Wednesday, October 10, 2012

ഖുര്‍ആനും ബൈബിളും : രണ്ടു ക്രൈസ്തവ സഹോദരങ്ങളുടെ ചോദ്യങ്ങള്‍

യേശുവിന്റെ ദിവ്യത്വം: ബൈബിള്‍ തെളിവുകളും യാഥാര്‍ത്ഥ്യവും എന്ന എന്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് സാജന്‍ , സന്തോഷ്‌ എന്നീ സഹോദരങ്ങള്‍ ഖുര്‍ആന്റെ ക്രോഡീകരണം, ഭാഷ തുടങ്ങിയ വിഷയങ്ങളില്‍ ചില  ചോദ്യങ്ങളും ഉന്നയിക്കുകയുണ്ടായി. ആ ചോദ്യങ്ങള്‍ പ്രസ്തുത പോസ്റ്റുമായി ബന്ധപ്പെട്ടതല്ലാത്തതിനാല്‍ വേറെ തന്നെ മറുപടി നല്‍കുന്നതാണ് ഉചിതം എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ്‌ പബ്ലിഷ് ചെയ്യുന്നത്. 
ഇനി അവരുടെ പ്രധാന ചോദ്യങ്ങള്‍ അവരുടെ വാചകങ്ങളില്‍ തന്നെ പരിശോധിക്കാം.

sajan jcbOctober 1, 2012 3:46 AM പറഞ്ഞു:
>> മുഹമ്മദ്‌ നബി എഴുതിച്ച ഖുര്‍ആന്‍ പ്രതികള്‍ ഇപ്പോള്‍ ലഭ്യമാണോ? ആ കയ്യെഴുത്ത് പ്രതികള്‍ ലഭ്യമല്ലെങ്കില്‍ അതിലും 600 വര്‍ഷം പഴയ കൈയ്യെഴുത്തു പ്രതികള്‍ താങ്കള്‍ ചോദിക്കുന്നതിന്റെ സാംഗത്യം ഒന്ന് വിവരിക്കുമോ?
പോട്ടെ, നബി എഴുതിച്ച ഖുര്‍ആനിന്റെ ഒറിജിനല്‍ ഇല്ലെങ്കില്‍ പോട്ടെ. ഏതാണ് ഖുര്‍ആനിന്റെ ഏറ്റവും പഴയ പകര്‍പ്പ്. അതെങ്കിലും നെറ്റില്‍ സ്കാന്‍ ചെയ്തിടാന്‍ ഉള്ള ധൈര്യം പോലും മുസ്ലീം പണ്ഡിതര്‍ക്കില്ലാതായത് എന്തുകൊണ്ട് എന്ന് പറയാമോ? <<
മറുപടി:  

ആദ്യമായി ഖുര്‍ആന്‍ ക്രോഡീകരണവും ബൈബിള്‍ രചനയും ഒരു പോലെയല്ല സംഭവിച്ചതെന്ന വസ്തുത നാമോര്‍ക്കേണ്ടതുണ്ട്. ചുരുങ്ങിയത് 8 പ്രധാന വ്യത്യാസമെങ്കിലും ക്രോഡീകരണത്തിന്റെ കാര്യത്തില്‍ കാണാം.
 1. ഖുര്‍ആന്‍ പ്രവാചകന്‍ (സ) യുടെ കാലത്ത് തന്നെ പൂര്‍ണമായും രേഖപ്പെടുത്തിയിട്ടുണ്ട്. യേശു പ്രസംഗിച്ച സുവിശേഷം അങ്ങനെ രേഖപ്പെടുത്തിയിട്ടില്ല.  
 2. ഖുര്‍ആന്‍ രേഖപ്പെടുത്തുക മാത്രമല്ല, പ്രവാചകന്‍ (സ) യും നൂറുകണക്കിന് അനുയായികളും കൃത്യമായി പദാനുപദം ഹൃദിസ്ഥമാക്കിയിരുന്നു. എന്നാല്‍ യേശുവിന്റെ സുവിശേഷം ഇപ്രകാരം ആരും ഹൃദിസ്ഥമാക്കിയിരുന്നില്ല.
 3. ഖുര്‍ആന്‍ സമാഹരിച്ചത് പ്രവാചകന്റെ ശിഷ്യന്മാര്‍ (സ്വഹാബികള്‍ ) തന്നെയാണ്. സുവിശേഷങ്ങള്‍ എഴുതിയതാവട്ടെ യേശുവിന്റെ ശിഷ്യന്മാരല്ല.
 4. മുഹമ്മദ്‌ നബി (സ) മരണപ്പെട്ടു രണ്ടു വര്‍ഷം കഴിഞ്ഞ ഉടനെ തന്നെ ഖുര്‍ആന്‍ ഇരു ചട്ടകള്‍ക്കുള്ളില്‍ ഒരൊറ്റ ഗ്രന്ഥമാക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എന്നാല്‍ യേശുവിനു ശേഷം അര നൂറ്റാണ്ട് കഴിഞ്ഞാണ് സുവിശേഷങ്ങള്‍ എഴുതപ്പെട്ടത്. ക്രോഡീകരണം നടന്നതോ മൂന്നേകാല്‍ നൂറ്റാണ്ട് കഴിഞ്ഞും. അതിനാല്‍ അവയില്‍ ധാരാളം പിഴവുകള്‍ കടന്നു കൂടാമല്ലോ.
 5. യേശുവിനെ കുറിച്ചുള്ള കേട്ടുകേള്‍വികള്‍ മാത്രമാണ് സുവിശേഷ രചനക്ക് ആധാരം. എന്നാല്‍ ഖുര്‍ആന്‍ ക്രോഡീകരണം പ്രവാചകന്‍ (സ) തന്നെ നേരിട്ട് പറഞ്ഞു കൊടുത്ത് രേഖപ്പെടുത്തിയ ഏടുകളും നേരിട്ട് മന:പാഠമാക്കിയ നൂറു കണക്കിന് ശിഷ്യന്മാരുമായിരുന്നു.  
 6. യേശുവിനെ കുറിച്ച് തങ്ങള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ രേഖപ്പെടുത്തുക മാത്രമാണ് സുവിശേഷകര്‍ ചെയ്തത്. ഒരു തരം ജീവചരിത്രം പോലെ. എന്നാല്‍ ഖുര്‍ആന്‍ മുഹമ്മദ്‌ നബി (സ) യുടെ ജീവചരിത്രം അല്ല. 
 7. ഖലീഫയുടെ മേല്‍ നോട്ടത്തില്‍ വളരെ കണിശമായ വ്യവസ്ഥകളോടെ സൂക്ഷമമായ പരിശോധനകള്‍ നടത്തിയാണ് ഖുര്‍ആന്‍ ക്രോഡീകരണം നടന്നത്. എന്നാല്‍ ബൈബിള്‍ രചയിതാക്കള്‍ അവര്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അവരുടെ ഭാഷയിലും ശൈലിയിലും രേഖപ്പെടുത്തുകയായിരുന്നു. 
 8. ഖുര്‍ആന്‍ ഏതു ഭാഷയിലാണോ അവതീര്‍ണമായത് അതേ ഭാഷയില്‍ തന്നെ നില നില്‍ക്കുന്നു. യേശു നടത്തിയിരുന്ന അരാമിക്ക് ഭാഷയിലുള്ള സുവിശേഷം ഇന്നില്ല.
മുഹമ്മദ്‌ നബി (സ) എഴുതിച്ച ഖുര്‍ആന്‍ പ്രതികള്‍ ഇപ്പോള്‍ ലഭ്യമല്ല. അതിനു വ്യക്തമായ കാരണമുണ്ട്. ഖലീഫ ഉസ്മാന്‍ (റ) ന്റെ കാലത്ത് ഔദ്യോഗികമായി ഒരു ഖുര്‍ആന്‍ അറബി ഭാഷയുടെ ആധാര ഉച്ചാരണ രീതിയായ ഖുറൈഷി രീതിയില്‍ തയ്യാറാക്കി. ഖലീഫ അബൂബക്കറി (റ) ന്റെ കാലത്ത് സൈദുബ്നു സാബിത്തി (റ) ന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിരുന്ന ഖുര്‍ആന്‍ നോക്കിയാണ് അത് ചെയ്തത്. ഈ ചുമതലയും നിര്‍വഹിച്ചത് സൈദുബ്നു സാബിത്തി (റ) ന്റെ നേതൃത്വത്തില്‍ തന്നെയാണ്. ഈ ഖുര്‍ആന്‍ പ്രതിയുടെ (മുസ്ഹഫ്) പല കോപ്പികള്‍ ഉണ്ടാക്കി വിവിധ നാടുകളിലേക്ക് അയക്കുകയും ഇനി മുതല്‍ അവ വെച്ച് മാത്രമേ ഖുര്‍ആന്‍ പാരായണം പാടുള്ളൂ എന്ന്‍ ഉത്തരവിടുകയും  മറ്റെല്ലാ ഏടുകളും കത്തിച്ചു കളയുകയും ചെയ്തു. പ്രസ്തുത മുസ്ഹഫിന്റെ പകര്‍പ്പുകളാണ് ഇന്ന് ലോകത്തുള്ളത്. ആ ഒറിജിനല്‍ കോപ്പികള്‍ ഇന്നും നിലവിലുണ്ട്.

ഇന്‍റര്‍നെറ്റില്‍ അത് പബ്ലിഷ് ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അങ്ങനെ പബ്ലിഷ് ചെയ്താലേ വിശ്വസിക്കൂ എന്നാണെങ്കില്‍ താങ്കളുടെ ഇഷ്ടം പോലെ ചെയ്യുക. പക്ഷെ ഒരു കാര്യം. ഖുര്‍ആനില്‍ മാറ്റം വന്നിട്ടുണ്ടെന്നോ മുഹമ്മദ്‌ നബി (സ) എഴുതിച്ച ഖുര്‍ആന്‍ വചനങ്ങള്‍ അല്ല ഇന്നത്തെ ഖുര്‍ആനില്‍ ഉള്ളതെന്നോ താങ്കള്‍ക്ക് വാദമുണ്ടെങ്കില്‍ അത് ലക്ഷ്യസഹിതം സ്ഥാപിക്കേണ്ട ബാധ്യത താങ്കള്‍ക്കുണ്ട്. ബൈബിളില്‍ മാറ്റം വന്നു എന്ന് മുസ്ലിംകള്‍ പറയുന്നത് താങ്കളെ പോലെ ഊഹം പ്രചരിപ്പിചിട്ടല്ല, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അത് പോലെ ഖുര്‍ആനെ സംബന്ധിച്ചും താങ്കള്‍ക്ക് തെളിയിക്കാന്‍ കഴിയുമോ?

യേശു എഴുതിച്ച സുവിശേഷത്തിന്റെ ഒറിജിനല്‍ കോപ്പി ഉണ്ടോ എന്ന് ഞാന്‍ താങ്കളോട് ആവശ്യപ്പെട്ടിട്ടില്ല.  പിന്നെന്തിനു മുഹമ്മദ്‌ നബി (സ) എഴുതിച്ച കോപ്പി എന്നോട് ആവശ്യപ്പെടുന്നു? യേശുവിനു ശേഷം അര നൂറ്റാണ്ട് കഴിഞ്ഞു മാത്രം രേഖപ്പെടുത്തി തുടങ്ങിയ സുവിശേഷത്തിന്റെ ഒറിജിനല്‍ കോപ്പിയാണ് ഞാന്‍ ചോദിക്കുന്നത്. അരമായിക്ക് ഭാഷയിലുള്ളത് വേണ്ട. ഗ്രീക്ക് ഭാഷയിലുള്ളതെങ്കിലും.

ഖുര്‍ആന്‍ ഗവേഷണവുമായി ബന്ധപ്പെട്ട് ഡോക്ടറേറ്റ് ലഭിച്ച ഡോക്ടര്‍ ആഡ്രയന്‍ ബ്രോക്കറ്റ് പറയുന്നത് കാണുക:
"ക്വുര്‍ആന്‍ വാചികമായി മാത്രമായിരുന്നു ആദ്യനൂറ്റാണ്ടുകളില്‍ സംപ്രേഷണം ചെയ്തിരുന്നതെങ്കില്‍ ഹദീഥ് സാഹിത്യങ്ങളിലും ഇസ്ലാം പൂര്‍വകവിതകളിലും കാണപ്പെടുന്നതു പോലെ പാഠങ്ങള്‍ തമ്മില്‍ കാര്യമാത്ര പ്രസക്തമായ വ്യത്യാസങ്ങള്‍ അതില്‍ കാണപ്പെടുമായിരുന്നു. എഴുത്തുരൂപത്തില്‍ മാത്രമാണ് അത് സംപ്രേഷണം ചെയ്യപ്പെട്ടിരുന്നതെങ്കില്‍ മദീനാഭരണഘടനയുടെ ഒറിജിനല്‍ രേഖകളിലുള്ളതുപോലെ പരിഗണനക്കര്‍ഹമായ വ്യത്യാസങ്ങള്‍ രേഖകളിലും ഉണ്ടാകുമായിരുന്നു. എന്നാല്‍ ക്വുര്‍ആനിന്റെ കാര്യം ഇതു രണ്ടുമല്ല. ഒരേ സമയം തന്നെ വാചികമായ സംപ്രേഷണവും സമാന്തരമായി രേഖകളിലൂടെയുള്ള സംപ്രേഷണവും നിലനിന്നതിനാല്‍ അവ പരസ്പരം സംരക്ഷിക്കുകയും എല്ലാ തരത്തിലുമുള്ള കൈകടത്തലുകളില്‍ നിന്നും ക്വുര്‍ആനിനെ മുക്തമാക്കുകയും ചെയ്തു".
"മുഹമ്മദിനു ശേഷമുള്ള ക്വുര്‍ആനിന്റെ സംപ്രേഷണം മാറ്റങ്ങളൊന്നുമില്ലാത്ത രീതിയില്‍ തികച്ചും അദ്ദേഹം പറഞ്ഞുകൊടുത്ത പോലെത്തന്നെയായിരുന്നു. ഒരേയൊരു പാഠം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. ദുര്‍ബലപ്പെടുത്തപ്പെട്ടതായി ആരോപിക്കപ്പെടുന്ന വചനങ്ങളടക്കം യാതൊന്നും തന്നെ അതില്‍ നിന്ന് എടുത്തു മാറ്റപ്പെട്ടിട്ടില്ല; ഒന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുമില്ല''. (Adrian Brockett: "The Value of Hafs and Warsh Transmissions for the Textual History of The Qur'an'' in Andrew RÆpin (Ed.), Opt. Cit. Page 44).
ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടത്‌ നൂറുകണക്കിനാളുകള്‍ മന:പാഠമാക്കിയത് കൊണ്ടും കൂടിയാണ് എന്ന വസ്തുത നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. അപ്പോള്‍ മുഹമ്മദ്‌ നബി (സ) എഴുതിച്ച ഖുര്‍ആന്‍ പ്രതികള്‍ ഇന്ന് നിലവില്‍ ഉണ്ടായിരിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് മുകളില്‍ പറഞ്ഞ വിവരണങ്ങളില്‍ നിന്നും വ്യക്തമാണ്. ഇത് പോലെയാണോ ഖുര്‍ആനേക്കാള്‍ 600 വര്‍ഷം പഴക്കം പറയുന്ന ബൈബിളിന്റെ കാര്യം? ആണെന്ന് വിവരമുള്ളവരാരും പറയില്ല. അപ്പോള്‍ ബൈബിള്‍ വിശ്വസനീയമാവണമെങ്കില്‍ അരമായിക്ക് ഭാഷയിലുള്ള ഒറിജിനല്‍ കോപ്പിയുടെ പകര്‍പ്പുകള്‍ ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ അത് ലഭ്യമല്ലെന്ന് താങ്കള്‍ അംഗീകരിക്കുന്നു. പിന്നെ ഉള്ളത് ഗ്രീക്ക് ഭാഷയില്‍ എഴുതിയതാണ്. അതും ഒറിജിനല്‍ അല്ല.   

സന്തോഷ്‌October 6, 2012 9:00 AM പറഞ്ഞു: 
>> അടിസ്ഥാന വിശ്വാസത്തെ വ്യക്തമായ തെളിവുകള്‍ കൊണ്ട് സ്ഥാപിക്കേണ്ടിയിരിക്കുന്നു എന്ന് അലി പറഞ്ഞതുകൊണ്ടാണ് നിങ്ങളുടെ സ്വന്തം വിശ്വാസത്തിന്റെ ("  ഖുറാന്‍ സൂക്തങ്ങള്‍ അള്ളാഹു ജിബ്രീല്‍ എന്ന മലക്കിനോടും ജിബ്രീല്‍ നബിയോടും പറഞ്ഞവ ആണ് എന്നാണല്ലോ നിങ്ങളുടെ വിശ്വാസം, ഖുറാന്‍ സൂക്തങ്ങള്‍ അള്ളാഹു ജിബ്രീല്‍ എന്ന മലക്കിനോട് പറഞ്ഞു എന്നതിന് എന്ത് തെളിവാണ് ഉള്ളത്? ഖുറാന്‍ സൂക്തങ്ങള്‍ താന്‍ മലക്കിനോട് പറഞ്ഞതാണ് എന്ന് അല്ലാഹു എപ്പോഴെങ്കിലും നബിയോട് പറഞ്ഞിട്ടുണ്ടോ?") തെളിവ് എന്താണ് എന്ന് ഞാന്‍ ചോദിച്ചത്. ഈ ചോദ്യത്തിനും അലി നേരെ ചൊവ്വേ ഉത്തരം പറയുന്നില്ലല്ലോ. അങ്ങോട്ട്‌ ചോദിക്കുന്നവയ്ക്കുള്ള മറുപടികള്‍ നേര്‍ക്കുനേര്‍ പറയുവാന്‍ എന്തിനാണ് മടിക്കുന്നത്? ആദ്യം സ്വന്തം വിശ്വാസത്തിന്റെ തെളിവ് കാണിക്കൂ, എന്നിട്ടുപോരെ മറ്റുള്ളവരുടെ വിശ്വാസത്തിന്റെ തെളിവ് അന്വേഷിക്കുന്നത്. <<
മറുപടി:

സഹോദരന്‍ ഉന്നയിച്ച ചോദ്യം അടിസ്ഥാനരഹിതമാണ്. ജിബ്‌രീല്‍ എന്ന മലക്ക് വഴിയാണ് പ്രവാചകന് ഖുര്‍ആന്‍ അവതരിച്ചത്. ഈ വിവരം അല്ലാഹു തന്നെ പ്രവാചകനെ നേരിട്ടറിയിക്കേണ്ട കാര്യമില്ല. കാരണം ജിബ്‌രീല്‍ നുണ പറയുകയില്ല. നുണ പറയുന്ന ആളാണ്‌ എന്ന് താങ്കള്‍ തെളിയിച്ചിരുന്നെങ്കില്‍ ഈ ചോദ്യം പ്രസക്തമാകുമായിരുന്നു. അതുപോലെ ഖുര്‍ആന്‍ ജിബരീലിന്റെ രചനയാണ് എന്നും തെളിയിക്കണം. 

sajan jcbOctober 6, 2012 8:37 PM പറഞ്ഞു: 

>> മുഹമ്മദ്‌ അലി,
ഖുറാന്‍ പോലെ തന്നെയാണ് ബൈബിള്‍ എന്ന് കരുതുന്നിടതാണ് താങ്കള്‍ക്ക് തെറ്റുന്നത്. ഖുറാന്‍ പോലെ അല്ലാഹു നേരിട്ട് അവതരിപ്പിച്ചതാണ് എന്ന്‍ കരുതുന്ന പുസ്തകം അല്ല ബൈബിള്‍ .
അത് മനുഷ്യര്‍ എഴുതിയതാണ്. മനുഷ്യര്‍ക്ക്‌ വേണ്ടി. ഖുറാന്‍ എഴുതിയത് മക്കയിലെ നിവാസികള്‍ക്ക് വേണ്ടിയും . (അറബിയുടെ ആവശ്യം അതുകൊണ്ടാണല്ലോ വരുന്നത് )
താഴെ കാണുന്ന ഒരു ഭാഗം ബൈബിളില്‍ സുവിശേഷത്തില്‍ നിന്ന് എടുത്തതാണ്. ആദ്യം അത് വായിക്കുക. എന്നിട്ട് ഞാന്‍ ഒരു ലളിത ചോദ്യം ചോദിക്കാം.
മത്തായി 4: 23. അവൻ അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷംപ്രസംഗിച്ചും ജനങ്ങളുടെ എല്ലാരോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവൻ ചുറ്റിസഞ്ചരിച്ചു. 24. അവന്റെ കീർത്തി സിറിയായിലെങ്ങും വ്യാപിച്ചു. എല്ലാ രോഗികളെയും, വിവിധ വ്യാധികളാലും വ്യഥകളാലും അവശരായവരെയും, പിശാചുബാധിതർ, അപസ്മാരരോഗികൾ, തളർവാതക്കാർ എന്നിവരെയും അവർ അവന്റെ അടുത്തുകൊണ്ടുവന്നു. അവൻ അവരെ സുഖപ്പെടുത്തി.
25. ഗലീലി, ദക്കാപ്പോളിസ്, ജറുസലെം, യൂദയാ, ജോർദാന്റെ മറുകര എന്നിവിടങ്ങളിൽനിന്ന് വലിയ ജനക്കൂട്ടങ്ങൾ അവനെ അനുഗമിച്ചു.
ഇത് അരമായയില്‍ എഴുതിയാലും, ഗ്രീക്കില്‍ എഴുതിയാലും മലയാളത്തില്‍ എഴുതിയാലും എന്താണ് കുഴപ്പം?
യേശു അരമായ സംസാരിച്ചിരുന്നു, ഗ്രീക്ക് സംസാരിച്ചിരുന്നു, ഹീബ്രു സംസാരിച്ചിരുന്നു. അതുകൊണ്ട്?
സുവിശേഷം എഴുതിയത് യേശുവിനു വായിച്ചു മനസിലാക്കുവാനല്ല. വായിക്കുന്നവര്‍ക്ക് മനസിലാകാനാണ്. അതിനു അവരുടെ ഭാഷയില്‍ പുസ്തകം എഴുതണം. എഴുതുന്നവര്‍ അവരുടെ ഭാഷയില്‍ എഴുത്തും. ആ ഭാഷ മനസിലാകാത്തവര്‍ അതിന്റെ പരിഭാഷ നോക്കി മനസിലാക്കും. അല്ലാതെ ആര്‍ക്കോ വേണ്ടി അവരുടെ ഭാഷയില്‍ എഴുതിയത് മനസിലാക്കുവാന്‍ ആ ഭാഷ പഠിക്കുക എന്നതല്ല വഴി.
http://www.sathyamargam.org/?p=526 എന്ന ലേഖനത്തില്‍ നിന്ന് ആശയം എടുക്കുന്നു.
(സൂറാ.6:92) ഇതാ, നാം അവതരിപ്പിച്ച, നന്‍മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്‌. മാതൃനഗരി ( മക്ക ) യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടി ഉള്ളതുമാണ്‌ അത്‌. ....
“നിനക്ക് നാം അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ ഖുറാ (മക്ക) യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കാന്‍ വേണ്ടിയും സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കാന്‍ വേണ്ടിയും” (സൂറാ.42:7).
മക്കയിലും ചുറ്റിലും ഉള്ളവര്‍ക്ക്‌ താക്കീത്‌ നല്‍കുവാന്‍ ഉള്ള പുസ്തകം എടുത്തു താങ്കള്‍ എന്തിനാണ് വായിക്കുന്നത്? അത് അറബികള്‍ക്ക്‌ ഉള്ളതാണ്. മലയാളികള്‍ക്ക് ഉള്ളതല്ല.
സുവിശേഷം എഴുതിയവര്‍ക്ക് അത് ജറൂസലമില്‍ ഉള്ളവര്‍ക്ക്‌ മാത്രം അല്ല എഴുതിയത്. ലോകം മുഴുവനും മനസിലാക്കുവാന്‍ ഉള്ള കാര്യങ്ങള്‍ ആണ് അതില്‍ ഉള്ളത്. അതുകൊണ്ട് അത് വേഗത്തില്‍ തന്നെ പലഭാഷകളിലെക്കും പരിഭാഷപ്പെടുത്തപ്പെട്ടു. എന്നിട്ട് ആളുകള്‍ സ്വന്തം ഭാഷയില്‍ ആ നല്ല വിശേഷങ്ങള്‍ മനസിലാക്കുവാന്‍ തുടങ്ങി. അതാണ്‌ ബൈബിള്‍ . അല്ലാതെ ഒരു മാതൃ നഗരിയില്‍ ഉള്ളവര്‍ക്ക് വേണ്ടി അവരുടെ ഭാഷയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല.
അതുകൊണ്ട് യേശുവിന്റെ ഭാഷയില്‍ ഒരു മൂലകൃതി ഇല്ല. സുവിശേഷം എഴുതിയവരുടെ മൂല ഭാഷയില്‍ മാത്രമേ സുവിശേഷം ലഭ്യമാകൂ. അത് ഉണ്ട് താനും. ഒറിജിനല്‍ കൈയ്യെഴുത്തു പ്രതി അല്ല , പകര്‍പ്പ്‌ ലഭ്യമാണ്. ഒറിജിനല്‍ തന്നെ വേണം എന്ന് താങ്കള്‍ വാശിപ്പിടിക്കുകയാനെന്കില്‍ , ഖുര്‍ആനിന്റെ ഒറിജിനല്‍ കാണിച്ചു തന്നതിന് ശേഷം സംസാരിക്കാം. ചുരുങ്ങിയത് ഒരു പഴയ പകര്‍പ്പെന്കിലും കാണിച്ചു തരിക.<<
മറുപടി:

ഖുര്‍ആന്‍ പോലെ തന്നെയാണ് ബൈബിള്‍ എന്നോ ഖുര്‍ആന്‍ അവതരിപ്പിച്ച പോലെയാണ്  ബൈബിളും വന്നതെന്നോ ഉള്ള വിശ്വാസം ഒരു തരിമ്പും എനിക്കില്ല. അങ്ങനെയായിരുന്നെങ്കില്‍ ഞാനും ബൈബിള്‍ വിശ്വാസി ആയേനെ. നമ്മുടെ മുന്നിലെ പ്രശ്നം തന്നെ ബൈബിള്‍ പൂര്‍ണമായും വിശ്വസിക്കാന്‍ കൊള്ളില്ല എന്നതാണ്.   

"ഖുറാന്‍ എഴുതിയത് മക്കയിലെ നിവാസികള്‍ക്ക് വേണ്ടിയും . (അറബിയുടെ ആവശ്യം അതുകൊണ്ടാണല്ലോ വരുന്നത് )" എന്ന പ്രസ്താവന ഒട്ടും ശരിയല്ല. ഖുര്‍ആന്‍ ലോകത്തിനു മുഴുവന്‍ സമര്‍പ്പിക്കപ്പെട്ട ഗ്രന്ഥമാണ് എന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. 
 • "മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സദുപദേശം വന്നെത്തിയിരിക്കുന്നു. അത് നിങ്ങളുടെ മനസ്സുകളുടെ രോഗത്തിനുള്ള ശമനമാണ്. ഒപ്പം സത്യവിശ്വാസികള്‍ക്ക് നേര്‍വഴി കാട്ടുന്നതും മഹത്തായ അനുഗ്രഹവും." (10:57)
 • "അലിഫ് - ലാം - റാഅ്. ഇത് നാം നിനക്കിറക്കിയ വേദപുസ്തകമാണ്. ജനങ്ങളെ  അവരുടെ നാഥന്റെ അനുമതിയോടെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍. പ്രതാപിയും സ്തുത്യര്‍ഹനുമായവന്റെ മാര്‍ഗത്തിലേക്ക്." (14:1)
മക്കയില്‍ മാത്രമേ മനുഷ്യരുള്ളൂ എന്ന വിശ്വാസം താങ്കള്‍ക്കില്ലല്ലോ. ഇനി പ്രവാചകനെ (സ) കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക:
"ജനങ്ങളേ, നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള സത്യസന്ദേശവുമായി ദൈവദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അഥവാ, നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അറിയുക: ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും." (4:170)
"ലോകത്തിന് മുഴുവന്‍ കാരുണ്യമായിട്ടാണ് നിന്നെ നാം നിയോഗിച്ചത്''(21: 107)
"നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായിക്കൊണ്ട്‌ തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല." (34:28) 
അപ്പോള്‍ ഇസ്ലാം മക്കയിലേക്ക് മാത്രമുള്ളതാണ് എന്ന താങ്കളുടെ വാദം തെറ്റാണ്. അത് സ്ഥാപിക്കാന്‍ വേണ്ടി കൊടുത്ത ഖുര്‍ആന്‍ സൂക്തങ്ങളില്‍ (6:92, 42:7) പറയുന്നത് നബി (സ) പ്രഥമമായി പ്രബോധനം നിര്‍വഹിക്കേണ്ടതു ആരിലെന്നാണ്. സ്വന്തം ജനതയെ വിട്ടു മറ്റുള്ളവരില്‍ പ്രബോധനം നിര്‍വഹിക്കുന്നത് ശരിയല്ലല്ലോ. എന്നാല്‍ അവരില്‍ മാത്രമേ പ്രബോധനം നിര്‍വഹിക്കാവൂ എന്ന ഒരു സൂചന പോലും പ്രസ്തുത വചനങ്ങളിലില്ല. 

ഇവിടെ രസകരമായ ഒരു കാര്യം: യേശുവിന്റെ പ്രബോധനം ഇസ്രയീലി ജനതയിലേക്ക്‌ മാത്രമാണ് എന്ന് ബൈബിള്‍ പറയുന്നുണ്ട് (മത്തായി 15:24). എന്നിട്ടും അത് അംഗീകരിക്കാതെ ലോകത്താകെ ഇത് പ്രബോധനം ചെയ്യുന്നവരാണ് ഇസ്ലാം മക്കയിലേക്ക് മാത്രമാണ് എന്ന അസത്യം പ്രചരിപ്പിക്കുന്നത്.

ഖുര്‍ആന്‍ അറബികള്‍ക്ക് മാത്രമാണെന്നതിന്റെ തെളിവാണ് അതിന്റെ ഭാഷയെന്ന താങ്കളുടെ വാദവും അസ്ഥാനത്താണ്. ഏതെങ്കിലും ഒരു ഭാഷയില്‍ ദൈവികവചനങ്ങള്‍ അവതരിപ്പിക്കപ്പെടെണ്ടതുണ്ട്. അത് പ്രഥമ പ്രബോധിതരായ അറബികളുടെ ഭാഷയില്‍ തന്നെ ആവുന്നതില്‍ എന്താണ് പ്രശ്നം? ഇന്ന് ലോകത്ത് ഇതര ഭാഷകളിലേക്ക് ഖുര്‍ആന്‍ ആശയം പരിഭാഷപ്പെടുത്തിയത് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. അതിലേറെ ദൈവം സംസാരിച്ച ഭാഷയായ അറബി ലോകമുസ്ലിംകള്‍ കഴിയും വിധം പഠിക്കുന്നു. അങ്ങനെ എല്ലാവരും ഖുര്‍ആന്‍ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. 
ബൈബിള്‍ പുതിയ നിയമം ആദ്യമായി രേഖപ്പെടുത്തിയത് ഗ്രീക്ക് ഭാഷയിലാണെന്നാണല്ലോ പറയുന്നത്. അത് വെച്ച് സുവിശേഷം ഗ്രീക്കുകാര്‍ക്ക് മാത്രമാണ് എന്ന് ഒരാള്‍ വാദിച്ചാല്‍ എങ്ങനെയിരിക്കും? അത് പോലെയാണ് താങ്കളുടെ വാദവും. 

താങ്കള്‍ ബൈബിളില്‍ നിന്നും ചില വചനങ്ങള്‍ കൊടുത്തിട്ട് ഇങ്ങനെ ചോദിക്കുന്നു: 
"ഇത് അരമായയില്‍ എഴുതിയാലും, ഗ്രീക്കില്‍ എഴുതിയാലും മലയാളത്തില്‍ എഴുതിയാലും എന്താണ് കുഴപ്പം? യേശു അരമായ സംസാരിച്ചിരുന്നു, ഗ്രീക്ക് സംസാരിച്ചിരുന്നു, ഹീബ്രു സംസാരിച്ചിരുന്നു. അതുകൊണ്ട്?"
ഒരു ഭാഷയിലുള്ള വചനം മറ്റൊന്നിലേക്കു പരിഭാഷ ചെയ്യുമ്പോള്‍ ആശയ ചോര്‍ച്ച സംഭവിക്കും. ഒരു പദത്തിന് പരിഭാഷ കൊടുക്കുമ്പോള്‍ പരിഭാഷയില്‍ ഉപയോഗിച്ച പദത്തിന് വേറെ അര്‍ഥം കാണും. അല്ലെങ്കില്‍ പ്രസ്തുത പദം മൂലഭാഷയിലെ പദത്തിന്റെ ആശയത്തെ സമഗ്രമായി പ്രകാശിപ്പിക്കില്ല. 
ഈ യാഥാര്‍ത്ഥ്യം ബൈബിള്‍ പണ്ഡിതന്മാര്‍ക്കുമറിയാം. അത് കൊണ്ടാണ് വിമര്‍ശന വിധേയമായ പല പദങ്ങളുടെയും ഗ്രീക്ക് പദം എന്തെന്ന നിലയില്‍ അന്വേഷണവും പഠനവും നടക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശനങ്ങളെ നേരിടുന്നതും. 
യേശു അരമായിക്ക് ഭാഷയാണ്‌ പ്രധാനമായും സംസാരിച്ചിരുന്നത്. ആ ഭാഷയിലുള്ള സുവിശേഷം ഇല്ല. അപ്പോള്‍ യേശു യഥാര്‍ത്ഥത്തില്‍ എന്താണ് പറഞ്ഞത് എന്ന് പൂര്‍ണമായി മനസ്സിലാക്കാനുള്ള മാര്‍ഗം നമുക്കില്ല. അത് തന്നെയാണ് പ്രശ്നവും. 
sajan jcbOctober 8, 2012 6:50 PM പറഞ്ഞു: 
>> ഉദാ: ഖുറാന്‍ തന്നെ എടുക്കാം.
79:30
അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു. (quranmalayalam.com)
And the earth, moreover, hath He extended (to a wide expanse); (Yusuf Ali)
And after that He spread the earth, (Pickthall)
And the earth, He expanded it after that. (Shakir)
അന്നത്തെ അറബി പണ്ഡിതര്‍ പറയുന്നത് അതിനെ പരത്തി, വികസിപ്പിച്ചു. എന്നൊക്കെയാണ്.
ഇന്നത്തെ Zakir Naik, Bassam Zawadi കൂടി ‘Dahaha’ എന്ന അറബി പദത്തിന് പുതിയ അര്‍ഥം കൊടുത്തു . Egg shaped.
അന്നത്തെ അറബികള്‍ കേട്ടാല്‍ തലയില്‍ കൈ വച്ച് പോകും.
ഒരേ ഭാഷയില്‍ നിലനില്‍ക്കുന്നു എന്ന് അവകാശപ്പെടുന്നു എന്ന് പറയുന്ന പുസ്തകത്തില്‍ പോലും താങ്കള്‍ ബൈബിളില്‍ ആരോപിക്കുന്ന ഭിന്ന അര്‍ഥങ്ങള്‍ കാലാകാലങ്ങളില്‍ വരുന്നു. അതുകൊണ്ട് ഭാഷയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നല്ലേ അര്‍ത്ഥം. വെറും പൊള്ളയായ അവകാശ വാദമാണ് താങ്കളുടേത് എന്നര്‍ത്ഥം.<<
 മറുപടി:  

താങ്കള്‍ പറഞ്ഞ ഉദാഹരണ പ്രകാരം തന്നെ മൂലഭാഷയുടെ പ്രാധാന്യം വ്യക്തമാണ്. ഒരു പദത്തിനും ഇല്ലാത്ത അര്‍ഥം നല്‍കുന്ന രീതിയൊന്നും വ്യാഖ്യാതാക്കള്‍ക്കില്ല. ഇവിടെ പരാമര്‍ശിക്കപ്പെട്ട സൂക്തത്തില്‍ ‘Dahaha’ എന്ന പദത്തിന് മുകളില്‍ പറഞ്ഞ അര്‍ത്ഥങ്ങള്‍ക്കൊക്കെ സാധ്യതയുണ്ട്. അതില്‍ ഏതു അര്‍ത്ഥമാണ് കൂടുതല്‍ യോജിക്കുന്നത് എന്നതിലാണ് ഭിന്നത. ഒരു പക്ഷെ എല്ലാ അര്‍ത്ഥവും അവിടെ ഉദ്ദേശിച്ചിരിക്കാം. 
ഖുര്‍ആന്‍ അറബി ഭാഷയില്‍ നിലവിലില്ല എന്നും മലയാളം പരിഭാഷ മാത്രമേ ഉള്ളൂ എന്നും സങ്കല്‍പ്പിക്കുക. 'ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു' എന്ന അര്‍ഥം മാത്രം കാണുമ്പോള്‍ ഖുര്‍ആന്‍ ഉദ്ദേശിച്ചത് ഏതാണ് എന്ന് വ്യക്തമായി അറിയാതെ പോവുകയും ആശയചോര്‍ച്ച സംഭവിക്കുകയും ചെയ്യുമായിരുന്നു. Dahaha എന്ന പദം മുന്നിലുണ്ടെങ്കില്‍ വികസിപ്പിച്ചിരിക്കുന്നു എന്ന അര്‍ത്ഥത്തിനു മാത്രമല്ല സാധ്യതയുള്ളതെന്ന വസ്തുത ബോധ്യപ്പെടുന്നു.

ഇസ്ലാമിലെ പല സുപ്രധാനമായ അറബി സാങ്കേതിക പദങ്ങള്‍ക്ക് തുല്യമായ പരിഭാഷ നല്‍കുക അസാധ്യമാണ്. ഉദാഹരണത്തിന് 'ഇബാദത്ത്' എന്ന പദം തന്നെ എടുക്കുക. ഇതിനു തുല്യമായ ഒരു മലയാളം പദമില്ല. 'ആരാധന' എന്നാണ് സാധാരണ അര്‍ഥം പറയുക. എന്നാല്‍ ഇബാദത്ത് എന്ന പദത്തിന്റെ വളരെ ചെറിയൊരു ആശയം മാത്രമേ അത് പ്രകാശിപ്പിക്കുന്നുള്ളൂ. ഇത് പോലെ തന്നെയാണ്‌ റബ്ബ്, സ്വലാത്ത്, സകാത്ത്, ഇലാഹ്, തൗഹീദ്, ദീന്‍ തുടങ്ങിയ പദങ്ങളുടെയൊക്കെ അവസ്ഥ.  
പദങ്ങള്‍ക്ക് പുതിയ അര്‍ഥങ്ങള്‍ വരുമെന്നത് സത്യം. എന്നാല്‍ ഖുര്‍ആന്‍ പദങ്ങളില്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥങ്ങളുടെ വ്യാപ്തിയും ഗാംഭീര്യവും മനസ്സിലാക്കാന്‍ അതൊന്നും ഒരു തടസ്സമല്ല. ഖുര്‍ആന്‍ അഗാധമായി പഠിക്കുകയും അവയുടെ ഓരോ പദങ്ങളുടെയും അര്‍ത്ഥങ്ങളെ കുറിച്ച് ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. 


8 comments:

 1. @ അലി,

  സാജന്റെ October 1, 2012 3:46 AM ലെ ചോദ്യങ്ങള്‍ ഇവയായിരുന്നു:

  ** മുഹമ്മദ്‌ നബി എഴുതിച്ച ഖുര്‍ആന്‍ പ്രതികള്‍ ഇപ്പോള്‍ ലഭ്യമാണോ?
  ** ആ കയ്യെഴുത്ത് പ്രതികള്‍ ലഭ്യമല്ലെങ്കില്‍ അതിലും 600 വര്‍ഷം പഴയ കൈയ്യെഴുത്തു പ്രതികള്‍ താങ്കള്‍ ചോദിക്കുന്നതിന്റെ സാംഗത്യം ഒന്ന് വിവരിക്കുമോ?
  ** ഏതാണ് ഖുര്‍ആനിന്റെ ഏറ്റവും പഴയ പകര്‍പ്പ്. അതെങ്കിലും നെറ്റില്‍ സ്കാന്‍ ചെയ്തിടാന്‍ ഉള്ള ധൈര്യം പോലും മുസ്ലീം പണ്ഡിതര്‍ക്കില്ലാതായത് എന്തുകൊണ്ട് എന്ന് പറയാമോ?

  ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നേരെ ചൊവ്വേ പറയുവാനുള്ള ബുദ്ധിമുട്ട് കൊണ്ടാണോ നിങ്ങള്‍ എട്ടു കാര്യങ്ങള്‍, ഖുര്‍ആന്‍ ഗവേഷണവുമായി ബന്ധപ്പെട്ട് ഡോക്ടറേറ്റ് ലഭിച്ച വ്യക്തിയുടെ വാക്കുകള്‍ തുടങ്ങിയവ ഒക്കെ നീട്ടിപരത്തി എഴുതിയിരിക്കുന്നത്? ഇങ്ങനെ നീട്ടിപരത്തി എഴുതിയ കാര്യങ്ങള്‍ക്ക് സാജന്റെ ചോദ്യങ്ങളുമായി വല്ല ബന്ധവും ഉണ്ടോ?

  ഖുര്‍ആന്‍ പ്രവാചകന്‍ (സ) യുടെ കാലത്ത് തന്നെ പൂര്‍ണമായും രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് പറയുന്ന നാവില്‍ത്തന്നെ മുഹമ്മദ്‌ നബി എഴുതിച്ച ഖുര്‍ആന്‍ പ്രതികള്‍ ഇപ്പോള്‍ ലഭ്യമല്ല എന്നും അലി പറയുന്നു! മുഹമ്മദ്‌ നബി എഴുതിച്ച ഖുര്‍ആന്‍ പ്രതിയും ഖലീഫ അബൂബക്കറിന്റെ കാലത്ത് എഴുതിച്ച ഖുര്‍ആന്‍ പ്രതികളും ഒന്നുതന്നെയാണ് എന്നതിന് എന്ത് തെളിവാണ് നിങ്ങളുടെ കയ്യില്‍ ഉള്ളത്?

  ഖലീഫ അബൂബക്കറിന്റെ കാലത്ത് എഴുതിച്ച ഖുര്‍ആന്‍ പ്രതികളുടെ പതിപ്പ് സ്കാന്‍ ചെയ്തതു ഇന്‍റര്‍നെറ്റില്‍ ലഭ്യമാണോ?

  "മുഹമ്മദ്‌ നബി എഴുതിച്ച ഖുര്‍ആന്‍ പ്രതികള്‍ ഇപ്പോള്‍ ലഭ്യമല്ല എങ്കിലും അതിലും 600 വര്‍ഷം പഴയ കൈയ്യെഴുത്തു പ്രതികള്‍ (അരമായിക് ഭാഷയില്‍) ഉള്ളത് തന്നെ കാണണം എന്നത് നിര്‍ബന്ധമുള്ള കാര്യം തന്നെയാണ് അല്ലെ :(

  <<< സഹോദരന്‍ ഉന്നയിച്ച ചോദ്യം അടിസ്ഥാനരഹിതമാണ്. ജിബ്‌രീല്‍ എന്ന മലക്ക് വഴിയാണ് പ്രവാചകന് ഖുര്‍ആന്‍ അവതരിച്ചത്. ഈ വിവരം അല്ലാഹു തന്നെ പ്രവാചകനെ നേരിട്ടറിയിക്കേണ്ട കാര്യമില്ല. കാരണം ജിബ്‌രീല്‍ നുണ പറയുകയില്ല. നുണ പറയുന്ന ആളാണ്‌ എന്ന് താങ്കള്‍ തെളിയിച്ചിരുന്നെങ്കില്‍ ഈ ചോദ്യം പ്രസക്തമാകുമായിരുന്നു. അതുപോലെ ഖുര്‍ആന്‍ ജിബരീലിന്റെ രചനയാണ് എന്നും തെളിയിക്കണം.>>>

  ഖുറാന്‍ സൂക്തങ്ങള്‍ അള്ളാഹു ജിബ്രീല്‍ എന്ന മലക്കിനോടും ജിബ്രീല്‍ നബിയോടും പറഞ്ഞവ ആണ് എന്നാണല്ലോ നിങ്ങളുടെ വിശ്വാസം, ഖുറാന്‍ സൂക്തങ്ങള്‍ അള്ളാഹു ജിബ്രീല്‍ എന്ന മലക്കിനോട് പറഞ്ഞു എന്നതിന് എന്ത് തെളിവാണ് ഉള്ളത്? ഖുറാന്‍ സൂക്തങ്ങള്‍ താന്‍ മലക്കിനോട് പറഞ്ഞതാണ് എന്ന് അല്ലാഹു എപ്പോഴെങ്കിലും നബിയോട് പറഞ്ഞിട്ടുണ്ടോ? - അടിസ്ഥാനരഹിതമായ ചോദ്യം!!!

  ബൈബിള്‍ വിശ്വസനീയമാവണമെങ്കില്‍ സുവിശേഷങ്ങള്‍ യേശുക്രിസ്തു സംസാരിച്ച അരമായിക്ക് ഭാഷയിലുള്ള ഒറിജിനല്‍ കോപ്പിയുടെ പകര്‍പ്പുകള്‍ ലഭിക്കേണ്ടിയിരുന്നു. - ഒന്നാംതരം അടിസ്ഥാനമുള്ള പ്രസ്താവന!

  ReplyDelete
 2. ചോദ്യം ഇതായിരുന്നു...

  [sajan] 1.മുഹമ്മദ്‌ നബി എഴുതിച്ച ഖുര്‍ആന്‍ പ്രതികള്‍ ഇപ്പോള്‍ ലഭ്യമാണോ? 2.ആ കയ്യെഴുത്ത് പ്രതികള്‍ ലഭ്യമല്ലെങ്കില്‍ അതിലും 600 വര്‍ഷം പഴയ കൈയ്യെഴുത്തു പ്രതികള്‍ താങ്കള്‍ ചോദിക്കുന്നതിന്റെ സാംഗത്യം ഒന്ന് വിവരിക്കുമോ?
  3.പോട്ടെ, നബി എഴുതിച്ച ഖുര്‍ആനിന്റെ ഒറിജിനല്‍ ഇല്ലെങ്കില്‍ പോട്ടെ. 4.ഏതാണ് ഖുര്‍ആനിന്റെ ഏറ്റവും പഴയ പകര്‍പ്പ്. അതെങ്കിലും നെറ്റില്‍ സ്കാന്‍ ചെയ്തിടാന്‍ ഉള്ള ധൈര്യം പോലും മുസ്ലീം പണ്ഡിതര്‍ക്കില്ലാതായത് എന്തുകൊണ്ട് എന്ന് പറയാമോ?

  കിട്ടിയ ഉത്തരത്തിലെ പ്രസക്ത ഭാഗങ്ങള്‍


  1.മുഹമ്മദ്‌ നബി (സ) എഴുതിച്ച ഖുര്‍ആന്‍ പ്രതികള്‍ ഇപ്പോള്‍ ലഭ്യമല്ല. (പക്ഷെ ബൈബിളിന്റെ ഒറിജിനല്‍ കണ്ടേ പറ്റൂ)
  2. ---
  3. പ്രസ്തുത മുസ്ഹഫിന്റെ പകര്‍പ്പുകളാണ് ഇന്ന് ലോകത്തുള്ളത്. ആ ഒറിജിനല്‍ കോപ്പികള്‍ ഇന്നും നിലവിലുണ്ട്. (ഉണ്ടെന്നു പറയുന്നെയുള്ളൂ. ആര്‍ക്കും കാണിച്ചു തരില്ല എന്ന് മാത്രം. ആ ഒറിജിനല്‍ കോപ്പിക്ക് ഉദ്ദേശം എത്ര പഴക്കം കാണും?)
  4.----

  ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ..
  നിലവിലുണ്ട് എന്ന് പറയുന്ന പകര്‍പ്പ്‌ എന്തുകൊണ്ട് ഇന്റര്‍ നെറ്റില്‍ ലഭ്യമല്ല ?
  കൂടാതെ മുഹമ്മദ്‌ നബി എഴുതിച്ച ഖുര്‍ആന്‍ പ്രതികള്‍ കത്തിച്ചു കളഞ്ഞിട്ടു, സുവിശേഷത്തിന്റെ ഒറിജിനല്‍ പ്രതികള്‍ ചോദിക്കുന്നതിന്റെ സാംഗത്യ വിവരിക്കാന്‍ പറഞ്ഞിരുന്നു. അതിനും ഉത്തരം കിട്ടിയില്ല.


  >>>> മുഹമ്മദ്‌ നബി (സ) എഴുതിച്ച ഖുര്‍ആന്‍ പ്രതികള്‍ ഇപ്പോള്‍ ലഭ്യമല്ല. അതിനു വ്യക്തമായ കാരണമുണ്ട്. ഖലീഫ ഉസ്മാന്‍ (റ) ന്റെ കാലത്ത് ഔദ്യോഗികമായി ഒരു ഖുര്‍ആന്‍ അറബി ഭാഷയുടെ ആധാര ഉച്ചാരണ രീതിയായ ഖുറൈഷി രീതിയില്‍ തയ്യാറാക്കി. ഖലീഫ അബൂബക്കറി (റ) ന്റെ കാലത്ത് സൈദുബ്നു സാബിത്തി (റ) ന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിരുന്ന ഖുര്‍ആന്‍ നോക്കിയാണ് അത് ചെയ്തത്. ഈ ചുമതലയും നിര്‍വഹിച്ചത് സൈദുബ്നു സാബിത്തി (റ) ന്റെ നേതൃത്വത്തില്‍ തന്നെയാണ്. ഈ ഖുര്‍ആന്‍ പ്രതിയുടെ (മുസ്ഹഫ്) പല കോപ്പികള്‍ ഉണ്ടാക്കി വിവിധ നാടുകളിലേക്ക് അയക്കുകയും ഇനി മുതല്‍ അവ വെച്ച് മാത്രമേ ഖുര്‍ആന്‍ പാരായണം പാടുള്ളൂ എന്ന്‍ ഉത്തരവിടുകയും മറ്റെല്ലാ ഏടുകളും കത്തിച്ചു കളയുകയും ചെയ്തു. പ്രസ്തുത മുസ്ഹഫിന്റെ പകര്‍പ്പുകളാണ് ഇന്ന് ലോകത്തുള്ളത്. ആ ഒറിജിനല്‍ കോപ്പികള്‍ ഇന്നും നിലവിലുണ്ട്. >>>>

  ചുരുക്കം പറഞ്ഞാല്‍ ഖുറൈഷി രീതിയില്‍ തയ്യാറാക്കിയ ആദ്യ ഖുര്‍ആന്‍ നബി കണ്ടിട്ടിട്ടു പോലും ഇല്ല. എന്നിട്ടാണോ സുവിശേഷം യേശു കണ്ടിട്ടില്ല എന്ന് പരിതപിക്കുന്നത്. എന്ത് കൊണ്ടാണ് അബൂ ബക്കറിന്റെ കാലത്തെ ഖുറാന്‍ ഉണ്ടായിട്ടും പിന്നെയും ഉസ്മാന്‍ ഖുറാന്‍ ഉണ്ടാക്കിയത്. പോട്ടെ, ഈ അബൂബക്കറിന്റെ ഖുരാനിനു പിന്നീട് എന്ത് സംഭവിച്ചു? കുറച്ചു കാലം ഒരു ഭാര്യയുടെ സംരക്ഷണയില്‍ ആയിരുന്നു. അവരുടെ മരണ ശേഷം അത് കത്തിച്ചു കളഞ്ഞു. കാരണം എന്തായിരുന്നു.

  >>>> ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടത്‌ നൂറുകണക്കിനാളുകള്‍ മന:പാഠമാക്കിയത് കൊണ്ടും കൂടിയാണ് എന്ന വസ്തുത നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. അപ്പോള്‍ മുഹമ്മദ്‌ നബി (സ) എഴുതിച്ച ഖുര്‍ആന്‍ പ്രതികള്‍ ഇന്ന് നിലവില്‍ ഉണ്ടായിരിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് മുകളില്‍ പറഞ്ഞ വിവരണങ്ങളില്‍ നിന്നും വ്യക്തമാണ്. >>>

  എന്നിട്ട് എന്തുകൊണ്ടാണ് അത് എഴുതി വയ്ക്കണം എന്ന് ഖലീഫ തീരുമാനിച്ചത്?
  നൂറു കണക്കിന് ആളുകകള്‍ നൂറ്റി പത്ത്‌ തരത്തില്‍ ഓതുവാന്‍ തുടങ്ങി.
  എല്ലാവരും മനപ്പടമാക്കിയതിന്റെ കോണം. എന്തിനു ഇത് അവതരിപ്പിച്ചു എന്ന് പറയുന്ന നബി പോലും ഖുറാന്‍ സൂക്തങ്ങള്‍ മറന്നു പോകുന്നത് ഹദീസില്‍ കാണുന്നുണ്ട്. അപ്പോള്‍ പിന്നെ അനുയായികള്‍ അത് കാലാകാലം ഓര്‍ത്തിരിക്കും എന്നത് എങ്ങിനെ വിശ്വസിക്കാന്‍ പറ്റും?
  ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടത്‌ മന:പാഠമാക്കിയത് കൊണ്ട് മാത്രം ഖുര്‍ആന്‍ സംരക്ഷിക്കപ്പെടില്ല എന്ന് ഉറപ്പായത് കൊണ്ടല്ലേ അത് ഖലീഫ ക്രോദീകരിച്ചത്? നബിയുടെ ഭാര്യ പോലും ഉസ്മാന്‍ ഉണ്ടാക്കിയ ഖുര്‍ആന്‍ ഒതിയിട്ടില്ല. എന്താണ് കാരണം?

  >>> പ്രസ്തുത മുസ്ഹഫിന്റെ പകര്‍പ്പുകളാണ് ഇന്ന് ലോകത്തുള്ളത്. ആ ഒറിജിനല്‍ കോപ്പികള്‍ ഇന്നും നിലവിലുണ്ട്.

  എന്ന് താങ്കള്‍ പറയുന്നു. അതൊന്നു ലോകത്തിനു കാണുവാന്‍ എന്താണ് ചെയ്യേണ്ടത്? എന്നാല്‍ അല്ലേ അതും ഇന്നത്തെ ഖുറാനുമായി താരതമ്യം ചെയ്യുവാന്‍ പറ്റുകയുള്ളൂ.

  ReplyDelete
 3. >>>> മക്കയില്‍ മാത്രമേ മനുഷ്യരുള്ളൂ എന്ന വിശ്വാസം താങ്കള്‍ക്കില്ലല്ലോ. ഇനി പ്രവാചകനെ (സ) കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക:

  അങ്ങിനെ ഒരു വിശ്വാസം എനിക്കില്ല. പക്ഷെ നബിക്ക് ഉണ്ടായിരുന്നോ എന്ന് സംശയിക്കണം.
  കാരണം ഒരു സ്ഥലത്ത് പറയുന്നു. ഖുറാന്‍ അറബിയില്‍ ഇറക്കിയത് മക്കാ വാസികള്‍ക്ക് വേണ്ടിയാണെന്ന്.
  അപ്പോള്‍ മനുഷ്യരെ എന്ന് സബോധനം ചെയ്യുന്നത് അവിടെയുള്ള മനുഷ്യരെ ഉദ്ദേശിച്ചു ആകുവാനെ വഴിയുള്ളൂ.

  അല്ല ലോകം മുഴുവാന്‍ ഉള്ള മനുഷ്യരെ ഉദ്ദേശിച്ചു പറഞ്ഞതാണെങ്കില്‍ , മറ്റൊരിടത്ത് മക്കാ വാസികളെ ഉദ്ദേശിച്ചാണ് ഈ പുസ്തകം അറബിയില്‍ അവതരിപ്പിച്ചത് എന്ന് പറയില്ലായിരുന്നു. കൂടാതെ ഓരോ സമൂഹത്തിനു അവരുടെ ഭാഷയില്‍ ആണ് പ്രബോധനം നല്‍കുക എന്നും ഖുറാന്‍ പറയുന്നുണ്ട്. അങ്ങിനെ വരുമ്പോള്‍ മറ്റുള്ളവര്‍ എന്തിനു ഖുറാന്‍ വായിക്കണം എന്ന് കൂടി വിവരിക്കുക.

  >>>> ഇവിടെ രസകരമായ ഒരു കാര്യം: യേശുവിന്റെ പ്രബോധനം ഇസ്രയീലി ജനതയിലേക്ക്‌ മാത്രമാണ് എന്ന് ബൈബിള്‍ പറയുന്നുണ്ട് (മത്തായി 15:24). എന്നിട്ടും അത് അംഗീകരിക്കാതെ ലോകത്താകെ ഇത് പ്രബോധനം ചെയ്യുന്നവരാണ് ഇസ്ലാം മക്കയിലേക്ക് മാത്രമാണ് എന്ന അസത്യം പ്രചരിപ്പിക്കുന്നത്. >>>

  അതേ. യേശു ലോകം മുഴുവന്‍ ചുറ്റിയിട്ടില്ല. ചെന്നത് ഇസ്രായേലില്‍ മാത്രമായിരുന്നു. എന്നിട്ട് അത് ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ ശിഷ്യന്മാരെ ഏല്പിച്ചു. അതേ ഞങ്ങള്‍ ചെയ്യുന്നുള്ളൂ. ഖുറാന്‍ എന്ത് ചെയ്തു? നിങ്ങളോട് ഖുറാന്‍ പറഞ്ഞോ ലോകം മുഴുവന്‍ പ്രബോധനം ചെയ്യാന്‍? അറബിയില്‍ പ്രബോധനം ചെയ്‌താല്‍ മറ്റുള്ളവര്‍ക്ക് എങ്ങിനെ മനസിലാകും? ഇപ്പോള്‍ ഏതാണ് രസകരമായ കാര്യം എന്ന് മനസിലായോ?

  >>>> ഖുര്‍ആന്‍ അറബികള്‍ക്ക് മാത്രമാണെന്നതിന്റെ തെളിവാണ് അതിന്റെ ഭാഷയെന്ന താങ്കളുടെ വാദവും അസ്ഥാനത്താണ്. ഏതെങ്കിലും ഒരു ഭാഷയില്‍ ദൈവികവചനങ്ങള്‍ അവതരിപ്പിക്കപ്പെടെണ്ടതുണ്ട്. അത് പ്രഥമ പ്രബോധിതരായ അറബികളുടെ ഭാഷയില്‍ തന്നെ ആവുന്നതില്‍ എന്താണ് പ്രശ്നം? ഇന്ന് ലോകത്ത് ഇതര ഭാഷകളിലേക്ക് ഖുര്‍ആന്‍ ആശയം പരിഭാഷപ്പെടുത്തിയത് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. >>>

  മറ്റു ഭാഷയില്‍ പരിഭാഷപ്പെടുത്തിയിട്ട് എന്ത് കാര്യം . അതിനെ ആരും ഖുറാന്‍ എന്ന് പറയുന്നില്ല. കൂടാതെ ഖുറാന്‍ പാരായണം ചെയ്യേണ്ടത് അറബിയില്‍ മാത്രം. അങ്ങിനെയല്ലേ? ഏതെന്കിലും ഭാഷയില്‍ പ്രഥമ പ്രബോധനം നടത്തിയിട്ട് മറ്റുള്ളവരിലേക്ക് പരിഭാഷ നടത്തുന്നത് താങ്കള്‍ക്ക് കുഴപ്പം ഇല്ലെങ്കില്‍ ഞാന്‍ രണ്ടു ചോദ്യങ്ങള്‍ ചോദിക്കട്ടെ.
  1)യേശു പ്രഥമ പ്രബോധനം അരമായ , ഗ്രീക്ക്, ഹീബ്രുവില്‍ നടത്തി. അത് പ്രമുഖ ഭാഷയായ ഗ്രീക്ക്/ലാറ്റില്‍ ഉപയോഗിച്ച് പ്രചരിച്ചതില്‍ എന്താണ് തെറ്റ്.
  (ബൈബിള്‍ ലോകര്‍ അവരവരുടെ മാതൃഭാഷയില്‍ മനസിലാക്കുന്നു. ഒരു ഫോറിന്‍ ഭാഷയും പഠിച്ചു പാരായണം ചെയ്യേണ്ട കാര്യമില്ല.)
  2) ഖുറാന്‍ തന്നെ പറയുന്നു , അത് അറബിയില്‍ അവതരിച്ചത് മക്ക നിവാസികള്‍ക്ക്‌ മനസിലാക്കുവാന്‍ ആണ് എന്ന്. ഒരു സമൂഹത്തിനും അവരുടെ ഭാഷയില്‍ പ്രബോധനം നടത്തുവാന്‍ പ്രവാചകരെ അയയ്ക്കുന്ന ശൈലിയാണ് അല്ലാഹു സ്വീകരിച്ചത് എന്നും പറയുന്നു.


  1. “(നബിയേ) താങ്കള്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. ഒരു മാര്‍ഗ്ഗദര്‍ശി എല്ലാ ജനവിഭാഗത്തിനുമുണ്ട്” (സൂറാ.13:7)

  2) “യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍ ) വിശദീകരിച്ചു കൊടുക്കുന്നതിനുവേണ്ടി അവരുടെ ഭാഷയില്‍ (സന്ദേശം നല്കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല” (സൂറാ.14:4)

  ഇതിന്റെ അര്‍ത്ഥം ഒന്ന് വിവരിച്ചു തന്നാല്‍ കൊള്ളം. എന്നിട്ട് എന്തുകൊണ്ട് മലയാളികള്‍ അറബി പഠിച്ചു ഖുറാന്‍ പിന്‍ പറ്റെണ്ടുന്നതിന്റെ ആവശ്യം മനസിലാക്കി തരുമല്ലോ.
  ഖുറാന്‍ വ്യക്തമായി പറയുന്നുണ്ട് . ഒരു ജനത്തിനും ഓരോ മാര്‍ഗ ദര്‍ശിയുണ്ടെന്നു. അവരവരുടെ ഭാഷയില്‍ അല്ലാതെ അല്ലാഹു സന്ദേശം അയയ്ക്കാന്‍ നിയോഗിച്ചിട്ടില്ല എന്ന്. അപ്പോള്‍ മലയാളികള്‍ക്ക് മലയാളത്തില്‍ അവതരിച്ച വേദം ഏതു? മാര്‍ഗ്ഗദര്‍ശി ഏതു? ഉത്തരം അറിയില്ലെങ്കില്‍ ചുരുങ്ങിയ പക്ഷം എങ്ങിനെ മലയാളം അല്ലാത്ത ഭാഷയില്‍ അവതരിച്ച ഖുറാന്‍ ദൈവ വചനം ആകും അറബി മാത്രം അറിയുന്ന മുഹമ്മദ്‌ നബി എങ്ങിനെ മലയാളികള്‍ക്ക്‌ മാര്‍ഗ്ഗ ദര്‍ശി ആകും ? എന്ന് വിവരിക്കാമോ?


  7. “തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആനാക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നതിനു വേണ്ടിയാകുന്നു” (സൂറാ. 43:3).

  അറബിയിലുള്ള പുസ്തകം വച്ച് മലയാളിക്ക് ചിന്തിച്ചു മനസിലാക്കുവാന്‍ പറ്റില്ല എന്ന് സ്പഷ്ടം. അപ്പോള്‍ മനുഷ്യരേ എന്ന് ഖുറാന്‍ അഭിസംബോധന ചെയ്തത് മക്കയിലുള്ള കേള്‍വിക്കാരെ ആണോ അതോ ലോക മനുഷ്യരേ ആണോ?

  ReplyDelete


 4. >>>>>>>>>>>
  താങ്കള്‍ ബൈബിളില്‍ നിന്നും ചില വചനങ്ങള്‍ കൊടുത്തിട്ട് ഇങ്ങനെ ചോദിക്കുന്നു:

  "ഇത് അരമായയില്‍ എഴുതിയാലും, ഗ്രീക്കില്‍ എഴുതിയാലും മലയാളത്തില്‍ എഴുതിയാലും എന്താണ് കുഴപ്പം? യേശു അരമായ സംസാരിച്ചിരുന്നു, ഗ്രീക്ക് സംസാരിച്ചിരുന്നു, ഹീബ്രു സംസാരിച്ചിരുന്നു. അതുകൊണ്ട്?"

  ഒരു ഭാഷയിലുള്ള വചനം മറ്റൊന്നിലേക്കു പരിഭാഷ ചെയ്യുമ്പോള്‍ ആശയ ചോര്‍ച്ച സംഭവിക്കും. ഒരു പദത്തിന് പരിഭാഷ കൊടുക്കുമ്പോള്‍ പരിഭാഷയില്‍ ഉപയോഗിച്ച പദത്തിന് വേറെ അര്‍ഥം കാണും. അല്ലെങ്കില്‍ പ്രസ്തുത പദം മൂലഭാഷയിലെ പദത്തിന്റെ ആശയത്തെ സമഗ്രമായി പ്രകാശിപ്പിക്കില്ല.
  ഈ യാഥാര്‍ത്ഥ്യം ബൈബിള്‍ പണ്ഡിതന്മാര്‍ക്കുമറിയാം.

  >>>>>>
  ഞാന്‍ കൊടുത്ത ബൈബിള്‍ വചനത്തില്‍ യേശു പറഞ്ഞ ഒരു വാക്യം പോലും ഇല്ല.അപ്പോള്‍ അരമായ ഭാഷയുടെ പ്രാധാന്യം എന്താണ്?
  അത് ഏതു ഭാഷയില്‍ എഴുതിയാലും എങ്ങിനെയാണ് ആശയചോര്‍ച്ച വരിക എന്നാണു ചോദ്യത്തിന്റെ വിവക്ഷ ! ചോദ്യം മനസിലായെന്കില്‍ ഉത്തരം പറയാം.

  ReplyDelete
 5. ഓ.. ലിങ്ക് മാറി പോയി.

  ReplyDelete
 6. ഇന്ന് നിലവിലുള്ള ഖുര്‍ആനിന്റെ ഏറ്റവും പഴയ പ്രതി എവിടെയാണ് ഉള്ളത്? അതിനു എത്ര പഴക്കം ഉണ്ട്? ആ ഖുറാന്‍ പ്രതിയുടെ വിശദാംശങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണോ?

  ReplyDelete
 7. Sajan & Santhosh,

  Nice questions. Here are some answers and explanations:

  Surah 7:158

  Say [O Muhammad]: "O mankind! Verily, I am an apostle of God to all of you,"126 [sent by Him] unto whom the dominion over the heavens and the earth belongs! There is no deity save Him; He [alone] grants life and deals death!" Believe, then, in God and His Apostle - the unlettered Prophet who believes in God and His words - and follow him, so that you might find guidance!

  Notes:

  126 This verse, placed parenthetically in the midst of the story of Moses and the children of Israel, is meant to elucidate the preceding passage. Each of the earlier prophets was sent to his, and only his, community: thus, the Old Testament addresses itself only to the children of Israel, and even Jesus, whose message had a wider bearing, speaks of himself as "sent only unto the lost sheep of the house of Israel" (Matthew xv. 24). In contrast, the message of the Qur'an is universal - that is, addressed to mankind as a whole - and is neither time-bound nor confined to any particular cultural environment. It is for this reason that Muhammad, through whom this message was revealed, is described in the Qur'an (21:107) as an evidence of "[God's] grace towards all the worlds" (i.e. towards all mankind), and as "the Seal of all Prophets" (33:40) - in other words, the last of them.

  ---------

  13:36 (last line)

  Say [unto them, O Prophet]: "I have only been bidden to worship God, and not to ascribe divine powers to aught beside Him: unto Him do I call [all mankind], and He is my goal!"

  Notes:

  It is very clear that the Prophet is calling all of mankind to turn to God.

  -----------

  Surah 13:37

  Thus, then, have We bestowed from on high this [divine writ] as an ordinance in the Arabic tongue.72

  Notes:

  72 Lit., "as an Arabic ordinance (hukm)": i.e., so as to enable the Arabian Prophet to propound it to the people of his immediate environment and, through them, to the whole world. Cf. in this connection 14:4, where it is stated that every one of God's prophets was entrusted with a message "in his own people's tongue, so that he might make [the truth] clear unto them". That the message of the Qur'an is universal, and not restricted to the Arabs alone, is brought out clearly in many places, e.g., in 7:158, "Say [O Prophet]: 'O mankind! Verily, I am an apostle of God to all of you."

  -----------

  Surah 14:4

  AND NEVER have We sent forth any apostle otherwise than [with a message] in his own people's tongue, so that he might make [the truth] clear unto them;3 but God lets go astray him that wills [to go astray], and guides him that wills [to be guided] - for He alone is almighty, truly wise.

  Notes:

  3 Since every divine writ was meant to be understood by man, it is obvious that each had to be formulated in the language of the people whom the particular prophet was addressing in the first instance; and the Qur'an - notwithstanding its universal import (cf. note 126 on 7:158) - is no exception in this respect.

  Quran was revealed in arabic, because the Prophet was an arab. Not because he was expected to preach only to the arabs. Surah 14:4 talks exactly about this aspect of the revelations. All prophets were given revelations in their own language.

  In the case of Muhammad (PBUH) he was designated as the final prophet for the whole of mankind. Surah 13:36 makes it amply clear that the Prophet is calling all of mankind to turn to God. Surah 7:158 also clarifies this point. He addresses the people as "O!, mankind" not as "O!, Arabs".

  Hope this clarifies.

  -Rahman

  ReplyDelete
 8. @Anonymous:

  The oldest copy of Quran is at The Topkapi Museum, Istanbul, Turkey.

  Here are the photos of the same:

  http://www.islamic-awareness.org/Quran/Text/Mss/topkapi.html

  Oldest Quranic manuscripts are in various museums.

  http://www.islamic-awareness.org/Quran/Text/Mss/hijazi.html

  http://english.alarabiya.net/articles/2012/10/11/243176.html

  @Sajan

  You say "ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടത്‌ മന:പാഠമാക്കിയത് കൊണ്ട് മാത്രം ഖുര്‍ആന്‍ സംരക്ഷിക്കപ്പെടില്ല എന്ന് ഉറപ്പായത് കൊണ്ടല്ലേ അത് ഖലീഫ ക്രോദീകരിച്ചത്? "

  No, there could've been many reasons. There were many false prophets during the time of Muhammad (PBUH) like Musailama Kazzab. When prophet Muhammad (PBUH) was physically among them, the Sahabis (or followers of the prophet) didn't have anything to worry about. He was there to guide them if there were any confusions. But with him gone the Caliph might've felt they were vulnerable to attacks from false prophets.

  Secondly, there were many styles of these manuscripts like Hijazi, Kufic etc. The Caliph might've felt that mistakes in writing, punctuations, grammar or even meaning could slowly creep into these manuscripts if not compiled in a uniform format.

  Thirdly, many of the sahabis who had memorized Quran had died in the wars that Islam had to face. Again Caliph might've felt that it was in the best interests of Islam to have it compiled in a book form as soon as possible.

  ==============

  The cousin of Muhammad, Ibn Abbas describes the way in which the final version of the Qur'an was fixed: “the prophet recited the book before Gabriel every year in the month of Ramadan, and in the month in which he died he recited it before him twice.”[13] It is believed that the term “reciting the Qur’an twice” means compiling all the Qur'anic revelations into a complete and final version. It is understood that toward the end of Muhammad’s life a special act of revelation occurred in which a final and complete version of the Qur'an was created. The term recite, which is used here, is referring to the custom where a Qur'anic scholar recites the entire Qur'an from beginning to end a number of times before a senior scholar. According to this tradition the act of recital is being performed by Muhammad, with angel Gabriel playing the role of superior authority.[14]

  The compilation of the Qur'an during the time of Caliph Abu Bakr was inherited by Caliph Umar's daughter Hafsa (and a wife of prophet Muhammad).

  "So 'Uthman sent a message to Hafsa saying, "Send us the manuscripts of the Qur'an so that we may compile the Qur'anic materials in perfect copies and return the manuscripts to you." Hafsa sent it to 'Uthman. 'Uthman then ordered Zaid bin Thabit, 'Abdullah bin AzZubair, Said bin Al-As and 'AbdurRahman bin Harith bin Hisham to rewrite the manuscripts in perfect copies. 'Uthman said to the three Quraishi men, "In case you disagree with Zaid bin Thabit on any point in the Qur'an, then write it in the dialect of Quraish, the Qur'an was revealed in their tongue." They did so, and when they had written many copies, 'Uthman returned the original manuscripts to Hafsa. 'Uthman sent to every Muslim province one copy of what they had copied, and ordered that all the other Qur'anic materials, whether written in fragmentary manuscripts or whole copies, be burnt."

  http://en.wikipedia.org/wiki/History_of_the_Quran#The_Collection_of_the_Qur.27an

  Hope this helps.

  Allahu Alam (God knows).

  -Rahman

  ReplyDelete

ഇനി നിങ്ങളുടെ ഊഴം