്” (അല്‍മുര്‍ഷിദ് – വാ: 4, പേജ്: 56).

  ReplyDelete
 24. നബി (സ) മക്കയില്‍ തന്നെ ഒരു രാഷ്ട്രത്തിന്‍റെ വിത്ത് നട്ടിരുന്നു
  അലി അബ്ദുര്‍റസ്സാഖ് മദനി
  'മുഹമ്മദ് നബി അനുപമ വ്യക്തിത്വം'
  [പ്രസാധനം: കേരള നദുവത്തുല്‍ മുജാഹിദീന്‍, മുജാഹിദ്‌ സെന്റര്‍, കോഴിക്കോട്]

  നബി (സ) മക്കയില്‍ ആയിരുന്നപ്പൊള്‍ തന്നെ ഒരു രാഷ്ട്രത്തിന്‍റെ വിത്ത് നട്ടിരുന്നുവെന്നും ഈ വശത്ത് മതൃക കാണികാന്‍ നബിക്ക് കഴിഞ്ഞിരുന്നില്ലെങ്കില്‍ അദ്ദേഹം ഒരു സമ്പൂര്‍ണ്ണ മാതൃക ആകുമായിരുന്നില്ല എന്നും പ്രമുഖ മുജാഹിദ് പണ്ഡിതനായ അലി അബ്ദുര്‍റസ്സാഖ് മദനി 'മുഹമ്മദ് നബി അനുപമ വ്യക്തിത്വം' എന്ന മലയള കൃതിയില്‍ (പ്രസാധനം: കേരള നദുവത്തുല്‍ മുജാഹിദീന്‍, മുജാഹിദ്‌ സെന്റര്‍, കോഴിക്കോട്) എഴുതുന്നത് കണുക..
  “അദ്ദേഹത്തെ മക്കയില്‍ ഒരു പ്രവാചകനും, മദീനയില്‍ ഒരു രാഷ്ട്രനായകനുമായി ചിത്രീകരിക്കുന്നവര്‍ മദീനയിലല്ല, മക്കയിലെ പരീക്ഷണ നാളുകളില്‍ തന്നെ രാഷ്ട്രത്തിന്റെ വിത്ത്‌ നട്ടിരുന്നു എന്ന വസ്തുത മനസ്സിലാക്കുന്നില്ല. പതിമൂന്നു വര്‍ഷത്തെ കടുത്ത പോരാട്ടത്തിന്റെ അനന്തരഫലം മാത്രമായിരുന്നു അത്. “ബഹുദൈവ വിശ്വാസികളെ അവഗണിക്കുക. താങ്കള്‍ക്കു ലഭിച്ച കല്പ്പനയനുസരിച്ച്ചു പ്രവര്‍ത്തിക്കുക” (വി.ഖുര്‍ആന്‍ 15:94) എന്ന ദൈവശാസന ലഭിച്ചത് മുതലുള്ള പ്രബോധനത്തിന്റെ പരിണാമമായിരുന്നു അത്.

  “രണ്ടു തവണ എത്യോപ്യയിലേക്കും പിന്നീട് മദീനയിലെക്കും അഭയംതേടിപ്പോയ മക്കയിലെ പ്രവാചക ശിഷ്യന്‍മാരുടെയും മക്കയിലെ അഖബയില്‍വെച്ചുണ്ടായ ഒന്നും രണ്ടും ഉടമ്പടികളില്‍ പങ്കെടുത്ത അന്‍സാറുകളുടെയും കൈകളിലൂടെയാണ് മദീനയിലെ ഭരണകൂടമുണ്ടായിട്ടുള്ളത്. അവരാണ് മദീനയില്‍ പ്രവാചകന്‍ വളര്‍ത്തിയെടുത്ത മാതൃകാ സമുദായത്തിന്റെ വിത്ത്‌. അതാണ്‌ മുഹമ്മദീയ ഭരണകൂടവും പിന്നീട് ഇസ്ലാമിക സാമ്രാജ്യവുമായി വികസിച്ചത്.”

  “ജീവിതത്തിന്റെ ഈ വശം കാണിക്കാതെ അദ്ദേഹം ചരമമടഞ്ഞിരുന്നെങ്കില്‍ ജനോപകാരിയായ സമ്പൂര്‍ണ്ണ മാതൃകാ പുരുഷനാവില്ലായിരുന്നു, അദ്ദേഹം”.

  ReplyDelete
 25. നബി (സ) മക്കയില്‍ ആയിരുന്നപ്പൊള്‍ തന്നെ ഒരു രാഷ്ട്രത്തിന്‍റെ വിത്ത് നട്ടിരുന്നു.ശരിയാണ്.അപ്രകാരം നിങ്ങള്‍ ജമ്മത്തെ ഇസ്ലാമിക്കാര്‍ നട്ട വിത്ത് എവ്ടെയാണ്.ആ വിത്ത് ഏതാണ്??അതി എത്രത്തോളം വളര്ന്നുട്ടുണ്ട്???വളരുമോ??
  ...
  മുജാഹിദുകള്‍ പാകിയ വിത്ത് കറകളഞ്ഞ തൌഹീദും
  ദഅവത്തും ഇസ്ലാഹി പ്രവര്‍ത്തനങ്ങളും ആണ്

  ReplyDelete
  Replies
  1. മുജാഹിദുകള്‍ ഇന്നോളം പ്രബോധനം ചെയ്തുവന്നത് കറകളഞ്ഞ തൌഹീദാണ് എന്നത് ഒരു തെറ്റിദ്ധാരണമാത്രമാണ്. നേരത്തെ അവര്‍ മുര്‍ഷിദില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രം പരിഗണിച്ചാല്‍ തന്നെ തൌഹീദിന്റെ സുപ്രധാനമായ വശത്തെ അവഗണിച്ചാണ് അവര്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചത്.

   Delete
  2. ഇസ്ലാമിനെ ശരിയായി മനസ്സിലാക്കുന്ന ഒരു കൊച്ചു സംഘം ആണ് ജമാ അത്ത് നട്ട വിത്ത്‌ . ഈമാന്‍ ആണ് അതിന്റെ വളം, അത് വളരുക തന്നെ ചെയ്യും, വളര്‍ന്നു പന്തലിച്ചു ഒരു വടവൃക്ഷമായി, അത് പൂര്‍ത്തീകരിക്കപ്പെടും (സത്യം-ഖുറാനില്‍ 'ലാ ഇലാഹ ഇല്ലള്ള' യെ വിവരിച്ചത് അറിയില്ലേ???)

   Delete
  3. നബി (സ) മദീനയില്‍ എത്തി, ആദ്യം തൌഹീട് (രാഷ്ട്രീയം ഇല്ലാത്തതു) പറഞ്ഞു, കുറേശെ കുറേശെ ആളുകള്‍ ഇസ്ലാമില്‍ വന്നിട്ട്, 51 % ആയപ്പോള്‍ അവിടത്തെ ഭരണം ഏറ്റെടുത്തു എന്നാണ് ഇവരൊക്കെ മനസ്സില്‍ ആക്കി വെച്ചിരിക്കുന്നത്. നബി (സ) മക്കയില്‍ ആയപ്പോള്‍ തന്നെ രാഷ്ട്രത്തിന്റെ വിത് നട്ടിരുന്നു എന്ന് പറഞ്ഞത്, അന്ന് തന്നെ ഒരു ഭരണ സംവിധാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനം ആരംഭിച്ചിരുന്നു എന്ന അര്‍ത്ഥത്തില്‍ ആണ്. അത് മനസ്സില്‍ ആക്കാതെ , സഹോദരന്‍ പാലക്കാടന്‍ തിരിച്ചു ചോദിക്കുന്നു; ജമാഅത് നട്ട വിത്തിനെ പറ്റി!! ഇവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് എന്നാണു കിട്ടുക?

   Delete
  4. ചെയ്യുന്നവര്‍ ആണ്.മുശ്രിക്കുക്കള്‍ ആണ് .
   തൌഹീദ് ഇല്ല എങ്കില്‍ പിന്നെ ശിര്‍ക്ക് തന്നെ ഉള്ളു അല്ലെ!? ..ലോകത് ഇസ്ലാമിക ഭരണം നടത്തി തൌഹീദ് പൂര്തികരികുന്ന,ശിര്‍ക്ക് പൂര്‍ണമായി ഒഴിവാക്കുന്ന ഒരു രാജ്യം അല്ലെങ്കില്‍ ഒരു സമുദായം എവ്ടെയാണ് ??

   ഇസ്ലാമിക ഭരണം ലോകത് ഇന്ന് എവ്ടെയാണ് ഉള്ളത് ..??? ഒരു സമുദായം
   " നശിച്ചാല്‍""" " " മറ്റൊരു സമുദായത്തെ അള്ളാഹു കൊണ്ട് വരും..ആ സമുദായം പ്രവാചക അധ്യപനങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തര്‍ ആവുകയുമില്ല..
   ഇസ്ലാമിക ഭരണം എല്ലായിപോഴും ദീനിന്റെ ഭാഗം കൂടിയാണ് എന്ന് പറഞ്ഞാല്‍!! എവടെ ഇസ്ലാമിക ഭരണം നടത്തുന്ന ഒരു രാജ്യം..അള്ളാഹു പറഞ്ഞപോലെ ഇന്ന് ലോകത്ത് എവ്ടെയാണ് അവന്‍ കൊണ്ട് വന്ന ഇസലമിക ഭരണം നടത്തുന്ന രാജ്യം അല്ലെങ്കില്‍ ഒരു സമുദായം..??

   Delete
 26. .ഇസ്ലാമിക ഭരണം ഇല്ലെങ്കില്‍ തൌഹീദ് പൂര്‍ണമല്ല..ശിര്‍ക്ക്‌ വരുന്നുണ്ട് എന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളവരും മുന്‍പ് മരിച്ചവരും മുശ്രിക്ക്‌ ആണോ ..ലോകത് എവ്ടെയാണ് ഇപ്പോള്‍ ഇസ്ലാമിക ഭരണം ഉള്ളത് ...ഇസ്ലാമിക ഭരണം ഇല്ലാത്ത രാജ്യത്തെ മുസ്ലിങ്ങള്‍ എല്ലാം മുശ്രിക്ക ആക്കുന വാദം ആണ് താങ്കള്‍ക്ക് ഉള്ളത്
  ലോകത് എവ്ടെയും ഇന്ന് ഇസ്ലാമിക ഭരണം ഇല്ല...അത് കൊണ്ട് ലോകത്തുള്ള എല്ലാം മുസ്ലിംകലും മുശ്രിക്‌ എന്നാണ് നിങ്ങള്‍ പറയുന്നത്..

  ReplyDelete
 27. ഇസ്ലാമിക ഭരണം കൂടി തൌഹീദിന്റെ ഭാഗം ആനെകില്‍, അതില്ലാത്തവര്‍ ശിര്‍ക്ക്‌ ചെയ്യുന്നവര്‍ ആണ്.മുശ്രിക്കുക്കള്‍ ആണ് .
  തൌഹീദ് ഇല്ല എങ്കില്‍ പിന്നെ ശിര്‍ക്ക് തന്നെ ഉള്ളു അല്ലെ!? ..ലോകത് ഇസ്ലാമിക ഭരണം നടത്തി തൌഹീദ് പൂര്തികരികുന്ന,ശിര്‍ക്ക് പൂര്‍ണമായി ഒഴിവാക്കുന്ന ഒരു രാജ്യം അല്ലെങ്കില്‍ ഒരു സമുദായം എവ്ടെയാണ് ??

  ഇസ്ലാമിക ഭരണം ലോകത് ഇന്ന് എവ്ടെയാണ് ഉള്ളത് ..??? ഒരു സമുദായം
  " നശിച്ചാല്‍""" " " മറ്റൊരു സമുദായത്തെ അള്ളാഹു കൊണ്ട് വരും..ആ സമുദായം പ്രവാചക അധ്യപനങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തര്‍ ആവുകയുമില്ല..
  ഇസ്ലാമിക ഭരണം എല്ലായിപോഴും ദീനിന്റെ ഭാഗം കൂടിയാണ് എന്ന് പറഞ്ഞാല്‍!! എവടെ ഇസ്ലാമിക ഭരണം നടത്തുന്ന ഒരു രാജ്യം..അള്ളാഹു പറഞ്ഞപോലെ ഇന്ന് ലോകത്ത് എവ്ടെയാണ് അവന്‍ കൊണ്ട് വന്ന ഇസലമിക ഭരണം നടത്തുന്ന രാജ്യം അല്ലെങ്കില്‍ ഒരു സമുദായം..??

  ReplyDelete
 28. ലോകത്ത് എവിടെയും ഇല്ലാത്തത് വേണ്ട ല്ലെ

  ReplyDelete
 29. ലോകത്ത് എവിടെയും ഇല്ലാത്തത് വേണ്ട ല്ലെ

  ReplyDelete

ഇനി നിങ്ങളുടെ ഊഴം