Monday, October 1, 2012

പ്രവാചകന്മാരുടെ ചരിത്രം: ഖുര്‍ആന്‍ പറഞ്ഞതും ബൈബിള്‍ പറയാത്തതും

ഖുര്‍ആന്‍ ബൈബിളിനെ  കോപ്പി അടിച്ചതാണെന്ന ആരോപണം പഴയതാണ്. പലകാരണങ്ങളാല്‍ ആ ആരോപണം അടിസ്ഥാനരഹിതവും പരിഹാസ്യവുമാണ്. അതില്‍ രണ്ടു കാരണങ്ങള്‍ മാത്രം ഉദ്ദരിക്കട്ടെ.
 • ബൈബിളില്‍ പലപ്പോഴും പ്രവാചകന്മാരെ കുറിച്ച് പരിചയപ്പെടുത്തുന്നത് വളരെ മോശമായും അശ്ലീലമായിട്ടുമാണ്. അങ്ങനെയൊരു പരാമര്‍ശം പോലും ഖുര്‍ആന്‍ പ്രവാചകന്മാരെ കുറിച്ച് സൂചിപിക്കുന്നില്ല. അവര്‍ പരിശുദ്ധരായിരുന്നു എന്നാണു ഖുര്‍ആന്‍ പറയുന്നത്.
 • പ്രവാചകന്മാരെ കുറിച്ച് ബൈബിള്‍ പറയാത്ത പല ചരിത്രവും ഖുര്‍ആന്‍ പറയുന്നു.
ഇവിടെ ഖുര്‍ആന്‍ പറഞ്ഞതും അതേസമയം ബൈബിളില്‍ കാണാത്തതുമായ ചില പ്രവാചകചരിത്രങ്ങള്‍ വായിക്കുക:


നൂഹ് നബി (അ) യും മകനും തമ്മിലുള്ള സംഭാഷണവും മകന്‍ പ്രളയത്തില്‍ പെട്ടതും 
"അദ്ദേഹം (നൂഹ്) പറഞ്ഞു: "നിങ്ങളതില്‍ കയറുക. അതിന്റെ നീക്കവും നില്‍പുമെല്ലാം അല്ലാഹുവിന്റെ നാമത്തിലാണ്. എന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.” പര്‍വതങ്ങള്‍ പോലുള്ള തിരമാലകള്‍ക്കിടയിലൂടെ അത് അവരെയും കൊണ്ട് സഞ്ചരിക്കുകയായിരുന്നു. നൂഹ് തന്റെ മകനെ വിളിച്ചു- അവന്‍ വളരെ ദൂരെയായിരുന്നു- "എന്റെ കുഞ്ഞുമോനേ, നീ ഞങ്ങളുടെ കൂടെ ഇതില്‍ കയറുക. നീ സത്യനിഷേധികളോടൊപ്പമാകരുതേ.” അവന്‍ പറഞ്ഞു: "ഞാനൊരു മലയില്‍ അഭയം തേടിക്കൊള്ളാം. അതെന്നെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിച്ചുകൊള്ളും.” നൂഹ് പറഞ്ഞു: "ഇന്ന് ദൈവവിധിയില്‍ നിന്ന് രക്ഷിക്കുന്ന ഒന്നുമില്ല. അവന്‍ കരുണ കാണിക്കുന്നവരൊഴികെ.” അപ്പോഴേക്കും അവര്‍ക്കിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുങ്ങിമരിച്ചവരില്‍ പെട്ടുപോയി. അപ്പോള്‍ കല്‍പനയുണ്ടായി: "ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്‍ക്കൂ. ആകാശമേ, മഴ നിര്‍ത്തൂ.” വെള്ളം വറ്റുകയും കല്‍പന നടപ്പാവുകയും ചെയ്തു. കപ്പല്‍ ജൂദി പര്‍വതത്തിന്മേല്‍ ചെന്നു നിന്നു. അപ്പോള്‍ ഇങ്ങനെ അരുളപ്പാടുണ്ടായി: "അക്രമികളായ ജനതക്കു നാശം!” നൂഹ് തന്റെ നാഥനെ വിളിച്ചു പറഞ്ഞു: "നാഥാ! എന്റെ മകന്‍ എന്റെ കുടുംബത്തില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യവുമാണ്. നീയോ വിധികര്‍ത്താക്കളില്‍ ഏറ്റവും നന്നായി വിധി കല്‍പിക്കുന്നവനും.” അല്ലാഹു പറഞ്ഞു: "നൂഹേ, നിശ്ചയമായും അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല. അവന്‍ ദുര്‍വൃത്തിയാകുന്നു. അതിനാല്‍ യാഥാര്‍ഥ്യം എന്തെന്ന് നിനക്കറിയാത്ത കാര്യം നീ എന്നോടാവശ്യപ്പെടരുത്. അവിവേകികളില്‍ പെടരുതെന്ന് ഞാനിതാ നിന്നെ ഉപദേശിക്കുന്നു.” നൂഹ് പറഞ്ഞു: "എന്റെ നാഥാ, എനിക്കറിയാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാനിതാ നിന്നിലഭയം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും എന്നോട് കരുണ കാണിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ നഷ്ടപ്പെട്ടവനായിത്തീരും.” അദ്ദേഹത്തോടു പറഞ്ഞു: "നൂഹേ, നീ കരക്കിറങ്ങുക. നമ്മില്‍ നിന്നുള്ള സമാധാനം നിനക്കുണ്ട്. നിനക്കും നിന്നോടൊപ്പമുള്ള ചില സമൂഹങ്ങള്‍ക്കും നമ്മുടെ അനുഗ്രഹവുമുണ്ട്. എന്നാല്‍ മറ്റു ചില സമൂഹങ്ങളുണ്ട്. അവര്‍ക്ക് നാം താല്‍ക്കാലിക ജീവിതസുഖം നല്‍കും. പിന്നെ നമ്മില്‍ നിന്നുള്ള നോവേറിയ ശിക്ഷ അവരെ ബാധിക്കുകയും ചെയ്യും. (11: 41-48)
ഇബ്രാഹിം നബി (അ) യും നംറൂദും തമ്മില്‍ നടന്ന സംവാദം 
"നീ കണ്ടില്ലേ; ഇബ്റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെ. കാരണം അല്ലാഹു അവന്ന് രാജാധികാരം നല്‍കി. ഇബ്റാഹീം പറഞ്ഞു: "ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്റെ നാഥന്‍ ."  അയാള്‍ അവകാശപ്പെട്ടു: "ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ!" ഇബ്റാഹീം പറഞ്ഞു: "എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കു നിന്നുദിപ്പിക്കുന്നു. നീ അതിനെ പടിഞ്ഞാറുനിന്ന് ഉദിപ്പിക്കുക." അപ്പോള്‍ ആ സത്യനിഷേധി ഉത്തരംമുട്ടി. അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല." (2:258)
ഇബ്രാഹിം നബി (അ)യും പിതാവും തമ്മില്‍ നടന്ന സംഭാഷണം 
"ഓര്‍ക്കുക: ഇബ്റാഹീം തന്റെ പിതാവ് ആസറിനോടു പറഞ്ഞ സന്ദര്‍ഭം: "വിഗ്രഹങ്ങളെയാണോ താങ്കള്‍ ദൈവങ്ങളാക്കിയിരിക്കുന്നത്? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.” (6:74) 

"ഈ വേദപുസ്തകത്തില്‍ ഇബ്റാഹീമിന്റെ കഥയും നീ വിവരിച്ചു കൊടുക്കുക: സംശയമില്ല; അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "എന്റെ പിതാവേ, കേള്‍ക്കാനോ കാണാനോ അങ്ങയ്ക്കെന്തെങ്കിലും ഉപകാരം ചെയ്യാനോ കഴിയാത്ത വസ്തുക്കളെ അങ്ങ് എന്തിനാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്? എന്റെ പിതാവേ, അങ്ങയ്ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്കു വന്നെത്തിയിട്ടുണ്ട്. അതിനാല്‍ എന്നെ പിന്തുടരുക. ഞാന്‍ അങ്ങയ്ക്ക് നേര്‍വഴി കാണിച്ചുതരാം. എന്റെ പിതാവേ, അങ്ങ് പിശാചിന് വഴിപ്പെടരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനായ അല്ലാഹുവെ ധിക്കരിച്ചവനാണ്. പ്രിയ പിതാവേ, പരമകാരുണികനായ അല്ലാഹുവില്‍ നിന്നുള്ള വല്ല ശിക്ഷയും അങ്ങയെ ഉറപ്പായും പിടികൂടുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ അങ്ങ് പിശാചിന്റെ ഉറ്റമിത്രമായി മാറും.” അയാള്‍ ചോദിച്ചു: "ഇബ്റാഹീമേ, നീ എന്റെ ദൈവങ്ങളെ വെറുക്കുകയാണോ? എങ്കില്‍ ഉടനെത്തന്നെ ഇതവസാനിപ്പിക്കുക. അല്ലെങ്കില്‍ നിന്നെ ഞാന്‍ കല്ലെറിഞ്ഞാട്ടും. നീ എന്നെന്നേക്കുമായി എന്നെ വിട്ടുപോകണം” ഇബ്റാഹീം പറഞ്ഞു: "അങ്ങയ്ക്ക് സലാം. അങ്ങയ്ക്കു പൊറുത്തുതരാന്‍ ഞാനെന്റെ നാഥനോട് പ്രാര്‍ഥിക്കാം. സംശയമില്ല; അവനെന്നോട് ഏറെ കനിവുറ്റവനാണ്. "നിങ്ങളെയും അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെയും ഞാനിതാ നിരാകരിക്കുന്നു. ഞാനെന്റെ നാഥനോടു മാത്രം പ്രാര്‍ഥിക്കുന്നു. എന്റെ നാഥനെ പ്രാര്‍ഥിക്കുന്നതു കാരണം ഞാനൊരിക്കലും പരാജിതനാവില്ലെന്ന് ഉറപ്പിക്കാം.” അങ്ങനെ ഇബ്റാഹീം അവരെയും അല്ലാഹു അല്ലാത്ത അവരുടെ ആരാധ്യരെയും വെടിഞ്ഞുപോയപ്പോള്‍ അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നല്‍കി. അവരെയെല്ലാം പ്രവാചകന്മാരാക്കുകയും ചെയ്തു. അവരില്‍ നാം നമ്മുടെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചു. അവരുടെ സല്‍ക്കീര്‍ത്തി ഉയര്‍ത്തി." (19:41-49)
ഇബ്രാഹിം നബി (അ) അല്ലാഹുവിനോട് അപേക്ഷിക്കുന്നു    
"ഓര്‍ക്കുക: ഇബ്റാഹീം പറഞ്ഞു: "എന്റെ നാഥാ! മരിച്ചവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്കു കാണിച്ചുതരേണമേ." അല്ലാഹു ചോദിച്ചു: "നീ വിശ്വസിച്ചിട്ടില്ലേ?" അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും അതെ. എന്നാല്‍ എനിക്കു മനസ്സമാധാനം ലഭിക്കാനാണ് ഞാനിതാവശ്യപ്പെടുന്നത്." അല്ലാഹു കല്‍പിച്ചു: "എങ്കില്‍ നാലു പക്ഷികളെ പിടിച്ച് അവയെ നിന്നോട് ഇണക്കമുള്ളതാക്കുക. പിന്നെ അവയുടെ ഓരോ ഭാഗം ഓരോ മലയില്‍ വെക്കുക. എന്നിട്ടവയെ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിയെത്തും. അറിയുക: അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്." (2:260)
ഇബ്രാഹിം നബി (അ) വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം  
"നേരത്തെ നാം ഇബ്റാഹീമിന് തന്റേതായ വിവേകം നല്‍കിയിരുന്നു. നമുക്കദ്ദേഹത്തെ നന്നായറിയാമായിരുന്നു. അദ്ദേഹം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ചതോര്‍ക്കുക: "നിങ്ങള്‍ പൂജിക്കുന്ന ഈ പ്രതിഷ്ഠകള്‍ എന്താണ്?” അവര്‍ പറഞ്ഞു: "ഞങ്ങളുടെ പിതാക്കള്‍ ഇവയെ പൂജിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലാണ്.” അവര്‍ ചോദിച്ചു: "അല്ല; നീ കാര്യമായിത്തന്നെയാണോ ഞങ്ങളോടിപ്പറയുന്നത്; അതോ കളിതമാശ പറയുകയോ?” അദ്ദേഹം പറഞ്ഞു: "അല്ല, യഥാര്‍ഥത്തില്‍ നിങ്ങളുടെ നാഥന്‍ ആകാശഭൂമികളുടെ സംരക്ഷകനാണ്. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഇതു സത്യംതന്നെ എന്ന് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ സാക്ഷ്യം വഹിക്കുന്നു. "അല്ലാഹു തന്നെ സത്യം! നിങ്ങള്‍ പിരിഞ്ഞുപോയശേഷം നിങ്ങളുടെ ഈ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഞാനൊരു തന്ത്രം പ്രയോഗിക്കും.” അദ്ദേഹം അവയെ തുണ്ടം തുണ്ടമാക്കി. വലിയ ഒന്നിനെയൊഴികെ. ഒരുവേള അവര്‍ സത്യത്തിലേക്ക് തിരിച്ചുവന്നെങ്കിലോ? അവര്‍ ചോദിച്ചു: "നമ്മളുടെ ദൈവങ്ങളോട് ഇവ്വിധം ചെയ്തവനാര്? ആരായാലും അവന്‍ അക്രമി തന്നെ.” ചിലര്‍ പറഞ്ഞു: "ഇബ്റാഹീം എന്നു പേരുള്ള ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി സംസാരിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.” അവര്‍ പറഞ്ഞു: "എങ്കില്‍ നിങ്ങളവനെ ജനങ്ങളുടെ കണ്‍മുന്നില്‍ കൊണ്ടു വരിക. അവര്‍ സാക്ഷി പറയട്ടെ.” അവര്‍ ചോദിച്ചു: "ഇബ്റാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെ ഇവ്വിധം ചെയ്തത്?” അദ്ദേഹം പറഞ്ഞു: "അല്ല; ആ ദൈവങ്ങളിലെ ഈ വലിയവനാണിതു ചെയ്തത്. നിങ്ങളവരോടു ചോദിച്ചു നോക്കൂ; അവര്‍ സംസാരിക്കുമെങ്കില്‍ അപ്പോള്‍ അവര്‍ തങ്ങളുടെ ബോധതലത്തിലേക്കൊന്നു തിരിഞ്ഞു. അങ്ങനെ അവരന്യോന്യം പറഞ്ഞു: "നിങ്ങള്‍ തന്നെയാണ് അതിക്രമികള്‍ ” പിന്നെയവര്‍ തല തിരിഞ്ഞു. അവര്‍ പറഞ്ഞു: "ഇവര്‍ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ.” "അപ്പോള്‍ നിങ്ങള്‍ അല്ലാഹുവെക്കൂടാതെ പൂജിക്കുന്നത് നിങ്ങള്‍ക്ക് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെയാണോ? നിങ്ങളുടെയും, അല്ലാഹുവെക്കൂടാതെ നിങ്ങള്‍ പൂജിക്കുന്നവയുടെയും കാര്യം അത്യന്തം അപമാനകരം തന്നെ. നിങ്ങളൊട്ടും ചിന്തിക്കുന്നില്ലേ?” അവര്‍ പറഞ്ഞു: "നിങ്ങളിവനെ ചുട്ടെരിക്കുക. അങ്ങനെ നിങ്ങളുടെ ദൈവങ്ങളെ തുണക്കുക. നിങ്ങള്‍ വല്ലതും ചെയ്യാനുദ്ദേശിക്കുന്നുവെങ്കില്‍ അതാണ് വേണ്ടത്.” നാം പറഞ്ഞു: "തീയേ, തണുക്കൂ; ഇബ്റാഹീമിന് രക്ഷാകവചമാകൂ.” അദ്ദേഹത്തിനെതിരെ അവര്‍ തന്ത്രമൊരുക്കി. എന്നാല്‍ നാമവരെ എല്ലാം നഷ്ടപ്പെട്ടവരാക്കി." (21: 51-70)
മൂസാനബി (അ) യുടെ ജനതയും പശുവിനെ അറുത്ത സംഭവവും 
"ഓര്‍ക്കുക: മൂസ തന്റെ ജനത്തോടു പറഞ്ഞു: "അല്ലാഹു നിങ്ങളോട് ഒരു പശുവെ അറുക്കാന്‍ കല്‍പിച്ചിരിക്കുന്നു." അവര്‍ ചോദിച്ചു: "നീ ഞങ്ങളെ പരിഹസിക്കുകയാണോ?" മൂസ പറഞ്ഞു: "അവിവേകികളില്‍ പെടാതിരിക്കാന്‍ ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു." അവര്‍ പറഞ്ഞു: "അത് ഏതിനമായിരിക്കണമെന്ന് ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ താങ്കളുടെ നാഥനോട് അന്വേഷിക്കുക." മൂസ പറഞ്ഞു: "അല്ലാഹു അറിയിക്കുന്നു: “ആ പശു പ്രായം കുറഞ്ഞതോ കൂടിയതോ ആവരുത്. വയസ്സൊത്തതായിരിക്കണം." അതിനാല്‍ കല്‍പന പാലിക്കുക." അവര്‍ പറഞ്ഞു: "താങ്കള്‍ താങ്കളുടെ നാഥനോട് ഞങ്ങള്‍ക്കുവേണ്ടി അന്വേഷിക്കുക, അതിന്റെ നിറം ഏതായിരിക്കണമെന്ന്." മൂസ പറഞ്ഞു: "കാണികളില്‍ കൌതുകമുണര്‍ത്തുന്ന തെളിഞ്ഞ മഞ്ഞനിറമുള്ള പശുവായിരിക്കണമെന്ന് അല്ലാഹു നിര്‍ദേശിച്ചിരിക്കുന്നു." അവര്‍ പറഞ്ഞു: "അത് ഏതു തരത്തില്‍ പെട്ടതാണെന്ന് ഞങ്ങള്‍ക്കു വിശദീകരിച്ചുതരാന്‍ നീ നിന്റെ നാഥനോടപേക്ഷിക്കുക. പശുക്കളെല്ലാം ഏറക്കുറെ ഒരുപോലിരിക്കുന്നതായി ഞങ്ങള്‍ക്കുതോന്നുന്നു. ദൈവമിച്ഛിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അതിനെ കണ്ടെത്തുക തന്നെ ചെയ്യും." മൂസ പറഞ്ഞു: "അല്ലാഹു അറിയിക്കുന്നു: നിലം ഉഴുതാനോ വിള നനയ്ക്കാനോ ഉപയോഗിക്കാത്തതും കലകളില്ലാത്തതും കുറ്റമറ്റതുമായ പശുവായിരിക്കണം അത്." അവര്‍ പറഞ്ഞു: "ശരി, ഇപ്പോഴാണ് നീ ശരിയായ വിവരം തന്നത്." അങ്ങനെ അവരതിനെ അറുത്തു. അവരത് ചെയ്യാന്‍ തയ്യാറാകുമായിരുന്നില്ല." (2:67-71)
മൂസാനബി (അ)യുടെ ജനതയും കൊലപാതകവും     
"ഓര്‍ക്കുക: നിങ്ങള്‍ ഒരാളെ കൊന്നു. എന്നിട്ട് പരസ്പരാരോപണം നടത്തി കുറ്റത്തില്‍നിന്ന് ഒഴിഞ്ഞുമാറി. എന്നാല്‍ അല്ലാഹു നിങ്ങള്‍ മറച്ചുവെക്കുന്നതിനെ വെളിക്കു കൊണ്ടുവരുന്നവനത്രെ. അപ്പോള്‍ നാം പറഞ്ഞു: "നിങ്ങള്‍ അതിന്റെ ഒരു ഭാഗംകൊണ്ട് ആ ശവശരീരത്തെ അടിക്കുക." അവ്വിധം അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കാനായി അവന്‍ തന്റെ തെളിവുകള്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നു. (2:72,73)
സകരിയ നബി (അ) യും മറിയമും 
"അങ്ങനെ അവളുടെ നാഥന്‍ അവളെ നല്ല നിലയില്‍ സ്വീകരിച്ചു. മെച്ചപ്പെട്ട രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. സകരിയ്യായെ അവളുടെ സംരക്ഷകനാക്കി. സകരിയ്യാ മിഹ്റാബി ല്‍ അവളുടെ അടുത്തു ചെന്നപ്പോഴെല്ലാം അവള്‍ക്കരികെ ആഹാരപദാര്‍ഥങ്ങള്‍ കാണാറുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം ചോദിച്ചു: "മര്‍യം, നിനക്കെവിടെനിന്നാണിത് കിട്ടുന്നത്?" അവള്‍ അറിയിച്ചു: "ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കറ്റ് കൊടുക്കുന്നു." (3:37)
മറിയമും ഈസാനബി (അ) യുടെ തൊട്ടിലിലെ സംസാരവും 
"അങ്ങനെ അവര്‍ ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഗര്‍ഭം ചുമന്ന് അവര്‍ അകലെ ഒറ്റക്കൊരിടത്ത് മാറിത്താമസിച്ചു. പിന്നെ പേറ്റുനോവുണ്ടായപ്പോള്‍ അവര്‍ ഒരീന്തപ്പനയുടെ അടുത്തേക്കുപോയി. അവര്‍ പറഞ്ഞു: "അയ്യോ കഷ്ടം! ഇതിനു മുമ്പേ തന്നെ ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്റെ ഓര്‍മപോലും മാഞ്ഞുപോയിരുന്നെങ്കില്‍ ” അപ്പോള്‍ താഴ്ഭാഗത്തുനിന്ന് അവരോട് വിളിച്ചുപറഞ്ഞു: "നീ ദുഃഖിക്കേണ്ട. നിന്റെ നാഥന്‍ നിന്റെ താഴ്ഭാഗത്ത് ഒരരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു. നീ ആ ഈന്തപ്പന മരമൊന്നു പിടിച്ചു കുലുക്കുക. അത് നിനക്ക് പഴുത്തു പാകമായ പഴം വീഴ്ത്തിത്തരും. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക. അഥവാ, നീയിനി വല്ലവരെയും കാണുകയാണെങ്കില്‍ അവരോട് ഇങ്ങനെ പറഞ്ഞേക്കുക: “ഞാന്‍ പരമകാരുണികനായ അല്ലാഹുവിനു വേണ്ടി നോമ്പെടുക്കാമെന്ന് നേര്‍ച്ചയാക്കിയിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇന്ന് ആരോടും സംസാരിക്കുകയില്ല.” പിന്നെ അവര്‍ ആ കുഞ്ഞിനെയെടുത്ത് തന്റെ ജനത്തിന്റെ അടുത്തു ചെന്നു. അവര്‍ പറഞ്ഞുതുടങ്ങി: "മര്‍യമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്. ഹാറൂന്റെ സോദരീ, നിന്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല.” പ്പോള്‍ മര്‍യം തന്റെ കുഞ്ഞിനു നേരെ വിരല്‍ ചൂണ്ടി. അവര്‍ ചോദിച്ചു: "തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?” കുഞ്ഞ് പറഞ്ഞു: " ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേദപുസ്തകം നല്‍കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും അവനെന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കരിക്കാനും സകാത്ത് നല്‍കാനും അവനെന്നോട് കല്‍പിച്ചിരിക്കുന്നു. അല്ലാഹു എന്നെ എന്റെ മാതാവിനോട് നന്നായി വര്‍ത്തിക്കുന്നവനാക്കിയിരിക്കുന്നു. അവനെന്നെ ക്രൂരനും ഭാഗ്യംകെട്ടവനുമാക്കിയിട്ടില്ല. എന്റെ ജനനദിനത്തിലും മരണദിവസത്തിലും ഉയിര്‍ത്തെഴുന്നേല്‍പ് നാളിലും എനിക്ക് സമാധാനം!” അതാണ് മര്‍യമിന്റെ മകന്‍ ഈസാ. ജനം തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിലുള്ള സത്യസന്ധമായ വിവരണമാണിത്." (19:22-30)
ഈസാനബി (അ) പക്ഷി രൂപമുണ്ടാക്കിയ സംഭവം 
"ഇസ്രയേല്‍ മക്കളിലേക്കു ദൂതനായി അവനെ നിയോഗിക്കും. അവന്‍ പറയും: "ഞാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കായി കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കും. പിന്നെ ഞാനതിലൂതിയാല്‍ അല്ലാഹുവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരും. ജന്മനാ കണ്ണില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തും. ദൈവഹിതമനുസരിച്ച് മരിച്ചവരെ ജീവിപ്പിക്കും. നിങ്ങള്‍ തിന്നുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ചുവെച്ചത് ഏതൊക്കെയെന്നും ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരും. തീര്‍ച്ചയായും അതിലെല്ലാം നിങ്ങള്‍ക്ക് അടയാളങ്ങളുണ്ട്; നിങ്ങള്‍ വിശ്വാസികളെങ്കില്‍ !" (3:49)

31 comments:

 1. >>> ബൈബിളില്‍ പലപ്പോഴും പ്രവാചകന്മാരെ കുറിച്ച് പരിചയപ്പെടുത്തുന്നത് വളരെ മോശമായും അശ്ലീലമായിട്ടുമാണ്. അങ്ങനെയൊരു പരാമര്‍ശം പോലും ഖുര്‍ആന്‍ പ്രവാചകന്മാരെ കുറിച്ച് സൂചിപിക്കുന്നില്ല. അവര്‍ പരിശുദ്ധരായിരുന്നു എന്നാണു ഖുര്‍ആന്‍ പറയുന്നത്. >>>

  പ്രവാചകരെ പരമാവധി വെള്ള പൂശാന്‍ ഖുറാന്‍ നോക്കിയിട്ടുണ്ട്. ബൈബിളിനു അതിന്റെ ആവശ്യം ഇല്ല.
  ഒരു സമൂഹം അവര്‍ ബഹുമാനിക്കുന്ന പ്രവാചകരെ/പൂര്‍വ്വ പിതാക്കന്മാരെ മനപ്പൂര്‍വ്വം താറടിച്ചു കാണിക്കാറില്ല.

  >>> പ്രവാചകന്മാരെ കുറിച്ച് ബൈബിള്‍ പറയാത്ത പല ചരിത്രവും ഖുര്‍ആന്‍ പറയുന്നു. >>>
  പൂര്‍ണ്ണമായും ബൈബിളിന്റെ കോപ്പിയാണ് ഖുറാന്‍ എന്ന് ആരും പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നില്ല. മുമ്പ്‌ കേട്ട പല ബൈബിള്‍ കഥകളും സ്വന്തം കൈയ്യില്‍ നിന്ന് ചേരുവ ചേര്‍ത്ത് (ഒരു പക്ഷെ മറന്നു പോയത് കൊണ്ടാകും) അവതരിപ്പിച്ചു എന്നല്ലാതെ എന്താണ് ഖുറാന്‍ ?
  ഞാന്‍ നോക്കിയിട്ട്, മത്സ്യം വിഴുങ്ങിയ യോനാ പ്രവാചകന്റെ കഥ ഒഴിച്ച് ബാക്കി എല്ലാം വ്യത്യാസങ്ങളോടെയാണ് പറഞ്ഞത്.


  ആദ്യം താങ്കളുടെ ലിസ്റ്റു നോക്കാം. എന്നിട്ട് ഞാന്‍ കണ്ട മറ്റു കാര്യങ്ങള്‍ കൂട്ടി ചേര്‍ക്കാം.

  #നൂഹ് നബി (അ) യും മകനും തമ്മിലുള്ള സംഭാഷണവും മകന്‍ പ്രളയത്തില്‍ പെട്ടതും
  ഇത് ബൈബിളില്‍ ഇല്ല. ദൂരെ മലയില്‍ ഉള്ള മകനോട്‌ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലത്ത് നോഹ് സംസാരിച്ചു എന്നത് പോട്ടെ. ആ മകന്‍ മരിച്ചു പോയതായി പറയുന്ന ഖുറാന്‍ മറ്റൊരു സ്ഥലത്ത് പറയുന്നത് നൂഹിന്റെ മക്കള്‍ ആരും തന്നെ മരിച്ചിട്ടില്ല എന്നാണു. സ്വന്തം കൈയില്‍ നിന്ന് എടുത്തു പറഞ്ഞതിന്റെ ഗുണം അപ്പോള്‍ തന്നെ കിട്ടി. Sura 21:76, 11:42-43

  ReplyDelete
  Replies
  1. >>പ്രവാചകരെ പരമാവധി വെള്ള പൂശാന്‍ ഖുറാന്‍ നോക്കിയിട്ടുണ്ട്. ബൈബിളിനു അതിന്റെ ആവശ്യം ഇല്ല. ഒരു സമൂഹം അവര്‍ ബഹുമാനിക്കുന്ന പ്രവാചകരെ/പൂര്‍വ്വ പിതാക്കന്മാരെ മനപ്പൂര്‍വ്വം താറടിച്ചു കാണിക്കാറില്ല.<<

   = ദൈവം സവിശേഷം തെരഞ്ഞെടുക്കുന്ന പരിശുദ്ധരാണ് പ്രവാചകന്മാര്‍ . അവര്‍ അത്യന്തം വൃത്തികെട്ട പാപങ്ങള്‍ ചെയ്തുവെന്ന് ബൈബിള്‍ പറയുമ്പോള്‍ അതിനെ ന്യായീകരിക്കുന്ന സഹോദരന്റെ മാനസികാവസ്ഥയില്‍ സഹതപിക്കുന്നു. പ്രവാചകന്മാരുടെ വിരോധികള്‍ (പ്രവാചകന്മാരെ ബഹുമാനിക്കുന്നവരല്ല) ഉണ്ടാക്കിയ ഇത്തരം കഥകള്‍ ഖുര്‍ആന്‍ അംഗീകരിക്കാത്തത് അതിന്റെ മഹത്വത്തിനുള്ള വലിയ തെളിവാണ്.

   >> നൂഹ് നബി (അ) യും മകനും തമ്മിലുള്ള സംഭാഷണവും മകന്‍ പ്രളയത്തില്‍ പെട്ടതും
   ഇത് ബൈബിളില്‍ ഇല്ല. ദൂരെ മലയില്‍ ഉള്ള മകനോട്‌ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലത്ത് നോഹ് സംസാരിച്ചു എന്നത് പോട്ടെ. ആ മകന്‍ മരിച്ചു പോയതായി പറയുന്ന ഖുറാന്‍ മറ്റൊരു സ്ഥലത്ത് പറയുന്നത് നൂഹിന്റെ മക്കള്‍ ആരും തന്നെ മരിച്ചിട്ടില്ല എന്നാണു. സ്വന്തം കൈയില്‍ നിന്ന് എടുത്തു പറഞ്ഞതിന്റെ ഗുണം അപ്പോള്‍ തന്നെ കിട്ടി. Sura 21:76, 11:42-43<<

   = ദൂരെ മലയില്‍ നില്‍ക്കുന്ന മകനോട്‌ നൂഹ് നബി (അ) സംസാരിച്ചുവെന്നു ഖുര്‍ആനില്‍ എവിടെയാണ് പറഞ്ഞിരിക്കുന്നത്? ഒരു വിമര്‍ശനം ഉന്നയിക്കുമ്പോള്‍ കാര്യങ്ങള്‍ ശ്രദ്ധിച്ചു പഠിക്കണമെന്ന് ഉണര്‍ത്തുന്നു.
   നൂഹ് നബി (അ) യുടെ മക്കള്‍ ആരും തന്നെ മരിച്ചില്ല എന്ന് താങ്കള്‍ കൊടുത്ത സൂക്തങ്ങളില്‍ പറയുന്നില്ല. അങ്ങനെയുണ്ടെങ്കില്‍ കാണിച്ചു തരണം. Sura 21:76, 11:42-43 എന്ന് നമ്പര്‍ കൊടുത്തത് കൊണ്ട് കാര്യമില്ല.

   Delete
  2. to sajan jcb:

   നൂഹിനെയും ( ഓര്‍ക്കുക ). മുമ്പ്‌ അദ്ദേഹം വിളിച്ച്‌ പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന്‌ നാം ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം മഹാ ദുഃഖത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തി. (21:76)

   പര്‍വ്വതതുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത്‌ ( കപ്പല്‍ ) അവരെയും കൊണ്ട്‌ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. നൂഹ്‌ തന്‍റെ മകനെ വിളിച്ചു. അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു. എന്‍റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്‌ (11:42)

   അവന്‍ പറഞ്ഞു: വെള്ളത്തില്‍ നിന്ന്‌ എനിക്ക്‌ രക്ഷനല്‍കുന്ന വല്ല മലയിലും ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്ന്‌ ഇന്ന്‌ രക്ഷനല്‍കാന്‍ ആരുമില്ല; അവന്‍ കരുണ ചെയ്തവര്‍ക്കൊഴികെ. ( അപ്പോഴേക്കും ) അവര്‍ രണ്ട്‌ പേര്‍ക്കുമിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി. (11:43)   ഇത് വരെ നിങ്ങള്‍ പറഞ്ഞതായിരുന്നു, ബാക്കി കൂടി ശ്രദ്ധിക്കൂ!


   നൂഹ്‌ തന്‍റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട്‌ പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ മകന്‍ എന്‍റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്‍റെ വാഗ്ദാനം സത്യമാണുതാനും. നീ വിധികര്‍ത്താക്കളില്‍ വെച്ച്‌ ഏറ്റവും നല്ല വിധികര്‍ത്താവുമാണ്‌ (11:45)

   അവന്‍ ( അല്ലാഹു ) പറഞ്ഞു: "നൂഹേ, തീര്‍ച്ചയായും അവന്‍ നിന്‍റെ കുടുംബത്തില്‍ പെട്ടവനല്ല". തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത്‌ ചെയ്തവനാണ്‌. അതിനാല്‍ നിനക്ക്‌ അറിവില്ലാത്ത കാര്യം എന്നോട്‌ ആവശ്യപ്പെടരുത്‌. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകരുതെന്ന്‌ ഞാന്‍ നിന്നോട്‌ ഉപദേശിക്കുകയാണ്‌. (11:46)

   Delete
 2. #ഇബ്രാഹിം നബി (അ) യും നംറൂദും തമ്മില്‍ നടന്ന സംവാദം
  #ഇബ്രാഹിം നബി (അ)യും പിതാവും തമ്മില്‍ നടന്ന സംഭാഷണം
  ഇങ്ങനെ ഒരു സംഭാഷണം ബൈബിളില്‍ ഇല്ല. അത് മാത്രമോ?
  ഇബ്രാഹിം സുറ 6:79 വരെയുള്ള ഭാഗവും ബൈബിളില്‍ ഇല്ല. സൂര്യനെയും നക്ഷത്രങ്ങളെയും ഇബ്രാഹിം ആരാധിക്കുന്ന ഭാഗം.
  എന്നിട്ട് അല്ലാഹു പറയുന്ന ഭാഗം ശ്രദ്ധിക്കുക
  6:88 അതാണ്‌ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അത്‌ മുഖേന തന്‍റെ ദാസന്‍മാരില്‍ നിന്ന്‌ താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കുന്നു. അവര്‍ ( അല്ലാഹുവോട്‌ ) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു.

  ഇവിടെ ഇബ്രാഹിം മറ്റുള്ളതിനെ ആരാധന നടത്തിയിട്ടും അല്ലാഹു നേര്‍ മാര്‍ഗത്തിലേക്ക്‌ നയിച്ചു.
  ഇതും ബൈബിളില്‍ ഇല്ല എന്നത് താന്കള്‍ കാണാത് പോയോ?

  #ഇബ്രാഹിം നബി (അ) വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം

  ഇത് ബൈബിളില്‍ ഇല്ല എന്നത് ശരിയാണ്. പക്ഷെ യഹൂദരുടെ ഇടയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന കഥയാണ് എന്ന് മാത്രം.
  http://judaism.about.com/library/3_askrabbi_o/bl_simmons_abrahamidols.htm

  http://www.azamra.org/Earth/mount-03.html ലിങ്ക് കൂടി നോക്കുക. അതില്‍ ഒരു ഒരു ഖുറാന്‍ സൂക്തതിനെ പോലെയുള്ള ഭാഗം കാണാം.
  Then the sun rose and shone in all its glory. Abraham said, "This is the most powerful force. This is God. I will worship this." But towards evening, as the sun set, Abraham understood that the sun is also not God. Out of the darkness, the moon rose and shone its light, and Abraham thought: "Yes, this time I have found God".
  ചുരുക്കം പറഞ്ഞാല്‍ ഖുര്‍ആന്‍ പകര്‍ത്തിയ മറ്റു യഹൂദ പുസ്തകങ്ങളും ഉണ്ടെന്നര്‍ഥം !!

  മൂസാനബി (അ) യുടെ ജനതയും പശുവിനെ അറുത്ത സംഭവവും
  ഉം... മഞ്ഞ പശു ! മഞ്ഞ ലോഹം കൊണ്ട് ഒരു വിഗ്രഹം ഉണ്ടാക്കി എന്ന് ബൈബിള്‍ പറഞ്ഞപ്പോള്‍ മഞ്ഞ പശുവായി നബിക്ക് മനസിലായി.

  ReplyDelete
  Replies
  1. >> ഇവിടെ ഇബ്രാഹിം മറ്റുള്ളതിനെ ആരാധന നടത്തിയിട്ടും അല്ലാഹു നേര്‍ മാര്‍ഗത്തിലേക്ക്‌ നയിച്ചു. ഇതും ബൈബിളില്‍ ഇല്ല എന്നത് താന്കള്‍ കാണാത് പോയോ? <<

   = ബൈബിളില്‍ പറയാത്ത എല്ലാ ഖുര്‍ആന്‍ ചരിത്ര കഥനങ്ങളും പോസ്റ്റില്‍ ഉണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ല. ചിലതു മാത്രമേ കൊടുത്തിട്ടുള്ളൂ.
   ഇബ്രാഹീം നബി (അ) മറ്റുള്ളവര്‍ക്ക് ആരാധന നടത്തി എന്ന ആരോപണം പച്ചക്കള്ളമാണ്. ഖുര്‍ആന്‍ ശരിക്ക് പഠിക്കാതെ വിമര്‍ശിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം.

   "അങ്ങനെ രാവണഞ്ഞപ്പോള്‍ ഒരു നക്ഷത്രം കണ്ട് അദ്ദേഹം പറഞ്ഞു: `ഇതാണ് എന്റെ റബ്ബ്.` പക്ഷേ, അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: `അസ്തമിച്ചു പോകുന്നവരെ ഞാന്‍ കാംക്ഷിക്കുന്നില്ല.` പിന്നെ ചന്ദ്രന്‍ ശോഭിക്കുന്നത് കണ്ടപ്പോള്‍ പറഞ്ഞു: `ഇതാണ് എന്റെ റബ്ബ്.` പക്ഷേ, അതും അസ്തമിച്ചപ്പോള്‍ പറഞ്ഞു: `എന്റെ റബ്ബ് എനിക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ വഴിപിഴച്ചവരില്‍ പെട്ടുപോകും.` അനന്തരം സൂര്യന്‍ പ്രകാശിക്കുന്നതു കണ്ടപ്പോള്‍ പറഞ്ഞു: `ഇതാണ് എന്റെ റബ്ബ്. ഇത് എല്ലാറ്റിലും വലുതാണല്ലോ!` പക്ഷേ, അതും അസ്തമിച്ചപ്പോള്‍ ഇബ്റാഹീം ഉറക്കെ പ്രഖ്യാപിച്ചു: `എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന്റെ പങ്കാളികളാക്കുന്ന സകലതില്‍ നിന്നും ഞാന്‍ വിരക്തനാകുന്നു. ഞാന്‍ എന്റെ മുഖം, ആകാശഭൂമികളെ സൃഷ്ടിച്ചവനായ ആ അസ്തിത്വത്തിലേക്ക് ഏകാഗ്രനായി തിരിച്ചിരിക്കുന്നു. ഞാന്‍ ഒരിക്കലും പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനല്ല." (6:76-79)

   ഇബ്രാഹീം (അ) തന്റെ ജനതയെ ബഹുദൈവാരാധനക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ യുക്തിഭദ്രമായി സ്വീകരിച്ച ഈ രീതിയെ തന്നെ ചൂണ്ടിക്കാണിച്ചു ഇബ്രാഹീം ബഹുദൈവാരധാന നടത്തി എന്ന് പറയുന്നത് തികഞ്ഞ അനീതിയാണ്.

   >>#ഇബ്രാഹിം നബി (അ) വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം
   ഇത് ബൈബിളില്‍ ഇല്ല എന്നത് ശരിയാണ്. പക്ഷെ യഹൂദരുടെ ഇടയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന കഥയാണ് എന്ന് മാത്രം.<<

   = ഈ വിഷയകമായി മറ്റൊരു പോസ്റ്റ്‌ ഉടന്‍ പ്രതീക്ഷിക്കുക

   >> ഉം... മഞ്ഞ പശു ! മഞ്ഞ ലോഹം കൊണ്ട് ഒരു വിഗ്രഹം ഉണ്ടാക്കി എന്ന് ബൈബിള്‍ പറഞ്ഞപ്പോള്‍ മഞ്ഞ പശുവായി നബിക്ക് മനസിലായി.<<

   = ഇപ്പറഞ്ഞത്‌ മഞ്ഞ കണ്ണട വെച്ച് മാത്രം ഖുര്‍ആന്‍ വായിക്കുന്നതിന്റെ ഉദാഹരണം. വെറും ഊഹം. തെളിവുകളില്ലാത്ത ബാലിശമായ സംസാരം. സ്വര്‍ണം കൊണ്ട് പശുവിന്റെ വിഗ്രഹം ഉണ്ടാക്കിയ സംഭവവും പശുവിനെ അറുത്ത സംഭവവും രണ്ടും രണ്ടാണ്. ഖുര്‍ആന്‍ ആ രണ്ടു ചരിത്രവും വേറെ തന്നെ പറയുന്നുണ്ട്.

   Delete
 3. #സകരിയ നബി (അ) യും മറിയമും
  Gospel of James, Gospel of Pseudo-Matthew chapter 20 എന്നിവയില്‍ ഇത് ഉണ്ട്. എവിടെ നിന്നൊക്കെ അടിച്ചു മാറ്റിയത് എന്ന ഊഹം കിട്ടുന്നുണ്ടോ?
  #മറിയമും ഈസാനബി (അ) യുടെ തൊട്ടിലിലെ സംസാരവും
  പക്ഷെ , ഇതൊക്കെ ആദ്യം പറഞ്ഞത് ഖുറാന്‍ അല്ല എന്ന് മാത്രം...
  http://en.wikipedia.org/wiki/Legends_and_the_Quran
  Infancy Gospel of Thomas: 6:1-2
  A teacher named Zacchaeus overheard everything Jesus said to Joseph and marveled, saying to himself, “As just a child, he utters these things.”

  Arabic Infancy Gospel 1:2-3
  Mary, I am Jesus the Son of God, that word, which thou didst bring forth according to the declaration of the angel Gabriel to thee, and my father hath sent me for the salvation of the world.
  #ഈസാനബി (അ) പക്ഷി രൂപമുണ്ടാക്കിയ സംഭവം

  Infancy Gospel of Thomas
  “ [Jesus] then made soft clay and shaped it into twelve sparrows.[21] ”


  സുവിശേഷത്തില്‍ ഇല്ല എന്ന് മാത്രം . സമാനമായ കഥകള്‍ കാനോനികം അല്ലാത്ത പുസ്തകകളില്‍ ഉണ്ട്.
  എവിടെ നിന്നൊക്കെ അടിച്ചു മാറ്റിയത് എന്ന് നബിക്ക് പോലും അറിവുണ്ടാവില്ല.
  അത്രയധികം കഥകള്‍ നബിയാകുന്നതിനു മുമ്പ് നടത്തിയ കച്ചവട യാത്രകളില്‍ നിന്ന് കേട്ടിട്ടുണ്ടാകും.
  ക്രിസ്ത്യന്‍ കേന്ദ്രമായ സിറിയ ആയിരുന്നുവല്ലോ ഒരു പ്രധാന കച്ചവട സ്ഥലം.

  പറ്റുമെങ്കില്‍ ഈ ലിങ്ക് നോക്കുക.
  http://en.wikipedia.org/wiki/Legends_and_the_Quran
  ഖുറാന്‍ കോപ്പിയടിച്ച മറ്റു പുസ്തകങ്ങളെ പറ്റി വ്യക്തമായി കാണാം.
  ReplyDelete
  Replies
  1. = ഈ വിഷയകമായി മറ്റൊരു പോസ്റ്റ്‌ ഉടന്‍ പ്രതീക്ഷിക്കുക

   Delete

  2. HAMAAN IN HEIROGLYPHS: ബൈബിളുകളില്‍ തീരെ പരാമര്‍ശിക്കാത്തതും അത കൊണ്ടു തന്നെ
   വിമര്‍ശന വിധേയമായതുമായ ഒരു സംഭവം ഫറോവയുമായി ബന്ധപ്പെടുത്തി ഖുറാന്‍ പറയുന്നുണ്ട്.
   താന്‍ ദൈവമാണെന്ന് വാദിക്കുന്ന ഫറോവ തന്റെ ഉദ്യോഗസ്ഥനായ ഹാമാനോട് കളിമണ്ണ് കൊണ്ട്
   ഇഷ്ടിക ചുട്ടെടുത്ത് ഒരു ഉന്നതമായ ഗോപുരം ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടുന്നു. അതില്‍ കയറി
   ആകാശത്ത് മൂസയുടെ ദൈവമുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നത്രെ ലക്‌ഷ്യം.
   (ഖുര്‍ആന്‍: 28:38, 40:36-37)

   ഫറോവയുമായി ബന്ധപ്പെട്ടു ഹാമാന്‍ എന്നൊരാള്‍ ചരിത്രത്തില്‍ ഇല്ലെന്നും ബൈബിളിലെ എസ്തേറിന്റെ
   പുസ്തകത്തിലെ ഹാമാനിനെ മുഹമ്മദ്‌ തന്റെ ഭാവനകള്‍ കലര്‍ത്തി ഫറോവയുടെ കഥയുമായി
   ബന്ധപ്പെടുത്തിയതാണെന്നും വിമര്‍ശകര്‍ വാദിക്കുന്നു. " ഫറോവമാരുടെ കാലത്ത്‌ ചുട്ടെടുത്ത് ഇഷ്ടിക
   നിര്‍മിക്കുന്ന വിദ്യ ഈജിപ്തില്‍ നിലവിലുണ്ടായിരുന്നില്ലെന്നും റോമാക്കാരുടെ കാലത്താണ് അത്
   ആരംഭിച്ചതെന്നും ഈജിപ്ഷ്യന്‍ പുരാവസ്തു ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ 19ാം നൂറ്റാണ്ടില്‍
   വിരചിതമായ ചില ഗ്രന്ഥങ്ങളുടെ പ്രബലതയില്‍ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

   എന്നാല്‍ 19ാം നൂറ്റാണ്ടിലെ സ്ഥിതിയല്ല ഇന്നുള്ളത്‌. പുരാതന ഈജിപ്തിനെ കുറിച്ചുള്ള പഠന ശാഖ
   വളരെയധികം വികാസം പ്രാപിക്കുകയും പുരാതന ഈജിപ്തില്‍ നിലവിലുണ്ടായിരുന്ന ചിത്ര ലിപി
   ഹൈറഗ്ലിഫു (heiroglyph) കള്‍ പൂര്‍ണ്ണമായി വായിചെടുക്കുകയും അവകളുടെ സ്വഭാവ രൂപത്തിലേക്ക്
   അവയെ കൊണ്ട് വരികയും ചെയ്യുന്നതില്‍ ജീന്‍ ഫ്രാന്‍ തോയിസ്‌ ചാമ്പോളിയന്‍ എന്ന ശാസ്ത്രജ്ഞന്‍
   പൂര്‍ണമായി വിജയിച്ചു. (Encyclopaedia brittanca online "Heiroglyphs")

   പുരാതന ഈജിപ്തിനെ കുറിച്ച് ബൈബിള്കളിലുള്ളതിലേറെ എത്രയോ കാര്യങ്ങള്‍ ഇന്ന് ലഭ്യമാണെന്ന്
   അര്‍ത്ഥം. ഹാമാന്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രസിദ്ധ ഖുറാന്‍ ഗവേഷകനായ മോറിസ് ബുക്കായി
   നടത്തിയ പഠനം വളരെ ശ്രദ്ധേയമാണ്. അദ്ദേഹം ഹാമാന്‍ എന്ന പദം ഖുറാനില്‍ എഴുതിയത് പോലെ
   കോപ്പിഎടുത്തു കൊണ്ട് ഒരു ഫ്രഞ്ച് ഈജിപ്തോലജിസ്ട്ടിനെ സമീപിച്ചു. ഏഴാം നൂറ്റാണ്ടിലെ ഒരു രേഖയില്‍
   (ഖുറാനില്‍) ഈജിപ്ത്യന്‍ ചരിത്രവുമായി ബന്ധപ്പെട്ട ഒരാളെ സൂചിപ്പിക്കുവാന്‍ പ്രയോഗിച്ച നാമമാണിതെന്നു
   അദ്ദേഹത്തോട്‌ സൂചിപ്പിച്ചപ്പോള്‍ അതിന്റെ ഹീരോഗ്ലിഫ്‌ ലിപ്യന്തരം അദ്ദേഹം എഴുതിക്കൊടുക്കുകയും
   ഏഴാം നൂറ്റാണ്ടില്‍ ഹീരോഗ്ലിഫുകള്‍ പൂര്‍ണമായും വിസ്മൃതിയിലാണ്ടതിനാല്‍ അന്നത്തെ ഒരു
   രേഖയില്‍ ഇത് കണ്ടെത്തുക തികച്ചും അസംഭവ്യമാണെന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. തുടര്‍
   പഠനങ്ങള്‍ക്ക്‌ വേണ്ടി രാന്‍കെ (Henmann ranke) യുടെ Dictionary of Personal Names of the New
   Kingdom എന്ന പുസ്തകം നിര്‍ദേശിക്കുകയും ചെയ്തു.

   ആ പുസ്തകം വായിച്ചു കൊണ്ട് ബുക്കായി വികാരാധീനനാകുന്നത് കാണുക.

   "ആ പുസ്തകം വായിച്ചപ്പോള്‍ അദ്ദേഹം എന്റെ മുന്നില്‍ വെച്ചു എഴുതിയത്‌ പോലെത്തന്നെയുള്ള
   ഹൈരോഗ്ലിഫ്‌ ലിപികളില്‍ എഴുതപ്പെട്ട പ്രസ്തുത നാമവും അതിന്റെ ജര്‍മ്മന്‍ ഭാഷയിലുള്ള
   ലിപ്യന്തരണവും കാണാന്‍ കഴിഞ്ഞു.

   ആ വിദഗ്ദന്‍ സങ്കല്പിച്ചു പറഞ്ഞതെല്ലാം ശരിയാണെന്ന് ഈ നിഘണ്ടു എന്നെ ബോദ്ധ്യപ്പെടുത്തി.
   ഹാമാന്റെ തൊഴില്‍ വായിച്ചപ്പോള്‍ ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്ഥബ്ധനായിപ്പോയി. "കല്ല്‌ വെട്ടു
   കുഴിയിലെ തൊഴിലാളികളുടെ നേതാവ്‌........!" ഖുരാനിലെന്താണോ പറയുന്നത്, കൃത്യമായും അത് തന്നെ!
   ഫരോവയുടെതായി ഖുറാന്‍ ഉദ്ധരിക്കുന്ന വചനം ഒരു കെട്ടിട നിര്‍താമാവിനെയാണല്ലോ അഭിസംബോധന
   ചെയ്യുന്നത്.

   ഹാമാനെ കുറിച്ച് നേരത്തെ സൂചിപ്പിച്ച നിഘണ്ടുവില്‍ പരാമര്‍ശിക്കപ്പെട്ട പുരത്തിന്റെ ഫോട്ടോ
   കോപ്പിയും ഖുറാനിലെ പ്രസ്തുത നാമമുള്ള പേജുകളും നേരത്തെ പറഞ്ഞ വിദഗ്ധനു കാണിച്ചു
   കൊടുത്തപ്പോള്‍ അയാളും അമ്പരന്നു പോയി.....! അയാള്‍ക്ക്‌ മിണ്ടാട്ടം നിന്ന് പോയി....!
   (Dr.Maurice Bucaille: Moses and Pharoah,The Hebrews in Egypt. 1995, Tokyo P:192)

   വിസ്മയകരം! അത്ഭുതകരം!! ബൈബിളിന്റെ വെളിച്ചത്തില്‍ ഖുറാനെ വിമര്ഷിച്ഛവര്‍ക്ക് പുതിയ
   ഗവേഷണങ്ങളുടെ ഉച്ച വെയിലില്‍ സൂര്യാഖാതമേറ്റിരിക്കുന്നു!! ഹൈരെഗ്ലിഫുകലെക്കുരിച്ച് ഒന്നുമറിയാത്ത
   കാലത്ത്‌ അവതീര്‍ണമായ ഖുറാനില്‍ ചേര്‍ക്കാന്‍ ഇത്തരം അറിവുകള്‍ മുഹമ്മദ്‌ നബി (സ) ക്ക്
   എങ്ങനെ കിട്ടി?

   " പ്രതാപിയും കാരുന്യവാനുമായ അല്ലാഹുവില്‍ നിന്ന് അവതീര്‍ണ്ണമായ ഗ്രന്ഥമാണിത്". (ഖു;36:5)

   Delete
  3. and please watch this video:

   ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍

   http://www.youtube.com/watch?v=cuxrgdlKdgg

   Delete

 4. ഇനി ബൈബിളില്‍ നിന്ന് ഖുറാന്‍ തെറ്റിച്ചു പറഞ്ഞ കാര്യങ്ങള്‍ . ഖുറാന്‍ സൂക്തങ്ങള്‍ തന്നെ നബി മറന്നു പോയതായി ഹദീസില്‍ കാണാം. അപ്പോള്‍ അതിനും അഞ്ചിരട്ടി വലിപ്പമുള്ള ബൈബിള്‍ എങ്ങിനെ ശരിയായി ഓര്‍ത്തിരിക്കും?
  ഒന്ന് ഓടിച്ചു നോക്കാം...
  ഒന്ന്) അബ്രഹാതിനു ചെറുപ്പത്തില്‍ അബ്രാം എന്നാ പേരുള്ളതായി ഖുരാന് അറിവില്ല. ചെറുപ്പത്തിലും അബ്രഹാം എന്നാണു അബ്രാമിനെ വിളിച്ചിരുന്നത്‌ എന്നാണു ഖുറാന്‍ പറയുന്നത്.
  രണ്ടു) ജോഹഫിന്റെ അമ്മ (യാക്കോബിന്റെ ഭാര്യ) ഈജിപ്തില്‍ പോകുന്നതിനു മുമ്പേ മരിച്ചു എന്ന് ബൈബിള്‍ .
  ആ കാര്യം ഖുറാന് അറിയില്ല. യാക്കോബും ഭാര്യയും കൂടി ഇഇജിപ്തില്‍ പോയി എന്നായി.
  മൂന്ന്‍) മോശയെ ദത്തെടുത്തത് ആര്? ഫറവോന്റെ മകളോ ഭാര്യയോ?
  നാല് ) മോശയുടെ കല്യാണം ഖുരാനിലെത് വായിച്ചാല്‍ പിന്നെ മോശയുടെ വിവാഹവും യാക്കോബിന്റെ വിവാഹവും ബൈബിളില്‍ പറഞ്ഞത് വായിക്കേണ്ട കാര്യം ഇല്ല. രണ്ടും സംഭവങ്ങളും കൂടി കൂട്ടി കുഴച്ചു നബി ഖുറാനില്‍ മോശയുടെ വിവാഹമായി പറഞ്ഞിട്ടുണ്ട്.
  അഞ്ച്) മരിക്കുമ്പോള്‍ നോഹയുടെ വയസു എത്ര?
  950 എന്ന് ബൈബിള്‍ . ഖുറാനില്‍ ആ വയസ്സില്‍ പ്രളയം വന്നിട്ടേയുള്ളൂ.
  ആറു) സോളമന്‍ ഷീബ രാജ്ഞിയെ വിളിച്ചു വരുത്തിയോ അതോ ബൈബിളില്‍ ഉള്ള പോലെ രാജ്ഞി സോളമനെ പറ്റി കേട്ടറിഞ്ഞു വന്നുവോ?
  ആരാണ് പേര് കേട്ടയാള്‍? ബൈബിള്‍ പ്രകാര മാണെങ്കില്‍ സോളമന്‍ . ഖുറാന്‍ പ്രകാരമാണെങ്കില്‍ ഷീബ. കാരണം സോളമന്‍ ഷീബയെ പറ്റി കേട്ടിട്ടുണ്ട് . ആളയച്ചു വരുത്തി. ഷീബ സോളമനെ പറ്റി കേട്ടിട്ടില്ല.

  ഏഴു) യേശു മുപ്പത്തി മൂന്നാം വയസിനടുത്തു മരിച്ചു എന്ന് ബൈബിള്‍ , ഖുറാനിലെ യേശു വയസാം കാലത്തും അവരെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
  ഇതില്‍ ഒക്കെ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്...

  യേശുവിന്റെ അമ്മാവനെ പറ്റിയും മുത്തച്ചനെ പറ്റിയും ഉള്ള ഖുര്‍ആനിന്റെ വിവരണം.
  ഖുറാന്‍ പ്രകാരം യേശുവിന്റെ അമ്മയുടെ സഹോദരന്‍ (അമ്മാവന്‍) - ഹാരൂണ്‍
  ഖുറാന്‍ പ്രകാരം യേശുവിന്റെ അമ്മയുടെ അച്ഛന്‍ - ഇമ്രാന്‍

  ബൈബിള്‍ പ്രകാരം ഇമ്രാന്റെ മകന്‍ ഹാരൂണ്‍ അവന്റെ സഹോദരന്‍ മോശ, അവര്‍ക്ക്‌ ഒരു സഹോദരി ഉണ്ടായിരുന്നു ,പേര് മറിയം.
  യേശുവിന്റെ അമ്മയുടെ പേരും മറിയം. ഈ മറിയം രണ്ടും ഒരാളാണെന്ന് സങ്കല്പിച്ചു നോക്കൂ. അപ്പോള്‍ ഖുരനൈന്റെ വിവരണം കൂട്ടി മുട്ടുന്നത് കാണാം.

  ReplyDelete
 5. Waraqa bin Nawfal ആരായിരുന്നു?
  ഇദ്ദേഹത്തിന് പഴയ വേദങ്ങളില്‍ അറിവുണ്ടായിരുന്നോ?
  നബി അദ്ദേഹത്തിന്റെ ആരായിരുന്നു?
  നബി അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നോ?


  എന്ന ലളിതമായ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടിയാല്‍ എങ്ങിനെ ഖുര്‍ആന്‍ ഉണ്ടായി എന്നതിന്റെ ഏകദേശ രൂപം കിട്ടും.

  ReplyDelete
  Replies
  1. = ഈ വിഷയകമായി മറ്റൊരു പോസ്റ്റ്‌ ഉടന്‍ പ്രതീക്ഷിക്കുക

   Delete
 6. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന പല സമുദായങ്ങളില്‍ ഒന്നാണ് ഇസ്രായേല്‍ സമുദായം. എന്നാല്‍ ബൈബിള്‍ പ്രതിപാധിക്കുന്നത് ഇസ്രായേല്‍ സമുദായത്തെ കുറിച്ചും, അവരുടെ പൂര്‍വ്വ തലമുറകളെ കുറിച്ചമാണ്.

  ചുരുക്കിപ്പരഞ്ഞാല്‍ ബൈബിളില്‍ ഇല്ലാത്ത പല സമുദായങ്ങളെ കുറിച്ചും ഖുര്‍ആന്‍ പറയുന്നു.

  ഇതിനെല്ലാം പുറമേ ബൈബിള്‍ മാര്‍ഗദര്‍ശനം നടത്തുന്നതും ഇസ്രായേല്‍ സമുദായതോടാണ്. മറ്റുള്ളവരെ വിജാതീയര്‍ എന്നും, വിജാതീയരെ തന്നെ മോശമായ വാക്കുകളിലൂടെയാണ് ബൈബിള്‍ ഉപമിക്കുന്നത്.
  എന്നാല്‍ ഖുര്‍ആന്‍ മനുഷ്യ സമുദായത്തിന്, തുല്യമായി വെളിച്ചം നല്‍കുന്നു.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. sajan said: "ഇനി ബൈബിളില്‍ നിന്ന് ഖുറാന്‍ തെറ്റിച്ചു പറഞ്ഞ കാര്യങ്ങള്‍ . ഖുറാന്‍ സൂക്തങ്ങള്‍ തന്നെ നബി മറന്നു പോയതായി ഹദീസില്‍ കാണാം. അപ്പോള്‍ അതിനും അഞ്ചിരട്ടി വലിപ്പമുള്ള ബൈബിള്‍ എങ്ങിനെ ശരിയായി ഓര്‍ത്തിരിക്കും?"


  നബി ഒരു മനുഷ്യനാണ്‌; നമ്മെപ്പോലെ അദ്ദേഹവും ചിലപ്പോള്‍ ചില കാര്യങ്ങള്‍ മറന്നെന്നിരിക്കും. ഖുര്‍ആനിന്റെ സംരക്ഷണച്ചുമതല അല്ലാഹു നബിയെ ഏല്‍പ്പിച്ചിട്ടില്ല. അത്കൊണ്ട് നബി മറന്നാലും ഒരു ഭാഗവും ഖുര്‍ആനില്‍ നിന്ന് നഷ്ടപ്പെടുകയില്ല. അതിന്റെ സംരക്ഷണച്ചുമതല അല്ലാഹു ഏറ്റെടുത്തിരിക്കുകയാണ്‌. അത് എങ്ങനെ നിര്‍വ്വഹിക്കണമെന്ന് അവന്നറിയാം.
  ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം."

  നബി (സ) മറവിയില്ലാത്തവനാണ് എന്ന വാദം മുസ്ലീങ്ങല്‍ക്കില്ലാതതിനാല്‍, "മറവി" പ്രയോഗത്തിന് ഈ ചര്‍ച്ചയില്‍ യാതൊരു പ്രാധാന്യവുമില്ല. അത് കേവലം വായനക്കാരെ തെറ്റിദ്ധരിപ്പിക്കല്‍ മാത്രമാണ്.

  ReplyDelete
 9. സാജന്‍ : "ഒന്ന്) അബ്രഹാതിനു ചെറുപ്പത്തില്‍ അബ്രാം എന്നാ പേരുള്ളതായി ഖുരാന് അറിവില്ല. ചെറുപ്പത്തിലും അബ്രഹാം എന്നാണു അബ്രാമിനെ വിളിച്ചിരുന്നത്‌ എന്നാണു ഖുറാന്‍ പറയുന്നത്.
  രണ്ടു) ജോഹഫിന്റെ അമ്മ (യാക്കോബിന്റെ ഭാര്യ) ഈജിപ്തില്‍ പോകുന്നതിനു മുമ്പേ മരിച്ചു എന്ന് ബൈബിള്‍ .
  ആ കാര്യം ഖുറാന് അറിയില്ല. യാക്കോബും ഭാര്യയും കൂടി ഇഇജിപ്തില്‍ പോയി എന്നായി.
  മൂന്ന്‍) മോശയെ ദത്തെടുത്തത് ആര്? ഫറവോന്റെ മകളോ ഭാര്യയോ? ...."

  ... ഇങ്ങിനെ പല കാര്യങ്ങളും സാജന്‍ ഉദ്ധരിക്കുന്നു. സാജന്‍ ഉദ്ധരിക്കാത്ത ധാരാളം കാര്യങ്ങള്‍ ഇനിനും ഈ വിഷയത്തില്‍ കിട്ടും.
  ഇത്തരം കാര്യങ്ങളുടെ യാഥാര്‍ഥ്യം തെളിയിക്കാന്‍ മറ്റൊരു സ്രോതസ് ഇല്ലാത്തതിനാല്‍ അത് കേവലം ഒരു വിശ്വാസത്തിലപ്പുറം ഈ വാദത്തിന് യാതൊരു പ്രാധാന്യവുമില്ല. ഏതാണ് ശരിഎന്നതാണ് ആദ്യം ചര്‍ച്ചചെയ്യേണ്ടത്‌, ബൈബിളിന്റെ പ്രാമാണികതയാണ് ആദ്യം തെളിയിക്കേണ്ടത്‌..

  ഇത്തരം വ്യത്യാസങ്ങളും വൈരൂധ്യങ്ങളും തെളിയിക്കുന്നത് ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയല്ല എന്ന് തന്നെയാണ്. സാജന്‍ അത് കേവലം മറവിയില്‍ പൂഴ്ത്തി ഒഴിവാകുന്നു.

  ReplyDelete
 10. സാജന്‍ പറയുന്നു: "....യേശുവിന്റെ അമ്മയുടെ പേരും മറിയം. ഈ മറിയം രണ്ടും ഒരാളാണെന്ന് സങ്കല്പിച്ചു നോക്കൂ.. അപ്പോള്‍ ഖുരനൈന്റെ വിവരണം കൂട്ടി മുട്ടുന്നത് കാണാം."

  =കൂടുതല്‍ എന്ത് വേണം... ഇങ്ങിനെ സങ്കല്‍പ്പിച്ചുണ്ടാക്കുന്ന കെട്ടുകഥകള്‍ മാത്രമാണ് സാജന്‍റെ വാദങ്ങള്‍.

  ReplyDelete
 11. സാജന്‍റെ തന്നെ ബ്ലോഗില്‍ കമന്റുകളിലൂടെ ബ്രദര്‍: ആലിക്കോയ മാഷ്‌ മറുപടി പറഞ്ഞിട്ടുണ്ട്..

  http://quran-talk.blogspot.com/2010/10/blog-post_13.html

  http://islam-malayalam.blogspot.com/2010/12/blog-post.html


  ReplyDelete

 12. ഖുര്‍ആനും ബൈബിളും വ്യത്യസ്തമായി പറയുന്ന ധാരാളം കാര്യങ്ങളുണ്ട് എന്ന് പറഞ്ഞല്ലോ, മറ്റൊന്ന്കൂടി ഞാനും ഇവിടെ ഉദ്ധരിക്കുന്നു.

  യൂസുഫ്‌ (അ) നെ കിണറ്റിലിട്ട സംഭവവും പിന്നീട് നടക്കുന്ന കച്ചവടവും ബൈബിളും ഖുര്‍ആനും വ്യത്യാസങ്ങളോടെ പ്രതിപാധിക്കുന്നു:

  ഖുര്‍ആന്‍ പറയുന്നതനുസരിച് ഇങ്ങിനെ ചുരുക്കാം:

  യൂസുഫിന്റെ സഹോദരന്മാര്‍ അദ്ദേഹത്തെ കിണറ്റില്‍ എറിഞ്ഞ ശേഷം സ്ഥലം വിടുകയാണ് ചെയ്തിരുന്നത്. പിന്നീട് ഒരു യാത്രാസംഘം വന്ന് അദ്ദേഹത്തെ കിണറ്റില്‍നിന്ന് കരകയറ്റുകയും ഈജിപ്തില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്തു. (12: 19,20)

  ഇനി ബൈബിളില്‍ നിന്നും മനസിലാകുന്നത്:

  യൂസുഫിനെ കിണറ്റില്‍ എറിഞ്ഞതിനു ശേഷം യൂസുഫിന്റെ സഹോദരന്മാര്‍ ഇസ്മായീല്യരുടെ ഒരു യാത്രാസംഘം വരുന്നതു കണ്ടു. അപ്പോള്‍ യൂസുഫിനെ കിണറ്റില്‍നിന്ന് എടുത്ത് അവര്‍ക്ക് വില്‍ക്കാന്‍ വിചാരിച്ചു. പക്ഷേ, അപ്പോഴേക്കും ഒരു മിദ്യാനി വര്‍ത്തകസംഘം അദ്ദേഹത്തെ കിണറ്റില്‍നിന്ന് എടുത്തു കൊണ്ടുപോയിരുന്നു. ഈ മിദ്യാനി വര്‍ത്തകസംഘം യൂസുഫിനെ ഇരുപത് വെള്ളിക്കാശിന് ഇസ്മായീല്യര്‍ക്ക് വിറ്റു.
  പിന്നീട് ബൈബിളിന്റെ കര്‍ത്താക്കള്‍ യൂസുഫിനെ ഇസ്മായീല്യര്‍ക്ക് വിറ്റ കഥ മറന്നുപോകുന്നു. കാരണം, ഇസ്മായീല്യര്‍ക്ക് പകരം മിദ്യാനികള്‍ തന്നെയാണ് യൂസുഫിനെ ഈജിപ്തില്‍ വെച്ച് രണ്ടാമതും വില്‍ക്കുന്നത്. (ഉല്‍പത്തി 37: 26,27, 36 എന്നിവ വായിക്കുക )
  ******
  അപ്പോള്‍ ഈ വിഷയത്തിലും ബൈബിളിലെ തെറ്റ് ഖുര്‍ആനില്‍ കാണാന്‍ സാധ്യമല്ല. "മറവി" തന്നെയാണ് ഇവിടെ യഥാര്‍ത്ഥ വില്ലന്‍!!

  ReplyDelete
  Replies
  1. ബൈബിള്‍ ചരിത്രത്തിലുള്ള അറിവില്ലായ്മയാണ് ഈ കമന്‍റില്‍ കാണുന്നത്. മിദ്യാന്യകച്ചവടക്കാര്‍ എന്നും യിഷ്മയേല്യ കച്ചവടക്കാര്‍ എന്നും ബൈബിള്‍ പറയുന്നത് ഒരു കൂട്ടരെത്തന്നെയാണ്. യിശ്മയെല്യര്‍ എന്നുള്ളത് യിശ്മായേലിന്‍റെ പിന്‍തലമുറക്കാര്‍ എന്ന അര്‍ത്ഥത്തില്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. മിദ്യാന്യര്‍ എന്ന് പറഞ്ഞിരിക്കുന്നത് ഈ യിശ്മയെല്യര്‍ താമസിച്ചിരുന്നത് മിദ്യാനില്‍ ആയിരുന്നതിനാല്‍ ആണ്. മോശെ ഈജിപ്തില്‍ നിന്നും ഓടിപ്പോയത് മിദ്യാനിലേക്കാണ് എന്ന് ബൈബിള്‍ പറയുന്നുണ്ട് (പുറ.2:15).

   മാത്രമല്ല, വേറെ ഒരു തെളിവുകൂടി നല്‍കാനുണ്ട്. ന്യായാധിപന്മാര്‍ 8:22-24 വരെയുള്ള ഭാഗത്ത് മിദ്യാന്യരെ യിശ്മായെല്യര്‍ എന്ന് വിളിക്കുന്നുണ്ട്:

   "അനന്തരം യിസ്രായേല്യര്‍ ഗിദെയോനോടു: നീ ഞങ്ങളെ മിദ്യാന്‍റെ കയ്യില്‍ നിന്നു രക്ഷിച്ചിരിക്കകൊണ്ടു ഞങ്ങള്‍ക്കു രാജാവായിരിക്കേണം; അങ്ങനെ തന്നേ നിന്‍റെ മകനും മകന്‍റെ മകനും എന്നു പറഞ്ഞു. ഗിദെയോന്‍ അവരോടു: ഞാന്‍ നിങ്ങള്‍ക്കു രാജാവാകയില്ല; എന്‍റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു. പിന്നെ ഗിദെയോന്‍ അവരോടു: ഞാന്‍ നിങ്ങളോടു ഒന്നു അപേക്ഷിക്കുന്നു; നിങ്ങള്‍ ഓരോരുത്തന്‍ കൊള്ളയില്‍ കിട്ടിയ കടുക്കന്‍ എനിക്കു തരേണം എന്നു പറഞ്ഞു. അവര്‍ യിശ്മായേല്യര്‍ ആയിരുന്നതുകൊണ്ടു അവര്‍ക്കും പൊന്‍ കടുക്കല്‍ ഉണ്ടായിരുന്നു"

   ഗിദയോന്‍റെ കാലത്ത് യിസ്രായേലിനെ ആക്രമിച്ച മിദ്യാന്യര്‍ യിശ്മായെല്യര്‍ ആയിരുന്നു എന്ന് ഇവിടെ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞിട്ടുണ്ട്.

   അതുകൊണ്ട് ഉല്പത്തിയില്‍ യോസേഫിനെ അടിമയാക്കി വാങ്ങിക്കൊണ്ടുപോയ ആളുകള്‍ മിദ്യാന്യര്‍ ആണെന്ന് പറഞ്ഞാലും യിശ്മായെല്യര്‍ ആണെന്ന് പറഞ്ഞാലും അത് ശരിയായ പ്രസ്താവാനയാണ്. യിശ്മായെല്യര്‍ എന്ന പേര് ജനത എന്ന നിലയില്‍ ആണെങ്കില്‍ മിദ്യാന്യര്‍ എന്ന പേര് പേര് ദേശനിവാസികള്‍ എന്ന അര്‍ത്ഥത്തില്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ യാതൊരു പ്രശ്നവുമില്ല.

   പിന്നെ ബൈബിളിനെ വിമര്‍ശിക്കുന്നതിനു മുന്‍പ്‌ കുറഞ്ഞ പക്ഷം വിമര്‍ശിക്കാനുദ്ദേശിക്കുന്ന വേദഭാഗമെങ്കിലും ഒന്ന് വായിച്ചു നോക്കണം. എന്നിട്ട് വിമര്‍ശിക്കണം. അല്ലാതെ ആരെങ്കിലും ബൈബിളിനെതിരെ എന്തെങ്കിലും പറയുന്നത് കേട്ട് അങ്ങനെത്തന്നെ അത് ചര്‍ദ്ദിച്ചു വെക്കരുത്. താങ്കള്‍ പറഞ്ഞത് "യൂസുഫിനെ കിണറ്റില്‍ എറിഞ്ഞതിനു ശേഷം യൂസുഫിന്റെ സഹോദരന്മാര്‍ ഇസ്മായീല്യരുടെ ഒരു യാത്രാസംഘം വരുന്നതു കണ്ടു. അപ്പോള്‍ യൂസുഫിനെ കിണറ്റില്‍നിന്ന് എടുത്ത് അവര്‍ക്ക് വില്‍ക്കാന്‍ വിചാരിച്ചു. പക്ഷേ, അപ്പോഴേക്കും ഒരു മിദ്യാനി വര്‍ത്തകസംഘം അദ്ദേഹത്തെ കിണറ്റില്‍നിന്ന് എടുത്തു കൊണ്ടുപോയിരുന്നു. ഈ മിദ്യാനി വര്‍ത്തകസംഘം യൂസുഫിനെ ഇരുപത് വെള്ളിക്കാശിന് ഇസ്മായീല്യര്‍ക്ക് വിറ്റു" എന്നാണ്. പക്ഷേ ബൈബിളില്‍ കാണുന്നത് അവന്‍റെ രൂബെന്‍ ഒഴികെയുള്ള സഹോദരന്മാര്‍ തന്നെ അവനെ കുഴിയില്‍ നിന്നും കയറ്റി മിദ്യാന്യ/യിഷ്മായേല്യ കച്ചവടക്കാര്‍ക്ക് വിറ്റ കാര്യമാണ്:

   "അവര്‍ ഭക്ഷണം കഴിപ്പാന്‍ ഇരുന്നപ്പോള്‍ തലപൊക്കി നോക്കി, ഗിലെയാദില്‍നിന്നു സാംപ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു. അപ്പോള്‍ യെഹൂദാ തന്റെ സഹോദരന്മാരോടു: നാം നമ്മുടെ സഹോദരനെ കൊന്നു അവന്‍റെ രക്തം മറെച്ചിട്ടു എന്തു ഉപകാരം? വരുവിന്‍ , നാം അവനെ യിശ്മായേല്യര്‍ക്കു വിലക്കുക; നാം അവന്റെ മേല്‍ കൈ വെക്കരുതു; അവന്‍ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്‍റെ സാഹോദരന്മാര്‍ അതിന്നു സമ്മതിച്ചു. മിദ്യാന്യകച്ചവടക്കാര്‍ കടന്നുപോകുമ്പോള്‍ അവര്‍ യോസേഫിനെ കുഴിയില്‍നിന്നു വലിച്ചു കയറ്റി, യിശ്മായേല്യര്‍ക്കു ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവര്‍ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി" (ഉല്പ.37:25-28).

   ഇതില്‍ എവിടെയാണ് പറയുന്നത് മിദ്യാന്യര്‍ യോസേഫിനെ കുഴിയില്‍ നിന്നും കയറ്റി പിന്നെ യിശ്മായെല്യര്‍ക്ക് വിറ്റു എന്ന്?

   Delete
 13. നല്ല ചര്‍ച്ച ...........ഭാവുകങ്ങള്‍

  ReplyDelete
 14. ഖുര്‍ആന്‍ ബൈബിളില്‍ നിന്നും പകര്‍ത്തിയതാണ് എന്ന തരം താണ ആരോപണത്തിനു മറുപടിയായി മറ്റൊരു പോസ്റ്റ്‌ പബ്ലിഷ് ചെയ്യണമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍ പ്രസ്തുത വിഷയത്തില്‍ സാജന് വേറെ ബ്ലോഗുകളില്‍ വ്യക്തമായ മറുപടി തന്നതാണ്.
  അതിന്റെ ലിങ്കുകള്‍ :

  http://yukthivadikalumislamum.blogspot.in/2010/12/3.html#comment-5238256484243201369

  http://yukthivadikalumislamum.blogspot.in/2010/12/blog-post.html

  http://quran-talk.blogspot.in/2010/10/blog-post_13.html (സാജന്റെ തന്നെ ബ്ലോഗാണ് ഇത്. ഇതിലെ കമന്റുകള്‍ ശ്രദ്ധിക്കുക)

  ReplyDelete
 15. ഇവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി

  ReplyDelete

 16. >>>> = ദൈവം സവിശേഷം തെരഞ്ഞെടുക്കുന്ന പരിശുദ്ധരാണ് പ്രവാചകന്മാര്‍ . അവര്‍ അത്യന്തം വൃത്തികെട്ട പാപങ്ങള്‍ ചെയ്തുവെന്ന് ബൈബിള്‍ പറയുമ്പോള്‍ അതിനെ ന്യായീകരിക്കുന്ന സഹോദരന്റെ മാനസികാവസ്ഥയില്‍ സഹതപിക്കുന്നു. പ്രവാചകന്മാരുടെ വിരോധികള്‍ (പ്രവാചകന്മാരെ ബഹുമാനിക്കുന്നവരല്ല) ഉണ്ടാക്കിയ ഇത്തരം കഥകള്‍ ഖുര്‍ആന്‍ അംഗീകരിക്കാത്തത് അതിന്റെ മഹത്വത്തിനുള്ള വലിയ തെളിവാണ്. >>>


  ആരാണ് അവരെ ന്യായീകരിച്ചത്. അവര്‍ തെറ്റ് ചെയ്തു എന്ന് അംഗീകരിക്കുകയാണ് ചെയ്യുന്നത്.
  അവര്‍ക്കുള്ള ശിക്ഷകളും ബൈബിളില്‍ കാണാം. തെറ്റ് ചെയ്‌താല്‍ പ്രവാചകന്‍ ആയാല്‍ പോലും ശിക്ഷ കിട്ടും എന്ന സന്ദേശം ബൈബിള്‍ നല്‍കുന്നു.
  ഖുറാനോ?

  ഖുറാനിലെ പ്രവാചകര്‍ തെറ്റ് ചെയ്തിട്ടില്ല എന്നാണോ താന്കള്‍ പറയുന്നത്? നബി പോലും തെറ്റുകള്‍ ചെയ്തതായി ഖുറാന്‍ പറയുന്നു.
  എന്തേ താങ്കളുടെ അഭിപ്രായത്തില്‍ ദൈവം സവിശേഷം തിരഞ്ഞെടുത്ത പരിശുദ്ധനല്ലേ നബി? എന്നിട്ടും തെറ്റുകള്‍ ചെയ്തത് ഖുര്‍ആന്‍ ശരി വയ്ക്കുന്നു.
  എന്നിട്ടും ഒരു കുഴപ്പവും തോന്നാത്ത താന്കള്‍ ബൈബിളിലെ പ്രവാചകരുടെ പാപങ്ങള്‍ കണ്ടു വിലപിക്കുന്നു. ആ മാനസികാവസ്ഥയില്‍ ഞാന്‍ സഹതാപിക്കണോ അതോ താങ്കളെ ആശ്വസിപ്പികണോ?

  ReplyDelete
 17. >>>> = ദൂരെ മലയില്‍ നില്‍ക്കുന്ന മകനോട്‌ നൂഹ് നബി (അ) സംസാരിച്ചുവെന്നു ഖുര്‍ആനില്‍ എവിടെയാണ് പറഞ്ഞിരിക്കുന്നത്? ഒരു വിമര്‍ശനം ഉന്നയിക്കുമ്പോള്‍ കാര്യങ്ങള്‍ ശ്രദ്ധിച്ചു പഠിക്കണമെന്ന് ഉണര്‍ത്തുന്നു.
  നൂഹ് നബി (അ) യുടെ മക്കള്‍ ആരും തന്നെ മരിച്ചില്ല എന്ന് താങ്കള്‍ കൊടുത്ത സൂക്തങ്ങളില്‍ പറയുന്നില്ല. അങ്ങനെയുണ്ടെങ്കില്‍ കാണിച്ചു തരണം. Sura 21:76, 11:42-43 എന്ന് നമ്പര്‍ കൊടുത്തത് കൊണ്ട് കാര്യമില്ല. >>>


  11:42 പര്‍വ്വതതുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത്‌ ( കപ്പല്‍ ) അവരെയും കൊണ്ട്‌ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. നൂഹ്‌ തന്‍റെ മകനെ വിളിച്ചു. അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു. എന്‍റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്‌

  നൂഹിന്റെ മകന്‍ അകലെ ഒരു സ്ഥലത്തായിരുന്നു എന്നാണു ഖുറാന്‍ പറയുന്നത്. വെള്ളം പൊങ്ങി നില്‍ക്കുമ്പോള്‍ മകന് നിലക്കണമെങ്കില്‍ ഒരു ഉയിര്‍ന്ന പ്രദേശം വേണം എന്ന് മനസിലാക്കുവാന്‍ ഇത്ര പ്രയാസം ഉണ്ടോ അലി?


  21:76നൂഹിനെയും ( ഓര്‍ക്കുക ). മുമ്പ്‌ അദ്ദേഹം വിളിച്ച്‌ പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന്‌ നാം ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം മഹാ ദുഃഖത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തി.


  നൂഹിനെയും കുടുബതെയും മഹാ ദുഃഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി എന്ന് പറഞ്ഞാല്‍ അവരില്‍ ഒരാള്‍ പോലും വെള്ള പൊക്കത്തില്‍ മരിച്ചില്ല എന്നല്ലേ അര്‍ത്ഥം. അതോ വെള്ള പൊക്കം അല്ലാതെ അവര്‍ക്ക് വേറെ ഏതെന്കിലും ഭീകര പ്രശ്നം വന്നതായി ഖുറാന്‍ പറയുന്നെങ്കില്‍ കാണിച്ചു തരുമല്ലോ.

  37:76-78 അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തി. അദ്ദേഹത്തിന്‍റെ സന്തതികളെ നാം ( ഭൂമിയില്‍ ) നിലനില്‍ക്കുന്നവരാക്കുകയും. പില്‍ക്കാലത്ത്‌ വന്നവരില്‍ അദ്ദേഹത്തെപറ്റിയുള്ള സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.

  ഇവിടെയും വ്യക്തമായി പറയുന്നുണ്ട് അദ്ദേഹത്തിന്റെ സന്തതികളെ രക്ഷപ്പെടുത്തി എന്ന്.

  ഇത്രയും പോരെ അലി? സ്വന്തം കൈയ്യില്‍ നിന്ന് എടുത്തു പ്രയോഗിച്ചതിന്റെ ഗുണം?

  ReplyDelete
  Replies
  1. 11:42 പര്‍വ്വതതുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത്‌ ( കപ്പല്‍ ) അവരെയും കൊണ്ട്‌ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. നൂഹ്‌ തന്‍റെ മകനെ വിളിച്ചു. അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു. എന്‍റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്‌
   ആ സമയത്തും ഖുറാന്‍ പറഞ്ഞത് കടലിലെ തിരമാലയെ കുറിച്ചാണ് അല്ലാതെ കരയില്‍ വെള്ളം പൊങ്ങി യതായി പറഞ്ഞിട്ടില്ലല്ലോ...

   Delete
 18. >>>> ഇബ്രാഹീം നബി (അ) മറ്റുള്ളവര്‍ക്ക് ആരാധന നടത്തി എന്ന ആരോപണം പച്ചക്കള്ളമാണ്. ഖുര്‍ആന്‍ ശരിക്ക് പഠിക്കാതെ വിമര്‍ശിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം......ഇബ്രാഹീം (അ) തന്റെ ജനതയെ ബഹുദൈവാരാധനക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ യുക്തിഭദ്രമായി സ്വീകരിച്ച ഈ രീതിയെ തന്നെ ചൂണ്ടിക്കാണിച്ചു ഇബ്രാഹീം ബഹുദൈവാരധാന നടത്തി എന്ന് പറയുന്നത് തികഞ്ഞ അനീതിയാണ്. >>>

  എന്ത് യുക്തി ഭദ്രം? സൂര്യനെയും ചന്ദ്രനെയും എന്റെ ദൈവമാണ് എന്ന് പറയുന്നത്തില്‍ എന്ത് യുക്തി. (റബ്ബ് ന്നു പറഞ്ഞാല്‍ ദൈവത്തെ സൂചിപ്പിക്കുന്നു എന്നാണു ഞാന്‍ മനസിലാക്കിയത്) എന്നിട്ട് സൂര്യന്‍ അസ്തമിച്ചാല്‍ അത് അതിന്റെ കഴിവുകേടായി ഇബ്രാഹിം മനസിലാക്കിയതോ താങ്കള്‍ പറഞ്ഞ യുക്തി? മറ്റൊരു സാധനത്തെ ദൈവമായി കാണുന്നത്/വിളിക്കുന്നത്‌ ബഹുദൈവരാധനയ്ക്ക് തുല്യമാണ് എന്ന് മുസ്ലീമുകള്‍ക്ക് ഇത് വരെ മനസിലായിട്ടില്ലേ? ഇവിടെ ഇബ്രാഹിം നബി മറ്റു പലവസ്തുക്കളെയും റബ്ബ് എന്ന് വിളിച്ചു കഴിഞ്ഞു.എന്നിട്ട് അവര്‍ക്ക്‌ ശക്തിയില്ല എന്ന് തോന്നിയപ്പോള്‍ മാറ്റി പറഞ്ഞു. ഇതിനെ ന്യായീകരിക്കുന്നത് ആരാണ്?

  ReplyDelete
 19. മറ്റുള്ളത് താങ്കളുടെ പുതിയ പോസ്റ്റില്‍ മറുപടി പറയാം.

  ReplyDelete

 20. Reaz
  >>> നബി ഒരു മനുഷ്യനാണ്‌; നമ്മെപ്പോലെ അദ്ദേഹവും ചിലപ്പോള്‍ ചില കാര്യങ്ങള്‍ മറന്നെന്നിരിക്കും. ഖുര്‍ആനിന്റെ സംരക്ഷണച്ചുമതല അല്ലാഹു നബിയെ ഏല്‍പ്പിച്ചിട്ടില്ല. അത്കൊണ്ട് നബി മറന്നാലും ഒരു ഭാഗവും ഖുര്‍ആനില്‍ നിന്ന് നഷ്ടപ്പെടുകയില്ല. അതിന്റെ സംരക്ഷണച്ചുമതല അല്ലാഹു ഏറ്റെടുത്തിരിക്കുകയാണ്‌. അത് എങ്ങനെ നിര്‍വ്വഹിക്കണമെന്ന് അവന്നറിയാം.
  ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം."

  നബി (സ) മറവിയില്ലാത്തവനാണ് എന്ന വാദം മുസ്ലീങ്ങല്‍ക്കില്ലാതതിനാല്‍, "മറവി" പ്രയോഗത്തിന് ഈ ചര്‍ച്ചയില്‍ യാതൊരു പ്രാധാന്യവുമില്ല. അത് കേവലം വായനക്കാരെ തെറ്റിദ്ധരിപ്പിക്കല്‍ മാത്രമാണ്. >>>

  പ്രാധാന്യം ഇത്രമാത്രം. പ്രവാചകന്‍ ആകും മുമ്പേ ബൈബിള്‍ കഥകള്‍ നബി കേട്ടിരിക്കാന്‍ ഉള്ള സാധ്യതകളും അത് ശരിയായി ഓര്‍ത്തിരിക്കാന്‍ നബിക്ക് കഴിവില്ല എന്നുമുള്ളത്തിലേക്കുള്ള തെളിവിലെക്കാന് ഞാന്‍ നബിയുടെ മറവി ചൂണ്ടി കാട്ടിയത്. അത് ശരിയായിരിക്കാം എന്ന് താങ്കളും പറയുന്നു. പോരെ? എന്തുകൊണ്ടാണ് ഖുറാനില്‍ ബൈബിള്‍ കഥകള്‍ക്ക്‌ മാറ്റം വന്നതിനുള്ള തെളിവിന് !

  പ്രവാചകന്‍ ഒരു മനുഷ്യനാണ് എങ്കില്‍ മനുഷ്യര്‍ ചെയ്യുന്ന പാപങ്ങള്‍ പ്രവാചകരും ചെയ്യും. അങ്ങിനെ ചെയ്ത പാപങ്ങള്‍ ബൈബിള്‍ രേഖപ്പെടുത്തി. അതിനെ പരിഹസിച്ചാണ് ഈ ബ്ലോഗ്‌ തുടങ്ങുന്നത് തന്നെ. രഹാവസം !!  >>>> ... ഇങ്ങിനെ പല കാര്യങ്ങളും സാജന്‍ ഉദ്ധരിക്കുന്നു. സാജന്‍ ഉദ്ധരിക്കാത്ത ധാരാളം കാര്യങ്ങള്‍ ഇനിനും ഈ വിഷയത്തില്‍ കിട്ടും.
  ഇത്തരം കാര്യങ്ങളുടെ യാഥാര്‍ഥ്യം തെളിയിക്കാന്‍ മറ്റൊരു സ്രോതസ് ഇല്ലാത്തതിനാല്‍ അത് കേവലം ഒരു വിശ്വാസത്തിലപ്പുറം ഈ വാദത്തിന് യാതൊരു പ്രാധാന്യവുമില്ല. ഏതാണ് ശരിഎന്നതാണ് ആദ്യം ചര്‍ച്ചചെയ്യേണ്ടത്‌, ബൈബിളിന്റെ പ്രാമാണികതയാണ് ആദ്യം തെളിയിക്കേണ്ടത്‌..

  ഇത്തരം വ്യത്യാസങ്ങളും വൈരൂധ്യങ്ങളും തെളിയിക്കുന്നത് ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയല്ല എന്ന് തന്നെയാണ്. സാജന്‍ അത് കേവലം മറവിയില്‍ പൂഴ്ത്തി ഒഴിവാകുന്നു. >>>


  ഖദീജയുടെ ബന്ധുവില്‍ നിന്ന് പലതും നബി കേട്ടിരിക്കാം എന്നും അവ നബി മറന്നു പോയിരിക്കാം എന്നും താങ്കള്‍ തന്നെ മുമ്പേ സമ്മതിച്ചു കഴിഞ്ഞു. അപ്പോള്‍ ഖുറാന്‍ കഥകള്‍ ബൈബിളില്‍ നിന്ന് വ്യതി ചലിച്ചു എന്നതിന് തെളിവായി. പിന്നെ യാഥാര്‍ത്ഥ്യം തെളിയിക്കാന്‍ എന്തിനു മറ്റൊരു സ്രോതസ് ? ബൈബിളിന്റെ പ്രാമാണികത തെളിയിക്കാന്‍ താങ്കള്‍ ആവശ്യപ്പെടുന്നു. എന്താണ് ഖുര്‍ആനിന്റെ ആധികാരികത? ഖുറാന്‍ അവതരിപ്പിച്ചത് ജിബ്രീല്‍ വഴിയാണ് എന്ന് പറയുന്നു. ഖുറാനില്‍ പോലും അങ്ങിനെ ഒന്ന് കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. അത് കാണിച്ചു തരുമോ? ഖുറാന്‍ അല്ലാഹു അവതരിപ്പിച്ചതാണ് എന്ന് പറയുന്നു. എന്താണ് അതിന്റെ തെളിവ?

  ഖുറാന്‍ മാറ്റമില്ലാതെ നില നിലക്കുന്നു എന്ന് പറയുന്നതാണ് മറ്റൊരു പ്രമാണികതയായി മുസ്ലീമുകള്‍ പറയുന്നത്. ഒരു പഴയ പതിപ്പ് സ്കാന്‍ ചെയ്തു നെറ്റില്‍ ഇട്. അതെങ്കിലും ചെയ്യ്‌.എന്നിട്ട് തെളിയിക്കു. ഇതിനൊന്നും പറ്റാത്തത് കൊണ്ട് ബൈബിളിനെ കുറ്റം പറഞ്ഞിരിക്കും.


  >>>> സാജന്‍ പറയുന്നു: "....യേശുവിന്റെ അമ്മയുടെ പേരും മറിയം. ഈ മറിയം രണ്ടും ഒരാളാണെന്ന് സങ്കല്പിച്ചു നോക്കൂ.. അപ്പോള്‍ ഖുരനൈന്റെ വിവരണം കൂട്ടി മുട്ടുന്നത് കാണാം."

  =കൂടുതല്‍ എന്ത് വേണം... ഇങ്ങിനെ സങ്കല്‍പ്പിച്ചുണ്ടാക്കുന്ന കെട്ടുകഥകള്‍ മാത്രമാണ് സാജന്‍റെ വാദങ്ങള്‍. >>>


  ഞാന്‍ സങ്കല്പിച്ചപ്പോള്‍ അത് കേട്ട് കഥ. നബി സങ്കല്‍പിച്ചപ്പോള്‍ അത് ദൈവ വചനം.കാര്യങ്ങളുടെ കിടപ്പ് കണ്ടോ!

  ReplyDelete


 21. >>>> യൂസുഫ്‌ (അ) നെ കിണറ്റിലിട്ട സംഭവവും പിന്നീട് നടക്കുന്ന കച്ചവടവും ബൈബിളും ഖുര്‍ആനും വ്യത്യാസങ്ങളോടെ പ്രതിപാധിക്കുന്നു: >>.

  ബൈബിള്‍ പറയുന്നു ഇരുപതു വെള്ളികാശിനു വിട്ടു എന്ന് . ഖുറാന്‍ പറയുന്നു കുറച്ചു ദിനാറിന് വിറ്റ് എന്ന്. ദിനാര്‍ എന്ന പദം തന്നെ ഉണ്ടായത് അഞ്ചാം നൂറ്റാണ്ടിലാണ് (എന്നാണു എന്റെ ഓര്‍മ്മ). നബി കേട്ട് വളര്‍ന്നത്‌ ദിനാര്‍ എന്നാണല്ലോ. അത് യൂസഫിന്റെ കാലത്തും ഉണ്ടായിരുന്നു എന്നാണു നബിയുടെ ധാരണ. വെളിപാടിന്റെ ഒരു ശക്തി.

  ഇനി ബൈബിള്‍ മറന്നു പോയതായി താന്കള്‍ പറഞ്ഞ കാര്യം വായിക്കുക...

  ഉത്പത്തി 37 : 20. വരുവിൻ, നമുക്ക് അവനെകൊന്നു കുഴിയിലെറിയാം. ഏതോ കാട്ടുമൃഗം അവനെ പിടിച്ചുതിന്നെന്നു പറയുകയും ചെയ്യാം. അവന്റെ സ്വപ്നത്തിന് എന്തു സംഭവിക്കുമെന്നു കാണാമല്ലോ. 21. റൂബൻ ഇതു കേട്ടു. അവൻ ജോസഫിനെ അവരുടെ കൈയിൽനിന്നു രക്ഷിച്ചു. അവൻ പറഞ്ഞു: നമുക്കവനെ കൊല്ലേണ്ടാ. രക്തം ചിന്തരുത്. 22. അവനെ നിങ്ങൾ മരുഭൂമിയിലെ ഈ കുഴിയിൽ തള്ളിയിടുക. പക്ഷേ, ദേഹോപദ്രവമേൽപിക്കരുത്. അവനെ അവരുടെ കൈയിൽനിന്നു രക്ഷിച്ച് പിതാവിനു തിരിച്ചേൽപിക്കാനാണ് റൂബൻ ഇങ്ങനെ പറഞ്ഞത്. 23. അതിനാൽ, ജോസഫ് അടുത്തെത്തിയപ്പോൾ, സഹോദരൻമാർ അവൻ ധരിച്ചിരുന്ന കൈനീളമുള്ള പുറംകുപ്പായം ഊരിയെടുത്തു. 24. അവനെ ഒരു കുഴിയിൽ തള്ളിയിട്ടു. അതു വെള്ളമില്ലാത്ത പൊട്ടക്കിണറായിരുന്നു. 25. അവർ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഗിലയാദിൽനിന്നുവരുന്ന ഇസ്മായേല്യരുടെ ഒരുയാത്രാസംഘത്തെ കണ്ടു. അവർ സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്തിലേക്കു പോവുകയായിരുന്നു. 26. അപ്പോൾ യൂദാ തന്റെ സഹോദരൻമാരോടു പറഞ്ഞു: നമ്മുടെ സഹോദരനെക്കൊന്ന് അവന്റെ രക്തം മറച്ചുവച്ചതുകൊണ്ടു നമുക്കെന്തു പ്രയോജനമാണുണ്ടാവുക? 27. വരുവിൻ, നമുക്കവനെ ഇസ്മായേല്യർക്കു വിൽക്കാം. അവനെ നമ്മൾ ഉപദ്രവിക്കേണ്ടാ. അവൻ നമ്മുടെ സഹോദരനാണ്. നമ്മുടെ തന്നെ മാംസം. അവന്റെ സഹോദരൻമാർ അതിനു സമ്മതിച്ചു. 28. അപ്പോൾ കുറെമിദിയാൻ കച്ചവടക്കാർ ആ വഴി കടന്നുപോയി. ജോസഫിന്റെ സഹോദരൻമാർ അവനെ കുഴിയിൽനിന്നു പൊക്കിയെടുത്ത് ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യർക്കു വിറ്റു. അവർ അവനെ ഈജിപ്തിലേക്കു കൊണ്ടുപോയി. 29. റൂബൻ കുഴിയുടെ അടുത്തേക്കു തിരിച്ചു ചെന്നു. എന്നാൽ ജോസഫ് കുഴിയിൽ ഇല്ലായിരുന്നു. 30. അവൻ തന്റെ ഉടുപ്പു വലിച്ചുകീറി, സഹോദരൻമാരുടെ അടുത്തുചെന്നു വിലപിച്ചു. കുട്ടിയെ കാണാനില്ല. ഞാനിനി എവിടെപ്പോകും. 31. അവർ ഒരാടിനെക്കൊന്ന് ജോസഫിന്റെ കുപ്പായമെടുത്ത് അതിന്റെ രക്തത്തിൽ മുക്കി. 32. കൈ നീളമുള്ള ആ നീണ്ട കുപ്പായം തങ്ങളുടെ പിതാവിന്റെ യടുക്കൽ കൊണ്ടുചെന്നിട്ട് അവർ പറഞ്ഞു: ഈ കുപ്പായം ഞങ്ങൾക്കു കണ്ടുകിട്ടി. ഇത് അങ്ങയുടെ മകന്റേതാണോ അല്ലയോ എന്നു നോക്കുക. 33. അവൻ അതു തിരിച്ചറിഞ്ഞു. അവൻ പറഞ്ഞു: ഇത് എന്റെ മകന്റെ കുപ്പായമാണ്. ഏതോ കാട്ടുമൃഗം അവനെ പിടിച്ചുതിന്നു. ജോസഫിനെ അതു കടിച്ചുകീറിക്കാണും. 34. യാക്കോബു തന്റെ വസ്ത്രം വലിച്ചുകീറി; ചാക്കുടുത്തു വളരെനാൾ തന്റെ മകനെക്കുറിച്ചു വിലപിച്ചു. 35. അവന്റെ പുത്രൻമാരും പുത്രിമാരും അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, അവർക്കു കഴിഞ്ഞില്ല. കരഞ്ഞുകൊണ്ടുതന്നെ പാതാളത്തിൽ എന്റെ മകന്റെ യടുത്തേക്കു ഞാൻ പോകും എന്നു പറഞ്ഞ് അവൻ തന്റെ മകനെയോർത്തു വിലപിച്ചു; 36. ഇതിനിടെ മിദിയാൻകാർ ജോസഫിനെ ഈജിപ്തിൽ ഫറവോയുടെ ഒരു ഉദ്യോഗസ്ഥനും കാവൽപടയുടെ നായകനുമായ പൊത്തിഫറിനു വിറ്റു.
  39: 1. ജോസഫിനെ അവർ ഈജിപ്തിലേക്കു കൊണ്ടുപോയി. അവനെ അവിടെ കൊണ്ടു ചെന്ന ഇസ്മായേല്യരുടെ അടുക്കൽനിന്ന് ഫറവോയുടെ ഒരു ഉദ്യോഗസ്ഥനും കാവൽപ്പടയുടെ നായകനുമായ പൊത്തിഫർ അവനെ വിലയ്ക്കു വാങ്ങി.

  ReplyDelete

 22. ഇനി താങ്കളുടെ ചോദ്യം നോക്കുക.
  >>> പിന്നീട് ബൈബിളിന്റെ കര്‍ത്താക്കള്‍ യൂസുഫിനെ ഇസ്മായീല്യര്‍ക്ക് വിറ്റ കഥ മറന്നുപോകുന്നു. കാരണം, ഇസ്മായീല്യര്‍ക്ക് പകരം മിദ്യാനികള്‍ തന്നെയാണ് യൂസുഫിനെ ഈജിപ്തില്‍ വെച്ച് രണ്ടാമതും വില്‍ക്കുന്നത്.

  മുകളിലെ കഥ ശരിക്ക് വായിച്ചിരുന്നെങ്കില്‍ ഈ ചോദ്യം വരില്ലായിരുന്നു. ഈ കഥയില്‍ തന്നെ ഇസ്മായേല്യർ, മിദിയാൻ എന്നിവ മാറി മാറി ഉപയോഗിച്ചിട്ടുണ്ട്. മിദിയാനില്‍ താമസമാക്കിയ ഇസ്മയേല്‍ക്കാര്‍ എന്ന് വേണമെങ്കില്‍ പെട്ടന്ന് മനസിലാക്കാം.ഇനി അതല്ല വളരെ ഡീപ്പ്‌ ആയി മനസിലാക്കുവാന്‍ ആണെങ്കില്‍ ബൈബിള്‍ , പഴയ നിയമം മൊത്തം പരത്തണം. മിദിയന്‍, ഇസ്മയേല്‍ രണ്ടു പേരും അബ്രാഹത്തിന്റെ മറ്റു സ്ത്രീകളില്‍ ജനിച്ചവരാണ്. ഇതില്‍ ആയുധ ബലത്തില്‍ മിദിയന്‍ സന്തതി പരമ്പര മികച്ചു നില്‍ക്കുന്നു. ഇസ്മയേല്‍ പരമ്പര ഒരിടത്തും ഉറച്ചു നിലക്കാത്തവര്‍ ആണ്. മിദിയന്‍ ക്കാരുടെയും ഇസ്മായെല്‍ക്കാരുടെയും രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ച് അതിര്ത്തിയില്ല. അതുകൊണ്ട് തന്നെ ബൈബിളില്‍ പലയിടത്തും ഇസ്മയേല്‍ കാരെയും മിദിയന്‍ക്കാരെയും ഒരുപോലെ മാറി മാറി പറയുന്നത് കാണാം.(മറ്റു ഉദാഹരണങ്ങള്‍ ന്യായാധിപര്‍ 6,7,8 എന്നിവയില്‍ കാണാം).

  ഒരു പാരഗ്രാഫ് എഴുതുമ്പോഴേക്കും എഴുത്തുകാരന് മറവി വരുമോ എന്ന് സംശയം ഉള്ളവര്‍ക്ക്‌ രണ്ടു വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഖുറാന്‍ പറഞ്ഞ പരസ്പര വിരുദ്ധ വസ്തുകള്‍ മറവി കാരണമാകും എന്ന് മനസിലാക്കുവാന്‍ പറ്റുന്നതെയില്ല. അത്ഭുതം തന്നെ.


  ReplyDelete

ഇനി നിങ്ങളുടെ ഊഴം