Wednesday, July 4, 2012

ബൈബിള്‍ യേശുവിനെ നിന്ദിക്കുന്നു


യേശു മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മഹാനായ പ്രവാചകനാണ്. എന്നാല്‍ ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ ഒരു ദൈവമായോ ദൈവപുത്രനായോ കാണുന്നു. അതിനു തെളിവെന്നോണം യേശു കാണിച്ച അത്ഭുത പ്രവൃത്തികള്‍ അവര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി പറയപ്പെടുന്ന ചില സംഭവങ്ങള്‍ യേശുവിന് അപമാനമായി മാറുന്നു എന്നതാണ് സത്യം. പ്രസിദ്ധമായ രണ്ടു സംഭവങ്ങള്‍ താഴെ വായിക്കുക:

യേശു വീഞ്ഞ് നിര്‍മിക്കുകയോ?!!

യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമുള്ള ഒരു സംഭവമാണ് താഴെ കൊടുത്തിരിക്കുന്നത്: 
1 മൂന്നാം നാള്‍ ഗലീലയിലെ കാനാവില്‍ ഒരു കല്യാണം ഉണ്ടായി; യേശുവിന്‍റെ അമ്മ അവിടെ ഉണ്ടായിരുന്നു. 2 യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു. 3 വീഞ്ഞു പോരാതെ വരികയാല്‍ യേശുവിന്‍റെ അമ്മ അവനോടു: അവര്‍ക്കും വീഞ്ഞു ഇല്ല എന്നു പറഞ്ഞു. 4 യേശു അവളോടു: സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്‍റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു. 5 അവന്‍റെ അമ്മ ശുശ്രൂഷക്കാരോടു: അവന്‍ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാല്‍ അതു ചെയ്‍വിന്‍ എന്നു പറഞ്ഞു. 6 അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു രണ്ടോ മൂന്നോ പറവീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു. 7 യേശു അവരോടു ഈ കല്പാത്രങ്ങളില്‍ വെള്ളം നിറെപ്പിന്‍ എന്നു പറഞ്ഞു; അവര്‍ വക്കൊളവും നിറെച്ചു. 8 ഇപ്പോള്‍ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിന്‍ എന്നു അവന്‍ പറഞ്ഞു; അവര്‍ കൊണ്ടുപോയി കൊടുത്തു. 9 അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീര്‍ന്ന വെള്ളം വിരുന്നുവാഴി രുചി നോക്കിയാറെ മണവാളനെ വിളിച്ചു: 10 എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചു വെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു. 11 യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വെച്ചു ചെയ്തു തന്‍റെ മഹത്വം വെളിപ്പെടുത്തി; അവന്‍റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു. (യോഹന്നാന്‍ 2:1-11)
യേശു ചെയ്ത ആദ്യത്തെ അല്ഭുതമായിട്ടാണ്  ഈ സംഭവം ബൈബിള്‍ പറയുന്നത്. 
 1. നന്മയുടെ പ്രതീകമായി കാണുന്ന യേശുവില്‍ നിന്നും നല്ല ലഹരിയുള്ള മദ്യം നിര്‍മിക്കുക എന്ന തിന്മ സംഭവിക്കുമോ?
 2. സ്വന്തം അമ്മയോട് "സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്‍റെ നാഴിക ഇതുവരെ വന്നിട്ടില്ല" എന്ന് പറയുന്നത് മര്യാദയാണോ?
 3. എന്ത് കൊണ്ടാണ് യോഹന്നാന്‍ മാത്രം ഈ സംഭവം രേഖപ്പെടുത്തിയത്? മറ്റുള്ളവര്‍ ഈ സംഭവം അറിയാത്തതു കൊണ്ടാണോ?
 4. ബൈബിളില്‍ കടത്തിക്കൂട്ടല്‍ സംഭവിച്ചു എന്നതിന്റെ വ്യക്തമായ തെളിവല്ലേ ഇത്?

അത്തിമരം ഉണക്കിയ സംഭവം 

18 ​രാവിലെ അവന്‍ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു 19 അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍ ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി. 20 ശിഷ്യന്മാര്‍ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തില്‍ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. 21 അതിന്നു യേശു: നിങ്ങള്‍ സംശയിക്കാതെ വിശ്വാസം ഉള്ളവരായാല്‍ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാല്‍ അതും സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. (മത്തായി 21: 18-21)
ഇത് ചില സുപ്രധാനമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 
 1. യേശു ദൈവമാണെങ്കില്‍ അദ്ദേഹത്തിനു വിശക്കുമോ?
 2. അത്തിമരത്തില്‍ ഫലം കാണാത്തതിന്റെ പേരില്‍ കോപാകുലനാവുന്നത് യേശുവിന്റെ മഹത്വത്തിനു ചേര്‍ന്നതാണോ?
 3. സംശയിക്കാതെ വിശ്വാസിയായാല്‍ ഈ അത്തിയോടു ചെയ്തതു പോലെ ക്രൂരത ചെയ്യുകയാണോ വേണ്ടത്?
 4. ഫലം കായ്ക്കാത്തതിന്റെ ഉത്തരവാദിത്തം അത്തിമരത്തിനോ അതോ അതിനെ സൃഷ്ടിച്ച ദൈവത്തിനോ? ദൈവത്തിനാണെങ്കില്‍ അത്തിമരത്തിനെ ശപിച്ചത് ശരിയോ?
 5. ഇതേ സംഭവം മാര്‍ക്കൊസും ഉദ്ദരിക്കുന്നു. അതിലെ ഒരു വചനം ഇപ്രകാരമാണ്: "അവന്‍ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്‍റെ കാലമല്ലാഞ്ഞു". (മാര്‍ക്കോസ് 11:13). യേശുവിന്റെ വിഡ്ഢിത്തത്തിനും അജ്ഞതക്കുമുള്ള തെളിവ് കൂടിയല്ലേ ഇത്? അത്തിപ്പഴങ്ങള്‍ ഉണ്ടാകാത്ത കാലത്ത് വന്നു അതിനെ ശപിക്കുമോ ആരെങ്കിലും? 
 6. മാര്‍ക്കോസ് 11:20 ല്‍ പറയുന്നത് അത്തിമരം ഉണങ്ങിയതു പിറ്റേന്നാണെന്നാണ്. മത്തായി പറയുന്നതോ ഉടനെയാണ് അത് സംഭവിച്ചത് എന്നും. ഇത് വൈരുധ്യമല്ലേ?
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം യേശു അഥവാ ഈസ (അ) മഹാനും പരിശുദ്ധനുമായ ഒരു പ്രവാചകനാണ്. ബൈബിള്‍ പറയും പോലെയുള്ള ഒരു തെറ്റും അദ്ദേഹം ചെയ്തിട്ടില്ല. ബൈബിള്‍ പ്രകാരം മദ്യ നിര്‍മ്മാണമാണ് യേശുവിന്റെ ആദ്യ അത്ഭുതപ്രകടനമെങ്കില്‍ ഖുര്‍ആന്‍ പ്രകാരം തൊട്ടിലില്‍ വെച്ചുള്ള സംസാരമാണ് യേശുവിന്റെ ആദ്യ അത്ഭുതപ്രകടനം. 

ചിന്തിക്കുക: ആരാണ് യേശുവിനെ മോശമാക്കുന്നത്? ബൈബിളോ ഖുര്‍ആനോ?

29 comments:

 1. >>നന്മയുടെ പ്രതീകമായി കാണുന്ന യേശുവില്‍ നിന്നും നല്ല ലഹരിയുള്ള മദ്യം നിര്‍മിക്കുക എന്ന തിന്മ സംഭവിക്കുമോ? <<

  മുന്തിരിയുടെ വീഞ്ഞ് കഴിക്കുന്നതു തിന്മയാണോ ?

  >>സ്വന്തം അമ്മയോട് "സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്‍റെ നാഴിക ഇതുവരെ വന്നിട്ടില്ല" എന്ന് പറയുന്നത് മര്യാദയാണോ? <<

  രക്ഷാകര ചരിത്രത്തിലെ മറിയത്തിന്റെ സ്ഥാനവും മഹാത്വും പ്രഖ്യാപിക്കുകയാണ് യേശു 'സ്ത്രീ' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് കാണിക്കുന്നത് .പൌലോസ് എഴുതുന്നു "എന്നാല്‍ കാലസംബൂര്‍ന്നത വന്നപ്പോള്‍ അവന്‍ സ്ത്രീയില്‍ നിന്ന് ജാതനായി" (ഗലാ 4:4)ഉല്പത്തി പുസ്തകത്തില്‍ നാം ഇപ്രകാരം വായിക്കുന്നു "നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാകും" (ഉല്‍പ്പ 3:15)മനുഷ്യന്റെ ശത്രുവായ തിന്മയുടെ തല തകര്‍ക്കുന്ന സന്തതിക്കു ജന്മം നല്‍കിയ സ്ത്രീയാണ് മറിയം .ഉല്‍പ്പത്തി പുസ്തകം ആദ്യ അധ്യായങ്ങള്‍ വായിച്ചാല്‍ അവര്‍ത്തിച്ചാവര്‍ത്തിച്ചു വചനം ഹവ്വയെ സ്ത്രീ എന്ന് വിളിക്കുന്നു .കാരണം പാപം ചെയ്ത മനുഷ്യ പ്രകൃതിയുടെയെല്ലാം മാതാവാണവള്‍ .അതുപോലെ യേശു മറിയത്തെ സ്ത്രീ എന്ന് അഭിസംബോധന ചെയ്തതുവഴി യേശുക്രിസ്തുവഴി രക്ഷിക്കപ്പെട്ടു നിത്യജീവന്‍ പ്രാപിക്കുന്നവരുടെയെല്ലാം മാതാവാണ് മറിയം എന്ന് പ്രഖ്യാപിക്കുന്നു .

  >>എന്ത് കൊണ്ടാണ് യോഹന്നാന്‍ മാത്രം ഈ സംഭവം രേഖപ്പെടുത്തിയത്? മറ്റുള്ളവര്‍ ഈ സംഭവം അറിയാത്തതു കൊണ്ടാണോ?<<

  ഒരു സുവിശേഷകരും അവരവര്‍ക്ക് കൂടുതല്‍ താല്പര്യം ഉള്ളത് രേഖപ്പെടുത്തി ....എല്ലാവരും ഒരേ കാര്യം അതുപോലെ എഴുതിയിരുന്നെകില്‍ ഒന്നിന്റെ ആവശ്യമേ ഉണ്ടാകുമായിരുനോള്ളൂ ...

  >>ബൈബിളില്‍ കടത്തിക്കൂട്ടല്‍ സംഭവിച്ചു എന്നതിന്റെ വ്യക്തമായ തെളിവല്ലേ ഇത്? <<

  ഇത് പറയാനായിരിക്കുമല്ലോ ഇത്രയും പറഞത് ...

  ReplyDelete
  Replies
  1. 1. മുന്തിരിയുടെ വീഞ്ഞ് നല്ല ലഹരിയുള്ളതാണെന്നാണ് ബൈബിളില്‍ പറയുന്നത്. "എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചു വെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു" എന്നാണല്ലോ പറയുന്നത്. അപ്പോള്‍ മദ്യപാനം ക്രിസ്ത്യന്‍സിനു അനുവദനീയമാണോ?
   2. "സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്‍റെ നാഴിക ഇതുവരെ വന്നിട്ടില്ല" എന്ന് പറയുന്നത് മര്യാദയാണോ? എന്നാണെന്റെ ചോദ്യം. മര്‍യമിന്റെ പുത്രനാണല്ലോ യേശു. സ്വന്തം മാതാവിനെ അമ്മയെന്നോ മാതാവേ എന്നോ ഒക്കെ വിളിക്കുന്നതിനു പകരം 'സ്ത്രീയെ' 'നിനക്കും' എന്നിങ്ങനെയുള്ള മര്യാദ ഇല്ലാത്ത പദങ്ങള്‍ ഉപയോഗിച്ചത് എന്തിനു? അങ്ങനെ വിളിച്ചാല്‍ അത് മര്‍യമിനെ മഹത്വപ്പെടുത്തലാനെന്നു താങ്കള്‍ പറഞ്ഞ മറുപടിയില്‍ നിന്നും ഒരികലും വ്യക്തമാകുന്നില്ല.
   3. യോഹന്നാന്‍ മാത്രം ഈ സംഭവം രേഖപ്പെടുത്താനുള്ള കാരണമായി താങ്കള്‍ പറഞ്ഞ ന്യായം പരിഹാസ്യമാണ്. മറ്റു സുവിശേഷകര്‍ക്ക് യേശുവിന്റെ ആദ്യത്തെ അത്ഭുത പ്രകടനം താല്‍പ്പര്യമുള്ള വിഷയമായി തോന്നിയില്ല എന്നോ? അതിനര്‍ത്ഥം അവരില്‍ ഇത് ഒട്ടും സ്വാധീനം ചെലുത്തിയിട്ടില്ല എന്നാണോ?
   എല്ലാവരും ഒരേ കാര്യം അതുപോലെ എഴുതണമെന്ന് ആരും പറയുന്നില്ല. ഇവിടെ പ്രസ്തുത സംഭവം യോഹന്നാനല്ലാത്ത മറ്റാരും തീരെ രേഖപ്പെടുത്തിയിട്ടില്ല. അതാണ്‌ പ്രശ്നം. ഈ സംഭവം കടത്തിക്കൂട്ടിയതാണ് എന്നതിന്റെ വ്യക്തമായ തെളിവാണിത്.

   Delete
  2. This comment has been removed by a blog administrator.

   Delete
  3. >>1. മുന്തിരിയുടെ വീഞ്ഞ് നല്ല ലഹരിയുള്ളതാണെന്നാണ് ബൈബിളില്‍ പറയുന്നത്. "എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചു വെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു" എന്നാണല്ലോ പറയുന്നത്. അപ്പോള്‍ മദ്യപാനം ക്രിസ്ത്യന്‍സിനു അനുവദനീയമാണോ?<<

   മുന്തിരിയുടെ വീഞ്ഞ് ആര്‍ക്കും കഴിക്കാവുന്നതാന് ...മുന്തിരിയുടെ വീഞ്ഞ് ക്രിസ്ത്യാനികള്‍ക്ക് വിലക്കിയിട്ടുല്ലതായി അറിവില്ല ...

   >>2. "സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്‍റെ നാഴിക ഇതുവരെ വന്നിട്ടില്ല" എന്ന് പറയുന്നത് മര്യാദയാണോ? എന്നാണെന്റെ ചോദ്യം. മര്‍യമിന്റെ പുത്രനാണല്ലോ യേശു. സ്വന്തം മാതാവിനെ അമ്മയെന്നോ മാതാവേ എന്നോ ഒക്കെ വിളിക്കുന്നതിനു പകരം 'സ്ത്രീയെ' 'നിനക്കും' എന്നിങ്ങനെയുള്ള മര്യാദ ഇല്ലാത്ത പദങ്ങള്‍ ഉപയോഗിച്ചത് എന്തിനു? അങ്ങനെ വിളിച്ചാല്‍ അത് മര്‍യമിനെ മഹത്വപ്പെടുത്തലാനെന്നു താങ്കള്‍ പറഞ്ഞ മറുപടിയില്‍ നിന്നും ഒരികലും വ്യക്തമാകുന്നില്ല.<<

   ഈ "തമ്മില്‍" എന്നത് തര്‍ജ്ജമയിലെ പിഴവാണ് ...അനങ്ങയൊരു പദം ആ വാക്കില്‍ ഇല്ല ...അടുത്ത തര്‍ജ്ജമയില്‍ അത് മാട്ടുമായിരിക്കും എന്ന് പ്രതീക്ഷിക്കാം ...യേശു അമ്മയെ 'സ്ത്രീ ' എന്ന് വിളിച്ചതിന്റെ കാരണം ഞാന്‍ സൂചിപ്പിച്ചു ....യേശുവിന്റെ അമ്മക്ക് അതില്‍ എന്തെങ്കിലും അനിഷ്ടം തോന്നിയതായി താങ്കളും വായിച്ചിട്ടില്ല ...പിന്നെ നാട്ടു മര്യാതയാണ് താങ്കളുടെ പ്രശനമെങ്കില്‍ ...അമ്മയെ സ്നേഹത്തോടെ ഒരു മകന്‍ 'എടി' എന്നും 'തള്ളെ' എന്നുമൊക്കെ വിളിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട് ...

   >>3. യോഹന്നാന്‍ മാത്രം ഈ സംഭവം രേഖപ്പെടുത്താനുള്ള കാരണമായി താങ്കള്‍ പറഞ്ഞ ന്യായം പരിഹാസ്യമാണ്. മറ്റു സുവിശേഷകര്‍ക്ക് യേശുവിന്റെ ആദ്യത്തെ അത്ഭുത പ്രകടനം താല്‍പ്പര്യമുള്ള വിഷയമായി തോന്നിയില്ല എന്നോ? അതിനര്‍ത്ഥം അവരില്‍ ഇത് ഒട്ടും സ്വാധീനം ചെലുത്തിയിട്ടില്ല എന്നാണോ? <<

   താങ്കള്‍ക്ക് പരിഹാസ്യമായത്തില്‍ എന്‍റെ കുഴപ്പമല്ല ..പച്ച ബൌസ് സംഭവം 'ചന്ദ്രികയില്‍' വന്നില്ല എന്നതുകോട് അത് സംഭവിച്ചില്ല എന്ന് അര്‍ത്ഥമില്ലല്ലോ ..."യേശു ചെയ്ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്." എന്ന് പറഞാണ് യോഹന്നാന്‍ സുവിശേഷം അവസാനിപ്പിക്കുന്നത് ..ഈ ഒരു നിലപാട് നാല് സുവിശേഷകരും സ്വെകരിച്ചിട്ടുണ്ട് ....

   >>ഈ സംഭവം കടത്തിക്കൂട്ടിയതാണ് എന്നതിന്റെ വ്യക്തമായ തെളിവാണിത്.<<

   ആര് ,എപ്പോള്‍ ,എന്തിനു കടത്തിക്കൂട്ടി എന്ന് കൂടെ വ്യക്തമാക്കുമല്ലോ

   Delete
  4. കൂതറ ടിന്റുമോന്‍ കൊടുത്ത മറുപടിയും Johny കൊടുത്ത മറുപടിയും 100% ഒരു പോലെ ആയതിനാല്‍ ഒന്ന് remove ചെയ്തിട്ടുണ്ട് എന്ന് ആദ്യമേ ഉണര്‍ത്തട്ടെ.
   ഇനി താങ്കളുടെ മറുപടി നോക്കാം.
   1. "മുന്തിരിയുടെ വീഞ്ഞ് ആര്‍ക്കും കഴിക്കാവുന്നതാന് ...മുന്തിരിയുടെ വീഞ്ഞ് ക്രിസ്ത്യാനികള്‍ക്ക് വിലക്കിയിട്ടുല്ലതായി അറിവില്ല"

   അത് തന്നെയാണ് പ്രശ്നവും. മദ്യം (ലഹരി പാനീയം) യേശു നിഷിദ്ധമാക്കി. ബൈബിളില്‍ തന്നെ മദ്യമായ ലഹരിയുള്ള വീഞ്ഞ് യേശു നിര്‍മിക്കുന്നതായി പറയുകയും ചെയ്യുന്നു. ഇത് വൈരുധ്യമല്ലേ?

   2.നാട്ടില്‍ പല ആളുകളും മാതാപിതാക്കളെ പലതും വിളിക്കും. അതൊന്നും മഹാനായ യേശുവിന്റെ (ബൈബിള്‍ പറയുന്ന) പ്രവൃത്തിക്ക് ന്യായീകരണം ആകുന്നില്ല. സ്നേഹം കൊണ്ട് പലരും തെറികള്‍ വരെ വിളിച്ചേക്കും. (എന്തോക്കെയുണ്ടടാ പന്നീ വിശേഷം? എന്ന് സ്നേഹത്തോടെ പലരും സംസാരിക്കുന്നത് കാണാം). അതൊക്കെ തെളിവാക്കാന്‍ കഴിയുമോ? ഒരു സമുദ്ധാരകനാണ് യേശു എന്നോര്‍ക്കണം. അദ്ദേഹത്തില്‍ നിന്നും ഇത് പോലെയുള്ള വാക്കുകള്‍ വരാന്‍ പാടില്ല. അതല്ല എങ്കില്‍ മാതാവിനെ സ്ത്രീ എന്ന് വിളിക്കുക അന്നത്തെ ഒരു രീതിയാണ്, അന്നത്തെ രീതി പ്രകാരം അതില്‍ ഒരു തെറ്റുമില്ല എന്നതിന് തെളിവ് വേണം. അപ്പോള്‍ ഭാര്യ, സഹോദരി, മകള്‍ മുതലായവരെയും സ്ത്രീ എന്ന് വിളിച്ചിരുന്നോ എന്നും അറിയേണ്ടി വരും.

   3. #താങ്കള്‍ക്ക് പരിഹാസ്യമായത്തില്‍ എന്‍റെ കുഴപ്പമല്ല ..പച്ച ബൌസ് സംഭവം 'ചന്ദ്രികയില്‍' വന്നില്ല എന്നതുകോട് അത് സംഭവിച്ചില്ല എന്ന് അര്‍ത്ഥമില്ലല്ലോ ..."യേശു ചെയ്ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്." എന്ന് പറഞാണ് യോഹന്നാന്‍ സുവിശേഷം അവസാനിപ്പിക്കുന്നത് ..ഈ ഒരു നിലപാട് നാല് സുവിശേഷകരും സ്വെകരിച്ചിട്ടുണ്ട് #

   എന്ത് കൊണ്ട് യോഹന്നാന്‍ മാത്രം ഈ സംഭവം രേഖപ്പെടുത്തി എന്ന ചോദ്യത്തിനുള്ള താങ്കളുടെ ഉത്തരമാണിത്. ചന്ദ്രികയില്‍ ഒരു വാര്‍ത്ത വരാതിരിക്കുന്നതിനു കാരണം ആ സംഭവം അവര്‍ക്ക്‌ എതിരാവുന്നത് കൊണ്ടാവാം. (താങ്കള്‍ പറഞ്ഞ ഉദാഹരണം തന്നെ നോക്കുക). ഈ ന്യായം വെച്ച് യേശു കാണിച്ച അത്ഭുതം യോഹന്നാന്‍ അല്ലാത്തവര്‍ക്ക് എതിരായിരുന്നു എന്ന് വരില്ലേ? അങ്ങനെ താങ്കള്‍ വാദിക്കുമോ? ഇത് യേശുവിന്റെ ജീവിതത്തിലെ ആദ്യത്തെ അത്ഭുതപ്രകടനമാണ് എന്നോര്‍ക്കണം. അത് മറ്റു സുവിശേഷകര്‍ക്ക് പ്രാധാന്യമുള്ളതായി തോന്നാത്തതിനു കാരണമെന്ത്?

   "യേശു ചെയ്ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്." ഇങ്ങനെ മറ്റു സുവിശേഷകര്‍ പറയുന്നുണ്ടോ? എവിടെയാണെന്ന് പറഞ്ഞാല്‍ ഉപകാരമായിരുന്നു. (ഇത് വെല്ലുവിളിയല്ല, അന്വേഷണം മാത്രം).

   മേല്‍ പറഞ്ഞ സംഭവം യേശു എന്ന മഹാനെ സംബന്ധിച്ചിടത്തോളം സംഭവിക്കാന്‍ പാടില്ലാത്തതാണ്. അതാണ്‌ അത് കടത്തിക്കൂട്ടിയതാവാം എന്ന് പറയാന്‍ കാരണം. ആ ന്യായം ശരിയോ തെറ്റോ എന്നാണു ഇപ്പോള്‍ നമ്മുടെ ചര്‍ച്ചയില്‍ വരേണ്ടത്. അതിനാല്‍ ഈ സംഭവം ആര് ,എപ്പോള്‍ ,എന്തിനു കടത്തിക്കൂട്ടി എന്നതിന്റെ ഉത്തരം പറയുക എന്റെ ബാധ്യതയല്ല.

   Delete
  5. >>>>>>>>>>>>മുന്തിരിയുടെ വീഞ്ഞ് ആര്‍ക്കും കഴിക്കാവുന്നതാന് ...മുന്തിരിയുടെ വീഞ്ഞ് ക്രിസ്ത്യാനികള്‍ക്ക് വിലക്കിയിട്ടുല്ലതായി അറിവില്ല ...<<<<<<<<<<<

   "വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല|" (Proverbs 20:11)

   "വീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും " (Ephesians 5:18)

   മദ്യപാനം നിരുല്സാഹപ്പെടുത്ത്‌ുണ വേറെയും വചനങ്ങള്‍ ബൈബിളില്‍ കാണാന്‍ കഴിയും പക്ഷെ അതൊക്കെ ജനങള്‍ക്ക് പഠിപ്പിച്ചു കൊടുക്കേണ്ട യേശുവിനെക്കൊണ്ട് തന്നെ മദ്യം ഉണ്ടാക്കിച്ച്ചാല്‍ -അതും മുന്തിയ തരം വീഞ്ഞ്തന്നെ - പിന്നെ ഈ വചനങ്ങള്ക്കെന്തു പ്രസക്തി.

   Delete
 2. >>അത്തിമരം ഉണക്കിയ സംഭവം <<

  ഇവിടെ സൂചിപ്പിക്കുന്ന അത്തിമരം ഇസ്രായേല്‍ ആണ് ....! ഇനി താങ്കളുടെ ചോദ്യങ്ങള്‍ ഓരോന്നായി വായ്ക്കുക ഉത്തരം കിട്ടിക്കോളും ..എന്നിട്ടും കിട്ടിയിലെന്കില്‍ ചോദിക്കുക

  ReplyDelete
  Replies
  1. ഈ വിഷയകമായി ഞാന്‍ 6 ചോദ്യങ്ങള്‍ ചോദിച്ചു. അതിനു താന്കള്‍ നല്‍കിയ ഒരേയൊരു ഉത്തരം അത്തിമരം എന്നാല്‍ ഇസ്രായേല്‍ ആണെന്നാണ്‌. എന്നാല്‍ അതിനു തെളിവെന്താണ്?
   താങ്കള്‍ പറഞ്ഞ പ്രകാരം ബൈബിളിലെ വാചകം എങ്ങനെയിരിക്കും?

   18 ​രാവിലെ അവന്‍ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം (ഇസ്രായേല്‍ )കണ്ടു 19 അടുക്കെ ചെന്നു, അതില്‍ (ഇസ്രായേല്‍ )ഇലയല്ലാതെ ഒന്നും കാണായ്കയാല്‍ ഇനി നിന്നില്‍ (ഇസ്രായേല്‍ )ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി (ഇസ്രായേല്‍ )ഉണങ്ങിപ്പോയി. 20 ശിഷ്യന്മാര്‍ അതു കണ്ടാറെ: അത്തി (ഇസ്രായേല്‍ )ഇത്ര ക്ഷണത്തില്‍ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. 21 അതിന്നു യേശു: നിങ്ങള്‍ സംശയിക്കാതെ വിശ്വാസം ഉള്ളവരായാല്‍ ഈ അത്തിയോടു (ഇസ്രായേല്‍ )ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാല്‍ അതും സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. (മത്തായി 21: 18-21)

   മേല്‍ വചനവും ഇസ്രായേല്‍ എന്ന വ്യാഖ്യാനവും യോജിക്കുനതായി കാണുന്നില്ല. താങ്കള്‍ സഹായിക്കുമല്ലോ?
   യേശുവിനു വിശന്നു എന്ന് പറഞ്ഞതും താങ്കളുടെ വ്യാഖ്യനത്തോട് യോജിക്കുന്നില്ല. അത്തിമരം കായ്ക്കാത്ത കാലമായിരുന്നു അതെന്ന വചനവ്യം എങ്ങനെയാണ് താങ്കള്‍ വിശദീകരിക്കുക? താങ്കളുടെ വിശദീകരണം പ്രതീക്ഷിക്കുന്നു.

   Delete
  2. >>മേല്‍ വചനവും ഇസ്രായേല്‍ എന്ന വ്യാഖ്യാനവും യോജിക്കുനതായി കാണുന്നില്ല. താങ്കള്‍ സഹായിക്കുമല്ലോ<<

   താങ്കളില്‍ നിന്നും അല്പം കൂടി പ്രദീക്ഷിച്ചു ...ആട്ടെ അതെന്റെ തെറ്റ് ...

   ഇവിടെ സൂചിപ്പിക്കുന്ന സംഭവത്തിന്റെ ദൈവശാസ്ത്രപരമായ കാഴ്ചപ്പാടാണ് ഞാന്‍ വിവരിക്കുന്നു ..യേശുവിനു "വിശക്കുമോ?" എന്നൊന്നും താങ്കള്‍ ചോദിക്കില്ല എന്ന് കരുതട്ടെ ..യേശുവിന്റെ മനുഷ്യാവതാരത്തെ മറന്നു യേശു ദൈവം മാത്രമാണ് എന്ന് കരുതുന്നതുകൊണ്ടുള്ള കുഴപ്പമാണത് ..

   ഇനി ഇവിടെ സൂചിപ്പിക്കപ്പെട്ട അത്തിവൃക്ഷം ഇസ്രായേലിനെ സൂചിപ്പിക്കുന്നു ...നല്ല ഫലങ്ങള്‍ പുറപ്പെടുവിചില്ലെന്കില്‍ ദൈവം നശിപ്പിക്കും എന്നതാണ് അതിനെ ശപിച്ചതുവഴി സൂചിപ്പിക്കപ്പെടുന്നത് ....

   Delete
  3. "താങ്കളില്‍ നിന്നും അല്പം കൂടി പ്രതീക്ഷിച്ചു ...ആട്ടെ അതെന്റെ തെറ്റ് ..." എന്ന് എനിക്കും പറയേണ്ടി വന്നിരിക്കുന്നു. കാരണം അത്തിമരം എന്നാല്‍ ഇസ്രായേല്‍ എന്നാണെന്നു പറഞ്ഞാല്‍ അത് പ്രസ്തുത വചനത്തിലെ പരാമര്‍ശങ്ങളുമായി ഒരു നിലക്കും യോജിച്ചു വരുന്നില്ല എന്നാണു ഞാന്‍ പറഞ്ഞത്. 'നല്ല ഫലങ്ങള്‍ പുറപ്പെടുവിചില്ലെങ്കില്‍ ദൈവം നശിപ്പിക്കും' എന്ന പുതിയ വിശദീകരണവും മേല്‍ വചനങ്ങളുമായി യോജിക്കുന്നില്ല.

   യേശുവിനു വിശന്നു എന്ന് പറഞ്ഞതും താങ്കളുടെ വ്യാഖ്യനത്തോട് യോജിക്കുന്നില്ല. അത്തിമരം കായ്ക്കാത്ത കാലമായിരുന്നു അതെന്ന വചനവും അത് പോലെ തന്നെ. എങ്ങനെയാണ് ഇത് താങ്കള്‍ വിശദീകരിക്കുക?

   ### യേശുവിന്റെ മനുഷ്യാവതാരത്തെ മറന്നു യേശു ദൈവം മാത്രമാണ് എന്ന് കരുതുന്നതു കൊണ്ടുള്ള കുഴപ്പമാണത് ###

   യേശുവിനു മനുഷ്യ രൂപം പൂണ്ടു വരുമ്പോള്‍ ദൈവത്തിന്റെതായ എല്ലാ അംശവും ഇല്ലാതാകുന്നുണ്ടോ? അതോ ഒരേ സമയം പൂര്‍ണ മനുഷ്യനും പൂര്‍ണ ദൈവവും കൂടി ചേര്‍ന്ന അവസ്ഥയാണോ ഉള്ളത്? അങ്ങനെയാണെങ്കില്‍ യേശുവിനു എന്തിനു വിശക്കണം? വിശന്നാല്‍ അദ്ദേഹത്തില്‍ ദൈവത്വം ഇല്ല എന്ന് പറയേണ്ടി വരും.

   Delete
 3. ജോണി,

  അക്ഷരം കുഴിക്കുന്നവരോടു മറുപടി പറയുന്നതു പാഴ്വേല ആണെന്നു അറിയില്ലേ?

  ReplyDelete
  Replies
  1. ഞാന്‍ പറഞ്ഞതില്‍ വല്ല തെറ്റും ഉണ്ടെങ്കില്‍ തുറന്നു പറയാം. അക്ഷരം കുഴിക്കുന്നവര്‍ എന്നൊക്കെ പറഞ്ഞു മാറുന്നത് ശരിയായ സംവാദ രീതിയല്ല.

   Delete
  2. <> യേശു മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മഹാനായ പ്രവാചകനാണ്. എന്നാല്‍ ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ ഒരു ദൈവമായോ ദൈവപുത്രനായോ കാണുന്നു. <>

   ബൈബിളിലെ യേശുക്രിസ്തു എങ്ങനെയാണ് മുസ്ലിങ്ങള്‍ക്ക്‌ പ്രവാചകന്‍ ആകുന്നതു, അത് ഖുറാനിലെ ഈസാ അല്ലെ? ബൈബിളിലെ യേശുക്രിസ്തുവും ഖുറാനിലെ ഈസയും ഒരേ ആളുകള്‍ അല്ലല്ലോ? രണ്ടും ഒരാള്‍ തന്നെ ആണെങ്കിലല്ലേ മറ്റുള്ള കാര്യങ്ങള്‍ക്ക് പ്രസക്തി ഉള്ളൂ.

   Delete
  3. <>ബൈബിളിലെ യേശുക്രിസ്തു എങ്ങനെയാണ് മുസ്ലിങ്ങള്‍ക്ക്‌ പ്രവാചകന്‍ ആകുന്നതു, അത് ഖുറാനിലെ ഈസാ അല്ലെ? ബൈബിളിലെ യേശുക്രിസ്തുവും ഖുറാനിലെ ഈസയും ഒരേ ആളുകള്‍ അല്ലല്ലോ? രണ്ടും ഒരാള്‍ തന്നെ ആണെങ്കിലല്ലേ മറ്റുള്ള കാര്യങ്ങള്‍ക്ക് പ്രസക്തി ഉള്ളൂ.<>

   യേശു ക്രിസ്തു എന്നാ നെയിം മലയാളം അല്ലെ സഹോദര..യേശു ക്രിസ്തു ഒരു മലയാളി ആയിരുന്നില്ലല്ലോ ..... അറാമിക് ഭാഷ സംസാരിച്ചുന്ന അദ്ധേഹത്തിന്റെ അറാമിക് ഭാഷയിലുള്ള പേര് എനിക്കൊന്നു പറഞ്ഞു തരാമോ?

   ഖുറാനിലെ യേശുവും ബൈബിളിലെ യേശുവും വ്യതസ്തരാന് എന്ന് എങ്ങനെ താങ്കള് തെളിയിക്കും?

   Delete
  4. <> ഇവിടെ സൂചിപ്പിക്കുന്ന സംഭവത്തിന്റെ ദൈവശാസ്ത്രപരമായ കാഴ്ചപ്പാടാണ് ഞാന്‍ വിവരിക്കുന്നു ..യേശുവിനു "വിശക്കുമോ?" എന്നൊന്നും താങ്കള്‍ ചോദിക്കില്ല എന്ന് കരുതട്ടെ ..യേശുവിന്റെ മനുഷ്യാവതാരത്തെ മറന്നു യേശു ദൈവം മാത്രമാണ് എന്ന് കരുതുന്നതുകൊണ്ടുള്ള കുഴപ്പമാണത് .<>.

   യേശു ദൈവത്തിന്റെ മനുഷ്യാവതാരമാനെന്നു പറയുകയുണ്ടായി .....എന്തായാലും യേശു ഭൂമിയില തന്നെ ജീവിച്ച മനുഷ്യനാണ് എന്ന് മുസ്ലിമ്കല്ക്കും അഭിപ്രായ വ്യത്യാസമില്ല ....പക്ഷെ യേശു ദൈവമാണെന്ന് മുസ്ലികളും വാദിക്കുന്നില്ല ...യേശു ക്രിസ്തുവും വാദിക്കുന്നില്ല ..
   യേശു പറയുന്നു (മത്തായി 23;9) ഭൂമിയില ആരെയും നിങ്ങൾ പിതാവ് (ദൈവം) എന്ന് വിളിക്കരുത് . ഒരുത്തന അത്രേ നിങ്ങളുടെ പിതാവ് സ്വർഗസ്തൻ തന്നെ...
   ഇനി പഴയ നിയമം പറയുന്നത് കേള്ക്കുക

   (സംഖ്യ പുസ്തകം 23:19) വ്യാജം പറയുവാൻ ദൈവം മനുഷ്യനല്ല. അനുതപിപ്പാൻ അവൻ മനുഷ്യ പുത്രനുമല്ല..

   അപ്പോൾ ഇങ്ങനെയൊക്കെ പറയുകയും പഠിപ്പിക്കുകയും ചെയ്ത യേശു എങ്ങനെ ഭൂമിയില അവതരിച്ച മനുഷ്യനായ ദൈവം ആകും>?

   Delete
 4. നന്മയുടെ പ്രതീകമായി കാണുന്ന യേശുവില്‍ നിന്നും നല്ല ലഹരിയുള്ള മദ്യം നിര്‍മിക്കുക എന്ന തിന്മ സംഭവിക്കുമോ?
  പ്രിയ സഹോദര , ഞാനിവിടെ തർക്കിക്കാനല്ല എന്റെ അറിവില് യേശു എന്ന വ്യെക്തിത്വം എന്താണെന്ന് ഞാൻ മനസിലാക്കിയത് അറിയിക്കാം .മനുഷ്യരാശിയുടെ പാപ പരിഹാരത്തിന് മൃഗങ്ങളുടെ രേക്തതിനു പകരം സ്വന്ത പുത്രനെ തന്നു ഒരേ ഒരു യഗത്താൽ മനുഷ്യരെ രേക്ഷിക്കുക എന്ന കാര്യമാണ് ദൈവം പ്ലാൻ ചെയ്തത് .അതിനായി തന്റെ പുത്രനെ ദൈവം
  ഈ ഭൂമിയിലെക്കയച്ചു ...അവൻ മനുഷ്യനായിരിക്കെ ദൈവവും ആയിരുന്നു ...അതിനാൽ തന്നെ മാനുഷീക ആവശ്യങ്ങളും ഉണ്ട്ടായിരുന്നു. മനുഷ്യരോട് കൂടെ കരയാനും ,വിശപ്പും ,ദാഹവും ,ക്ഷീണവും ഉണ്ടായിരുന്നു .
  മുകളിൽ പറഞ്ഞിരിക്കുന്നത് പോലെ കല്യാണത്തിന് വീഞ്ഞ് ഉണ്ടാക്കി എന്നതിൽ ഇത്രയും തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ല.
  ആ കാലത്ത് വിവാഹങ്ങൾക്ക് വീഞ്ഞ് ഒരു അത്യാവശ്യ കാര്യമായിരുന്നു .അപ്പോൾ അത് പോരാതെ വരുമ്പോൾ സ്വാഭാവികമായും വീട്ടുകാർ വിഷമതിലാകും അതിനു ഇടവരാതെ യേശു അവരുടെ വിഷമം കണ്ടു വീഞ്ഞ് ഉണ്ടാക്കിയത് തെറ്റാണോ???

  ReplyDelete
 5. യേശു ദൈവ പുത്രനാണ് ...യേശുവിന് ഭൂമിയിൽ വരാനുള്ള ഒരു മാധ്യമം മാത്രമാണ് മറിയ .യേശുവിന്റെ വരവിനെ കുറിച്ച്
  പണ്ട് പണ്ടേ ദൈവം പ്രവാചകന്മാർ മുഖേന അറിയിച്ചിട്ടുണ്ട് അതിന്റെ നിവര്തീകരണം മാത്രമാണിത് ...എന്നാൽ യേശു ആരാണെന്നു മറിയത്തിന് നന്നായറിയാം .അതിനാലാണ് മരിയ യേശുവിനോട് പറഞ്ഞത് ...ആ അവസ്ഥയിൽ എന്തെങ്കിലും ചെയ്യാൻ യേശുവിന് മാത്രമേ കഴിയു എന്ന് മരിയക്കറിയാം ...എന്നാൽ താൻ ചെയ്യേണ്ട സമയം എപ്പോഴനെന്നു യേശുവിന് ബോധ്യം ഉണ്ടായിരുന്നു.. യേശുവിന്റെ ദൈവീക അധികാരതിലാണ് യേശു സ്ത്രീയെ എന്ന് വിളിക്കുന്നത്‌ ..ലോക പ്രകാരം അമ്മ എന്നാണ് അവിടെയും യേശു തന്റെ ദൈവീകത്വമാണ് വെളിപ്പെടുത്തുന്നത് ...ചുമ്മാ എന്തെങ്കിലും പറയാതെ അതിന്റെ അത്മീയാര്തം കൂടെ മനസിലാക്കണം ...

  ReplyDelete
 6. എന്ത് കൊണ്ടാണ് യോഹന്നാന്‍ മാത്രം ഈ സംഭവം രേഖപ്പെടുത്തിയത്? മറ്റുള്ളവര്‍ ഈ സംഭവം അറിയാത്തതു കൊണ്ടാണോ?
  സുവിശേഷങ്ങൾ 4 പെരെഴുതിയിരിക്കുന്നു .
  1.മത്തായി :-യേശുവിന്റെ കാലത്ത് ജീവിചിരുന്നതും എന്നാൽ യേശുവിന്റെ ശിഷ്യൻ അല്ലാത്തതുമായ ഒരു വ്യെക്തിയാണ് ..അദ്ദേഹം യേശുവിനെ കുറിച്ച് തൻ അറിഞ്ഞതും കണ്ടതും എഴുതിയിരിക്കുന്നു .
  2.മാർക്ക്‌ :-ഇദ്ദേഹം ഒരു എഴുത്ത് കാരനായിരുന്നു ,താൻ അന്വേഷിച്ചരിഞ്ഞത് താൻ എഴുതിയിരിക്കുന്നു
  3.ലൂക്ക് :-അദ്ധേഹം ഒരു ഡോക്ടർ ആയിരുന്നു ..യേശുവിന്നെ കുറിച്ചുള്ള തന്റെ അറിവ് താൻ ആ കാലഖട്ടത്തിൽ രേഖപെടുത്തിയതാണ്
  4.ജോണ്‍ :- എന്നാൽ ജോണ്‍ മറ്റുള്ളവരിൽ നിന്നും വ്യെത്യസ്തനാണ് കാരണം .യോഹന്നാൻ യേശുവിന്റെ ശിഷ്യനാണ് ...യേശു പോകുന്നിടതൊക്കെ യോഹന്നാൻ ഉണ്ടായിരുന്നു എന്ന് നമുക്ക് ബൈബിൾ പരിശോധിച്ചാൽ കാണാൻ കഴിയുന്നു .
  യേശുവിന്റെ അത്ഭുത പ്രവര്തികൾക്ക് കൂടുതലും സാക്ഷ്യം വഹിച്ചത് യോഹന്നാൻ ആയിരുന്നു,,അതുകൊണ്ടാണ് മറ്റു സുവിശേഷങ്ങളിൽ ഇല്ലാത്ത പലതും യോഹന്നാൻ രേഖപെടുതിയിരിക്കുന്നത്.

  ReplyDelete
 7. ബൈബിളില്‍ കടത്തിക്കൂട്ടല്‍ സംഭവിച്ചു എന്നതിന്റെ വ്യക്തമായ തെളിവല്ലേ ഇത്?
  പ്രിയ സ്നേഹിതാ ,മുകളില പറഞ്ഞിരിക്കുന്നത് തന്നെ ഇതിനുള്ള മരുപടിയാനന്നു ഞാൻ കരുതുന്നു,,,ഇനി ഒരു ഉത്തരം ആവശ്യമില്ല,,ഒരിക്കലും ഇത് കടത്തികൂട്ടലല്ല ,....

  ReplyDelete
 8. യേശു ദൈവമാണെങ്കില്‍ അദ്ദേഹത്തിനു വിശക്കുമോ?
  യേശു മനുഷ്യനായി അവതരിച്ചതാണ് ..അദ്ധേഹത്തിന് മനുഷീക സ്വഭാവങ്ങൾ ഉണ്ടായിരുന്നു...ദൈവമാണെങ്കിൽ കൂടെ മനുഷ്യരുടെ വികാരങ്ങൾ അറിയുന്നവാൻ ആയിരുന്നു,, അതിനുള്ള തെളിവുകള ബൈബിളിൽ ഉണ്ട്.

  ReplyDelete
 9. അത്തിമരത്തില്‍ ഫലം കാണാത്തതിന്റെ പേരില്‍ കോപാകുലനാവുന്നത് യേശുവിന്റെ മഹത്വത്തിനു ചേര്‍ന്നതാണോ?
  അവിടെ ദൈവത്തിന്റെ ദൈവീകത്വമാണ് കാണാൻ കഴിയുന്നത്‌ ...അവൻ പ്രകൃതിയിൻ മേൽ അധികാരം ഉള്ളവനാണ് അത് മാത്രമല്ല തന്റെ ശിഷ്യന്മാര്ക്ക് വിശ്വാസത്തിന്റെ ഒരു പാഠം കൂടെ ആണ് യേശു പഠിപ്പിക്കുന്നത്‌,,,അത് അതിപഴതിന്റെ കാലമല്ല എന്ന് യേശുവിനും നന്നായറിയാം ,,ശിഷ്യരുടെ വിശ്വാസത്തിനു വേണ്ടിയാണ് അങ്ങനെ ചെയ്തത്.

  ReplyDelete
 10. സംശയിക്കാതെ വിശ്വാസിയായാല്‍ ഈ അത്തിയോടു ചെയ്തതു പോലെ ക്രൂരത ചെയ്യുകയാണോ വേണ്ടത്?
  ഒരിക്കലുമില്ല ,,,,വിശ്വാസം കൊണ്ട് സകലതും സാധിക്കും എന്നാണ് യേശു ഇവിടെ പഠിപ്പിക്കുന്നത്‌ ...ദൈവം സ്രിഷ്ട്ടിച്ച ഒരു സൃഷ്ട്ടിയെ നശിപ്പിക്കാൻ ദൈവത്തിനു അധികരമില്ലെ ??.അതൊരിക്കലും ക്രൂരത അല്ല ...

  ReplyDelete
 11. ഫലം കായ്ക്കാത്തതിന്റെ ഉത്തരവാദിത്തം അത്തിമരത്തിനോ അതോ അതിനെ സൃഷ്ടിച്ച ദൈവത്തിനോ? ദൈവത്തിനാണെങ്കില്‍ അത്തിമരത്തിനെ ശപിച്ചത് ശരിയോ?
  തന്റെ സൃഷ്ട്ടിയിന്മേൽ തനിക്കു എന്തും ചെയ്യാനുള്ള അധികാരമുണ്ട്‌ ,,അതിനെ മനുഷ്യരായ നാം ചോദ്യം ചെയ്യണോ????

  ReplyDelete
 12. മാര്‍ക്കോസ് 11:20 ല്‍ പറയുന്നത് അത്തിമരം ഉണങ്ങിയതു പിറ്റേന്നാണെന്നാണ്. മത്തായി പറയുന്നതോ ഉടനെയാണ് അത് സംഭവിച്ചത് എന്നും. ഇത് വൈരുധ്യമല്ലേ?
  ഒരിക്കലുമല്ല ....മർക്കോസ് ഒരു എഴുത്തുകാരനാണ്‌ അദ്ദേഹം വര്ഷങ്ങള്ക്ക് ശേഷം കേട്ടെഴുതിയതാണ്.എന്നാൽ മത്തായി ആ കാലത്ത് ജീവിച്ചിരുന്ന മനുഷ്യനാണ്,,,,,

  ReplyDelete
 13. ആശ ജോസ് ,,,,January 20, 2014 at 5:13 AM

  എന്റെ പ്രിയ സഹോദരാ ,,,ഞാൻ എന്റെ അറിവിലെക്കായി ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു..
  ഇതിനു നിങ്ങൾ ശേരിക്കുള്ള മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു,,,
  ബൈബിളിൽ യേശുവിനെ കുറിച്ച് ദൈവമായി പറഞ്ഞിരിക്കുന്നു,,എന്നാൽ അങ്ങനെ അല്ല യേശു ഒരു പ്രവാചകനായി നിങ്ങൾ പറയുന്നു ...ബൈബിൾ പ്രകാരം യേശു ദൈവമാണ്..ദൈവ പുത്രനാണ്...പ്രിയ സ്നേഹിതാ ഖുറാനിൽ യേശു ആരെന്നാണ് ശെരിക്കു പറഞ്ഞിരിക്കുന്നത് ,,,ഖുർആൻ ശെരിക്കു പഠിചിട്ടുള്ള ഒരാൾക്ക്‌ അത് വ്യെക്തമായി മനസിലാക്കാൻ കഴിയും..നിങ്ങൾ തന്നെ പറയുന്നു തൊട്ടിലിൽ എഴുന്നേറ്റിരുന്നു സംസാരിച്ചു എന്ന്. അന്ന് യേശു എന്താണ് പറഞ്ഞത്????
  യേശുവിനെ കുറിച്ചുള്ള ഖുർ ആനിലെ ശേരിക്കുള്ള രൂപം എന്താണ്..???? യേശു ഇപ്പോൾ എവിടെ എന്നാണ് പറഞ്ഞിരിക്കുന്നത്???...മുഹമ്മദ്‌ നബി എവിടെയാണ്??എന്റെ അറിവിന പ്രകാരം യേശുവിനെ ഇപ്പോഴും ജീവിക്കുന്നവൻ എന്നാണ് ഖുര് ആൻ പറയുന്നത്..
  പ്രിയ സ്നേഹിതാ മരിച്ചു മന്മാരഞ്ഞു പോയ ഒരു ആളെയാണോ ..അതോ ഇപ്പോഴും ജീവിക്കുന്നു എന്ന് വിശുദ്ധ ഖുർ ആൻ പറയുന്ന വ്യെക്തിയെ ആണോ നാം ആരാധിക്കേണ്ടത് ????
  ശെരിക്കും ഖുര് ആൻ മനസിലാക്കി എനിക്ക് ഇതിനുള്ള മറുപടി തരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
  ആദിയിൽ ഉണ്ടായവനും,ഇപ്പോഴുള്ളവനും,വീണ്ടും വരുന്നവനുമായ ആ യേശുവിനെയാണ് ഞാൻ ആരാധിക്കുന്നത്...ബെഹുമാനിക്കുന്നത് ,,,വിശുദ്ധ ഖുര്-ആൻ പോലും അത് വ്യെക്തമാക്കുന്നില്ലേ സ്നേഹിതാ......

  ReplyDelete
  Replies
  1. ആവര്‍ത്തന പുസ്തകം 18:18 ല്‍ പരാമര്‍ശിച്ച പ്രവാചകന്‍ മുഹമ്മദ് നബിയാണെന്ന് മുസ്ലിംകള്‍ കരുതുന്നു. വെറുതെ പറയുകയല്ല. അവിടെ പറഞ്ഞ ലക്ഷണമൊത്ത ഒരു പ്രവാചകന്‍ മുഹമ്മദ് നബി മാത്രമെയുള്ളൂ എന്നാണ് പറയുന്നത്. മറിച്ചുള്ള ഒരു വാദം അത് യേശുവാണ് എന്നതാണ്. ഇനി ഈ പറയുന്നത് യേശുവിനെക്കുറിച്ചാണെങ്കില്‍ മുസ്‌ലിംകള്‍ക്ക് 100%വും സമ്മതമാണ്. കാരണം യേശുപ്രവാചകനാണെന്ന് വിശ്വസിക്കുന്ന ഒരേ ഒരു വിഭാഗം ഇന്ന് മുസ്‌ലിംകള്‍ മാത്രമേയുള്ളൂ. ജൂതന്‍മാര്‍ കള്ളവാദിയെന്നും ക്രിസ്ത്യാനികള്‍ ദൈവമെന്നും ദൈവപുത്രനെന്നും മൂന്ന് ആളത്വങ്ങളിലൊന്ന് എന്നുമൊക്കെയാണ് യേശുവിനെ മനസ്സിലാക്കുന്നത്. യേശുവിനെ പ്രവാചകനായി കണ്ടാല്‍ പിന്നെ മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള വലിയ വ്യത്യാസങ്ങളിലൊന്ന് അതോടെ തീര്‍ന്നു. അതുകൊണ്ട് ആര്‍ക്കാണ് ആ പറഞ്ഞ വിശേഷണം ചേരുക എന്ന നിഷ്പക്ഷമായ ഒരു ചര്‍ച നടക്കേണ്ടതുണ്ട്.

   Delete
  2. ആവര്‍ത്തന പുസ്തകം അധ്യായം:18


   17. അന്നു യഹോവ എന്നോടു അരുളിച്ചെയ്തതു എന്തെന്നാൽ: അവർ പറഞ്ഞതു ശരി.
   18. നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കും അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.

   19. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.

   20. എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.

   21. അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ.


   22. ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.
   യഹോവ മോശയോട് വരാനിരിക്കുന്ന ഒരു പ്രവാചകനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. ഈ വിശേഷണങ്ങളൊത്ത പ്രവാചകന്‍ ആര് അത് യേശുവിനോട് എത്രത്തോളം യോജിക്കുന്നു. മുഹമ്മദ് നബിയോട് എത്ര യോജിക്കുന്നു നമ്മുക്ക് നോക്കാം.

   Delete

  3. 1. യേശുവിന്റെ ജനനം അസാധാരണമായ രീതിയില്‍ ആയിരുവെന്ന് ക്രിസ്ത്യാനികളും മുസ്‌ലിംകളും വിശ്വസിക്കുന്നു. ദൈവത്തിന്റെ അത്ഭുതശക്തിയാല്‍ പിതാവില്ലാതെ മാതാവില്‍ നിന്ന് മാത്രമായി ജനിച്ചതാണ്. അതിനാല്‍ ജനനത്തിന്റെ കാര്യത്തില്‍ മോശയെ പോലെയുള്ളത് യേശുവല്ല മുഹമ്മദാണ്.

   2. മോശയും മുഹമ്മദും വിവാഹിതരായിരുന്നു. രണ്ടുപേര്‍ക്കും സന്താനങ്ങളുണ്ടായി കുടുംബജീവിതം നയിച്ചു. യേശു വിവാഹിതനായിരുന്നില്ല.

   3. ജീവിത ലക്ഷ്യം നിറവേറ്റി വാര്‍ധക്യത്തിലായിരുന്നു മോശയുടെയും മുഹമ്മദിന്റെയു അന്ത്യം. എന്നാല്‍ വളരെ കുറച്ചുകാലമെ തന്റെ ജനതയോടൊപ്പം ഉണ്ടായിരുന്നുള്ളൂ.

   4. സ്വന്തം ജനതയാലും സ്വന്തകാരാലും തിരസ്‌കരിക്കപ്പെട്ട പ്രവാചകനായിരുന്നു യേശു (മത്തായി 13:57) യേശുവിന്റെ ശിഷ്യന്‍മാര്‍ പോലും ആപദ്ഘട്ടത്തില്‍ അദ്ദേഹത്തെ വിട്ട് ഓടിപ്പോയി. അതേ സമയം വിശ്വസ്തരായ അനുയായികളാല്‍ സമ്പന്നയാരുന്നു മോശയുടെയും മുഹമ്മദിന്റെയും അവസാന കാലം.

   5. മോശയും മുഹമ്മദും അവസാന കാലത്ത് ഒരു ജനസമൂഹത്തിന്റെ നേതാക്കളും ഭരണാധികാരികളുമായിരുന്നു. എന്നാല്‍ യേശുവിന് ന്യായാധിപന്‍മാരുടെ മുമ്പില്‍ നിസ്സഹായനായി സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ട അവസ്ഥയിലായിരുന്നു

   6. മോശയും മുഹമ്മദും കൊണ്ടുവന്ന നിയമങ്ങളും ചട്ടങ്ങളും അവരെ അവിസ്മരണീയരാക്കുന്നു. ജീവിതത്തെ മുച്ചൂടും ബാധിക്കുന്ന നിയമങ്ങള്‍ മുഹമ്മദ് നബി കൊണ്ടുവന്നു. എന്നാല്‍ യേശു പുതിയ നിയമങ്ങള്‍ കൊണ്ടുവരികയോ നടപ്പിലാക്കുകയോ ചെയ്തില്ല. നിയമം പൂര്‍ത്തിയാക്കുക മാത്രമായിരുന്നു അദ്ദേത്തിന്റെ ഉത്തരവാദിത്തം. (മത്തായി 5:17)

   ഇനി യേശുവിനാണ് മോശയോട് കൂടുതല്‍ സാമ്യത എന്ന വരുത്തിതീര്‍ക്കാന്‍ പറയുന്ന കാര്യങ്ങള്‍ യേശുവിനല്ല മറ്റേത് ഇസ്രായേല്‍ പ്രവാചകന്‍മാര്‍ക്കും യോജിക്കും.

   ഒരിക്കല്‍ കൂടി എന്തുകൊണ്ട് മുസ്‌ലിംകള്‍ ഇതില്‍

   Delete
 14. ഒരിക്കല്‍ കൂടി എന്തുകൊണ്ട് മുസ്‌ലിംകള്‍ ഇതില്‍ വിടാതെ പിന്തുടരുന്നു എന്ന് പറയാം. മോശയും യേശുവും പറഞ്ഞ പ്രവാചകനാണ് മുഹമ്മദ് എന്ന് ഖുര്‍ആന്‍ 7:157 ലും പറഞ്ഞു അതിങ്ങനെ.

  'തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി കണ്ട നിരക്ഷര പ്രവാചകനായം ദൈവദൂതനെ പിന്‍പറ്റുന്നവരാണവര്‍ ....'

  നാം ഇതുവരെ ചര്‍ചചെയ്തത് നിന്നെ പോലെ എന്ന് പറഞ്ഞതില്‍ മോശയുമായുള്ള മുഹമ്മദിനബിക്കുള്ള സാമ്യതയെക്കുറിച്ചാണ്. ഇനി മറ്റു വിശേഷണങ്ങളിലേക്ക് പോകാം. (തുടരും)

  ReplyDelete

ഇനി നിങ്ങളുടെ ഊഴം