Friday, October 4, 2013

യുദ്ധവേളയില്‍ കുട്ടികളെയും സ്ത്രീകളെയും കൊല്ലാമെന്ന് പ്രവാചകന്‍ (സ) പറഞ്ഞുവോ?

സ്ലാം ക്രൂരതയുടെ മതമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ള സമാനസ്വഭാവമുള്ള രണ്ടു ഹദീസുകളുടെ വിശകലനമാണ് ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യമായി ആ രണ്ടു ഹദീസുകളും ഉദ്ധരിക്കാം.
 • സ്വഅബ് ബ്നു ജസാമത്ത് നിവേദനം: ഞാന്‍ നബിയോട് ചോദിച്ചു: ‘അല്ലാഹുവിന്‍റെ തിരുദൂതരേ, ഞങ്ങള്‍ രാത്രിയില്‍ ബഹുദൈവവിശ്വാസികളുടെ കുട്ടികളെ വധിച്ചു പോകാറുണ്ട്.’ നബി പറഞ്ഞു: ‘അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 26 (1745)
 • സ്വഅബ് ബ്നു ജസാമത്ത് നിവേദനം: "അബവാഇലോ, വദ്ദാനിലോ വെച്ച് നബി എന്റെ അരികിലൂടെ കടന്നുപോയി. അപ്പോള്‍ രാത്രിയില്‍ (യുദ്ധപ്രഖ്യാപിത സ്ഥലത്തെ) ബഹുദൈവവിശ്വാസികളുടെ വീടുകള്‍ ആക്രമിക്കുന്നു; കൂട്ടത്തില്‍ അവരുടെ സ്ത്രീകളും കുട്ടികളും വധിക്കപ്പെടുന്നു. ഇതു സംബന്ധിച്ച് നബിയോട് ആരോ ചോദിച്ചു. നബി: അവര്‍ അവരില്‍ പെട്ടവരാണ്, അല്ലാഹുവിനും അവന്റെ ദൂതനുമല്ലാതെ 'ഹിമ' (വളച്ചുകെട്ടി വിലക്കപ്പെട്ട സ്ഥലമാക്കാന്‍ അധികാരം) ഇല്ല' എന്ന് അദ്ദേഹം പറയുന്നത് ഞാന്‍ കേട്ടു. (ബുഖാരി, IPH പരിഭാഷ, ഹദീസ് നമ്പര്‍ 1233) 
ഇതിന്റെ വസ്തുതകള്‍ വിവരിക്കുന്നതിന് മുമ്പ് ഇവ്വിഷയകമായി ഇസ്ലാമിന്റെ യഥാര്‍ത്ഥ നിലപാട് നാം അറിയേണ്ടതുണ്ട്.
നീതിയുടെയും കാരുണ്യത്തിന്റെയും മതമാണ്‌ ഇസ്ലാം. യുദ്ധവേളയില്‍ പോലും അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍ പരിശോധിച്ചാല്‍ അക്കാര്യം നമുക്ക് എളുപ്പത്തില്‍ ബോധ്യമാവും. താഴെ കൊടുത്തിരിക്കുന്ന ഹദീസുകള്‍ നോക്കുക:
ഇബ്നു ഉമറില്‍ നിന്ന് നിവേദനം: "ഒരു സ്ത്രീ ഏതോ യുദ്ധവേളയില്‍ കൊല്ലപ്പെട്ടതായി അല്ലാഹുവിന്റെ പ്രവാചകന്‍ കണ്ടു. അതിനാല്‍ അദ്ദേഹം സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് നിരോധിച്ചു". (ബുഖാരി Volume 004, Book 052, Number 258.)
അബ്ദുള്ള (റ) യില്‍ നിന്ന് നിവേദനം: "ഒരു യുദ്ധത്തില്‍ ഒരു സ്ത്രീ വധിക്കപ്പെട്ടതായി അല്ലാഹുവിന്റെ ദൂതന്‍ കണ്ടു. അദ്ദേഹം സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് വിലക്കി". (മുസ്ലിം Book 019, Number 4319).
റബാഹ്ബ്നു റാബി (റ) യില്‍ നിന്ന് നിവേദനം: "നബി (സ) യുദ്ധത്തില്‍ ആളുകള്‍ ഒരു സ്ഥലത്ത് കൂട്ടമായി നില്‍ക്കുന്നത് കണ്ട് ഒരാളെ വിവരമറിയാന്‍ അങ്ങോട്ടയച്ചു. അവിടെ എത്തിയപ്പോള്‍ അവര്‍ പറഞ്ഞു "ഒരു സ്ത്രീ വധിക്കപ്പെട്ടിരികുന്നു. അവര്‍ യുദ്ധം ചെയ്യുന്നവര്‍ ആയിരുന്നില്ല" അല്ലാഹുവിന്റെ പ്രവാചകന്‍ സേനാനായകനായിരുന്ന ഖാലിദ് ബിന്‍ വലീദിന്റെ അടുത്തേക്ക് ആളെ പറഞ്ഞയച്ചു സ്ത്രീകളെയും അടിമകളെയും കൊല്ലുന്നത് നിരോധിച്ചു. (അബൂദാവൂദ് Book 008, Number 2663) 
ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഉള്ളത് "കുഞ്ഞുങ്ങളെയും സ്ത്രീകളെയും വധിക്കരുത്" എന്നാണ്.
അനസ് ബിന്‍ മാലിക് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. "അല്ലാഹുവിന്‍റെ നാമത്തില്‍ പുറപ്പെടൂ, പ്രവാചകന്‍റെ ധര്‍മ്മത്തില്‍ പടുവൃദ്ധരെ വധിക്കരുത്, കുഞ്ഞുങ്ങളെയോ ചെറിയവരെയോ വധിക്കരുത്. സ്ത്രീകളെയും വധിക്കരുത്, അതിര് കവിയരുത്. യുദ്ധത്തില്‍ ശത്രു വിട്ടേച്ചു പോവുന്ന വസ്തുക്കള്‍ നിങ്ങള്‍ എടുത്തോളൂ. ദൈവഭയവും ഭക്തിയുള്ളവരും നീതിമാന്മാരും നല്ലവരും ആവൂ, കാരണം അല്ലാഹു നന്മ ചെയ്യുന്നവരെ ഇഷ്ട്ടപ്പെടുന്നു." (മുവത്വ, Book 021, Number 010)
കൂടാതെ ഖന്ദഖ് യുദ്ധത്തിലും, ഖൈബര്‍ യുദ്ധത്തിലും ഹുനൈന്‍ യുദ്ധത്തിലുമെല്ലാം സ്ത്രീകളെയും കുഞ്ഞുങ്ങളെയും വധിക്കുന്നത് പ്രവാചകന്‍ (സ) നിരോധിച്ചതായുള്ള ഹദീസുകളും ചരിത്രങ്ങളും ധാരാളമുണ്ട്. ഇതാണ് ഇസ്ലാമിന്റെ യഥാര്‍ത്ഥ നിലപാട്. 

എന്നാല്‍ ഈ വിഷയത്തില്‍ , തുടക്കത്തില്‍ പരാമര്‍ശിച്ച പോലെ, ചില അപവാദങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. എന്താണ് അതിന്റെ യഥാര്‍ത്ഥ്യം എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
 1. മേല്‍പ്പറഞ്ഞ ഹദീസുകളിലോ മറ്റേതെങ്കിലും ഹദീസുകളിലോ നബി (സ) സ്ത്രീകളെയും കുട്ടികളെയും വധിക്കൂ എന്ന് കല്‍പ്പിച്ചതായി പറഞ്ഞിട്ടേയില്ല. മറിച്ചു യുദ്ധവേളയില്‍ മുസ്ലിംകള്‍ നേരിടുന്ന നിസ്സഹായാവസ്ഥയില്‍ സ്വീകരിക്കേണ്ട സമീപനമാണ് ആ ഹദീസുകള്‍ പ്രതിപാദിക്കുന്നത്. കേവലം ഒറ്റപ്പെട്ട സംഭവമാണ് ഇത്.
 2. ഹദീസില്‍ രാത്രി സമയത്തുള്ള വധത്തെ കുറിച്ചാണ് പറയുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നത് മന:പൂര്‍വമല്ല എന്നാണ് ആ പറഞ്ഞതിനര്‍ത്ഥം. ആക്രമണത്തില്‍ വധിക്കേണ്ടി വരികയാണ്‌ . ഇസ്ലാമിന്റെ പൊതുനിലപാടിന് വിരുദ്ധമായ കാര്യമാണ് ആ സംഭവിക്കുന്നതെന്ന് സഹാബികള്‍ക്ക് അറിയാവുന്നത് കൊണ്ടാണ് അവര്‍ നബി (സ) യോട് ഇതേ കുറിച്ച് ആശങ്കപ്പെടുന്നത്. 
 3. യുദ്ധത്തില്‍ ശത്രുക്കള്‍ മുസ്ലിംകളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. അവരെ പ്രതിരോധിക്കാന്‍ തടസ്സമായി ശത്രുക്കളുടെ സ്ത്രീകളും കുട്ടികളും നില്‍ക്കുന്നു. രാത്രിയായതിനാല്‍ അവരെ തിരിച്ചറിയാനും കഴിയുന്നില്ല. പ്രവാചകന്‍ പറഞ്ഞതുപോലെ അവരും അവരില്‍ ഉള്‍പ്പെട്ടവരാണ്. പ്രതിരോധിക്കാതിരുന്നാല്‍ മുസ്ലിംകളുടെ നാശം ഉറപ്പ്. ഈ അവസ്ഥയില്‍ വേറെ എന്താണ് ചെയ്യുക? വലിയ അത്യാഹിതം തടയാന്‍ അതിനേക്കാള്‍ ചെറിയ തിന്മ ചെയ്യേണ്ടിവരും. (യഥാര്‍ഥത്തില്‍ തിന്മ എന്ന് ഇതിനെ പറഞ്ഞുകൂടാ. കാരണം സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് മന:പൂര്‍വമല്ല. ഇരുട്ടില്‍ അവര്‍ പെട്ടുപോവുകയാണ്).
ഇതേ കാര്യം തന്നെയാണ് പൂര്‍വീകരായ പണ്ഡിതന്മാരും വിശദീകരിച്ചിട്ടുള്ളതെന്നു കാണാം. ഇബ്നു ഹജര്‍ അസ്ഖലാനി (റ) പ്രസ്തുത ഹദീസുകളെ കുറിച്ച് പറയുന്നത് കാണുക: 
"മന:പൂര്‍വ്വം സ്ത്രീകളെയും കുട്ടികളെയും കൊല്ലല്‍ ലക്ഷ്യമാക്കരുത്. എന്നാല്‍ ശത്രുവിനെ നേരിടാന്‍ മറ്റൊരു മാര്‍ഗവും ഇല്ലെങ്കില്‍ അവരെ ഹാനി വരുത്തേണ്ടിവരും." (ഫത്ഹുല്‍ ബാരി)

ഇമാം നവവി (റ) അദ്ദേഹത്തിന്‍റെ ശറഹു മുസ്ലിമില്‍ പ്രസ്തുത ഹദീസിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞു: "സ്ത്രീകളെയും കുട്ടികളെയും വധിക്കപ്പെടുന്നത് അവരെ തിരിച്ചറിയാന്‍ കഴിയാതാവുമ്പോഴാണ്. ഇരുട്ടായതിനാല്‍ അവരെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ മുസ്ലിംകള്‍ക്ക് വേറെ ഒരു മാര്‍ഗവും ഉണ്ടായിരുന്നില്ല." 

14 comments:

 1. That was absolutely good explanation. ...i mean the imam navavis and ibn hajar...there is NO need of a long lecture. ...their short explanation z enough. .....so next tym u say....say it first. ..

  ReplyDelete
 2. ശരിയാ, ഇപ്പോതന്നെ കൊഴഞ്ഞു മറിഞ്ഞിരിക്കയാ, അതുകൊണ്ട് എത്രയും ചുരുക്കുന്നതാ നല്ലത്. തീരേ എഴുതിയില്ലെങ്കിലും വേണ്ടില്ല.....

  ReplyDelete
  Replies
  1. പോസ്റ്റില്‍ പറഞ്ഞ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതാവാം. അല്ലാതെ ഭീരുക്കളെ പോലെ മറഞ്ഞിരുന്നു കൊഞ്ഞനം കുത്തുന്നത് അത്ര വലിയ സംഭവമൊന്നുമല്ല. :)

   Delete
 3. "പ്രതിരോധിക്കാതിരുന്നാല്‍ മുസ്ലിംകളുടെ നാശം ഉറപ്പ്............................ കാരണം സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് മന:പൂര്‍വമല്ല. ഇരുട്ടില്‍ അവര്‍ പെട്ടുപോവുകയാണ്''

  ഈ ലോജിക് ഉപയോഗിച്ചാണ് ഇറാക്കിലും, സിറിയയിലും, പാക്കിസ്ഥാനിലും, കെന്യയിലും മറ്റും സ്ത്രീകളെയും, കുഞ്ഞുങ്ങളെയും അടക്കം ഇപ്പോഴും കൊന്നൊടുക്കുന്നത്.

  നിങ്ങളൊക്കെ അതിസമർത്ഥന്മാരും, ഭീകര ധൈര്യശാലികളും ആണെന്ന് സമ്മതിച്ചു. അങ്ങിനെയുള്ളവരോട് മാനുഷിക മൂല്യങ്ങൾ ചർച്ച ചെയ്യുന്നതിൽ എന്ത് പ്രസക്തി ?

  ReplyDelete
  Replies
  1. പോസ്റ്റ്‌ മര്യാദക്ക് വായിക്കാതെ ഇങ്ങനെ വികാരം കൊള്ളുന്നത്‌ കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.
   എന്താണ് പറയുന്നതെന്ന് നിഷ്പക്ഷബുദ്ധിയോടെ വായിക്കാനുള്ള സന്മനസ്സ് കാണിക്കുക.

   Delete
  2. സുഹൃത്തെ, മനുഷ്യ പുരോഗതിക്ക് മതങ്ങൾ നല്കിയ സംഭാവനകൾ കണക്കിലെടുത്ത് മതങ്ങളിലുള്ള ചീഞ്ഞളിഞ്ഞ വശങ്ങൾ ചര്ച്ചാ വിഷയമാക്കാതിരിക്കുന്നതാണ് നല്ലത് എന്ന് മനസ്സിലാക്കുക.

   ഇനി താങ്കളൊരു ഇസ്ലാം വിരോധിയോ, മറ്റു ദുരുദ്ധേശ്യമോ മറ്റോ ഉണ്ടെങ്കിൽ താങ്കളുടെ ശ്രമം വിഫലം.

   Delete
  3. വീണ്ടും പഴയപല്ലവി.. സുഹൃത്തേ.. ഇങ്ങനെ വികാരപ്പെടരുത്. അത് കൊണ്ട് എന്ത് പ്രയോജനം? നിഷ്പക്ഷബുദ്ധിയോടെ വായിക്കാനുള്ള സന്മനസ്സ് കാണിക്കുക.
   ഇസ്ലാമിന് ഒരു ചീഞ്ഞ വശവുമില്ല. ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ താങ്കള്‍ എന്ത് വികാരപ്രകടനം നടത്തിയാലും ആ ശ്രമം വിഫലം.

   Delete
 4. എങ്ങിനെയുണ്ട് ?

  “”അപ്പോള്‍ രാത്രിയില്‍ (യുദ്ധപ്രഖ്യാപിത സ്ഥലത്തെ) ഇസ്ലാംവിശ്വാസികളുടെ വീടുകള്‍ ആക്രമിക്കുന്നു; കൂട്ടത്തില്‍ അവരുടെ സ്ത്രീകളും കുട്ടികളും വധിക്കപ്പെടുന്നു. ഇതു സംബന്ധിച്ച് യേശുവിനോട് ആരോ ചോദിച്ചു.

  യേശു: അവര്‍ അവരില്‍ പെട്ടവരാണ്, എനിയ്ക്കല്ലാതെ ‘ഹിമ' (വളച്ചുകെട്ടി വിലക്കപ്പെട്ട സ്ഥലമാക്കാന്‍ അധികാരം) ഇല്ല' എന്ന് അദ്ദേഹം പറയുന്നത് ഞാന്‍ കേട്ടു”

  ReplyDelete
  Replies
  1. താങ്കളുടെ ഈ ഉപമ ജോറായിട്ടുണ്ട്. താങ്കളുടെ ധാരണ മുഹമ്മദ്‌ നബി (സ) ഇതര മതക്കാരെ കൊല്ലാന്‍ പറയുന്നു എന്നാണ്. അതാദ്യം തിരുത്തുക. മുസ്ലിംകളെ നശിപ്പിക്കാന്‍ വേണ്ടി വരുന്ന ശത്രുക്കളെയാണ് മുസ്ലിംകള്‍ നേരിടുന്നത്. ഇതരമതസ്ഥരെയോ വിശ്വാസത്തെയോ അല്ല. യുദ്ധത്തില്‍ ശത്രുക്കള്‍ മുസ്ലിംകളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. അവരെ പ്രതിരോധിക്കാന്‍ തടസ്സമായി ശത്രുക്കളുടെ സ്ത്രീകളും കുട്ടികളും നില്‍ക്കുന്നു. രാത്രിയായതിനാല്‍ അവരെ തിരിച്ചറിയാനും കഴിയുന്നില്ല. പ്രവാചകന്‍ പറഞ്ഞതുപോലെ അവരും അവരില്‍ ഉള്‍പ്പെട്ടവരാണ്. പ്രതിരോധിക്കാതിരുന്നാല്‍ മുസ്ലിംകളുടെ നാശം ഉറപ്പ്. ഈ അവസ്ഥയില്‍ വേറെ എന്താണ് ചെയ്യുക? താങ്കള്‍ക്ക് എന്താണ് മറുപടി പറയാനുള്ളത്?

   Delete
  2. "മുസ്ലിംകളെ നശിപ്പിക്കാന്‍ വരുന്ന ശത്രുക്കളെയാണ് മുസ്ലിംകള്‍ നേരിടുന്നത്"

   ശത്രുക്കൾ ആക്രമിക്കാൻ വരുന്നത് സ്ത്രീകളെയും കുട്ടികളെയും കൂട്ടിയിട്ട് !!

   വിശ്വസിച്ചോളൂ, നല്ലോണം വിശ്വസിച്ചോളൂ, കുട്ടിക്ക് ഒരു അസുഖവുമില്ല.

   Delete
  3. ഇസ്ലാമിന്റെ ബാലപാഠങ്ങള്‍ പഠിക്കാതെയുള്ള താങ്കളുടെ വിമര്‍ശനം കാണുമ്പോള്‍ സഹതപിക്കുക മാത്രം ചെയ്യുന്നു.

   Delete
 5. ബാലപാഠങ്ങള് എല്ലാവർക്കും വ്യക്തം. സമാനതകളില്ലാത്ത പൈശാചികതയും, കൊന്നൊടുക്കലും.

  സുഹൃത്തെ, സംസ്കാരത്തിന്റെ ഒരു തരിമ്പെങ്കിലും മനുഷ്യരാശിക്ക് നൽകാൻ പറ്റില്ലെങ്കിൽ വേണ്ട, അവനെ കൂടുതൽ മൃഗതുല്യനാക്കാതിരിക്കാനെങ്കിലും ശ്രമിച്ചുകൂടെ ?

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. ഇബ്നു ഔന്‍ നിവേദനം: യുദ്ധത്തിനു മുന്‍പ്‌ (ഇസ്ലാമിലേക്ക്) ക്ഷണിക്കേണ്ടതുണ്ടോയെന്നതിനെക്കുറിച്ച് നാഫിഇനോട് ചോദിച്ചുകൊണ്ട് ഞാന്‍ കത്തെഴുതി. അപ്പോള്‍ അദ്ദേഹം എനിക്ക് (മറുപടി) എഴുതി: അങ്ങനെ ചെയ്തിരുന്നത് ഇസ്ലാമിന്‍റെ ആരംഭത്തിലായിരുന്നു. ബ്നു മുസ്തലഖ് ഗോത്രത്തെ അവര്‍ അശ്രദ്ധയിലായിരിക്കെ നബി ആക്രമിക്കുകയുണ്ടായി. അവരുടെ കാലികള്‍ ജലാശയത്തിനരികെ കുടിപ്പിക്കപ്പെടുകയായിരുന്നു. എന്നിട്ട് അവരിലെ യോദ്ധാക്കളെ വധിക്കുകയും തടവുകാരെ പിടികൂടുകയും ചെയ്തു. അന്ന് ഹാരിഥിന്‍റെ പുത്രി ജുവൈരിയയെ ലഭിക്കുകയും ചെയ്തു. അന്ന് സൈന്യത്തിലുണ്ടായിരുന്ന അബ്ദുല്ലാഹിബ്നു ഉമര്‍ എന്നോട് ഈ ഹദീസ്‌ പറയുകയുണ്ടായിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 1 (1730)

  ഇതിനെക്കുറിച്ച് പറഞ്ഞുതരാമോ..?

  ReplyDelete

ഇനി നിങ്ങളുടെ ഊഴം